കേരളത്തിന്റെ സാമൂഹിക ഘടനയിൽ വലിയ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടെന്ന് ഡോ. ടി എം തോമസ് ഐസക്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കേരളത്തിന്റെ സാമൂഹിക ഘടനയിൽ വലിയ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടെന്നും അതിനനുസരിച്ചുള്ള വികസന മാതൃകയാണ് സംസ്ഥാനം സ്വീകരിക്കുന്നതെന്നും മുൻ ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്. വിഷൻ 2031 അന്താരാഷ്ട്ര കോൺഫറൻസിന്റെ ഭാഗമായി ‘ജനങ്ങളുടെ വികസനത്തിനുള്ള ധനസമാഹരണം’ എന്ന വിഷയത്തിൽ ലെമൺ ട്രീ ഹോട്ടലിൽ നടന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 1973-ൽ 59 ശതമാനമായിരുന്ന സംസ്ഥാനത്തെ ദാരിദ്ര്യം നിലവിൽ കുറഞ്ഞു.

മധ്യവർഗ്ഗമോ അതിലേക്ക് ഉയരാൻ ആഗ്രഹിക്കുന്നവരോ ആണ് ഇപ്പോൾ കേരളത്തിൽ അധികം പേരും. അതിനാൽ പാവപ്പെട്ടവർക്കുള്ള ക്ഷേമപദ്ധതികൾ തുടരുന്നതിനൊപ്പം തന്നെ, മധ്യവർഗ്ഗത്തിന് ആവശ്യമായ ഗുണമേന്മയുള്ള തൊഴിലവസരങ്ങളും പശ്ചാത്തല സൗകര്യങ്ങളും ഒരുക്കേണ്ടതുണ്ട്. ക്ഷേമപദ്ധതികൾക്കുള്ള ചെലവ് കുറയ്ക്കാൻ സാധിക്കാത്തതിനാൽ പശ്ചാത്തല വികസനത്തിന് പണം കണ്ടെത്താനാണ് ബജറ്റിന് പുറത്തുനിന്നുള്ള ധനസമാഹരണ മാർഗ്ഗമായ കിഫ്ബി നടപ്പിലാക്കിയത്. സർക്കാർ നൽകുന്ന ഗ്യാരണ്ടിയിലൂടെ ഭാവിയിലെ വരുമാനം ഉപയോഗിച്ച് ഇപ്പോൾ തന്നെ വൻകിട പദ്ധതികൾ നടപ്പിലാക്കാൻ ഇതിലൂടെ സാധിച്ചു. ഒരു ലക്ഷം കോടിയിലധികം രൂപയുടെ നിക്ഷേപം കിഫ്ബി വഴി സമാഹരിക്കാനും ജനപിന്തുണ നേടാനും കഴിഞ്ഞുവെന്ന് മുൻ മന്ത്രി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാല് വയസ്സുകാരിയായ ചെറുമകളോട് ലൈംഗികാതിക്രമം നടത്തിയ യുവാവിനെ കുട്ടിയുടെ മുത്തശ്ശി വെട്ടിപ്പരിക്കേൽപ്പിച്ചു

0
കരൂർ: തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ നാല് വയസ്സുകാരിയായ ചെറുമകളോട് ലൈംഗികാതിക്രമം നടത്തിയ...

ഗര്‍ഭിണികളായ വനിതാ പോലീസുകാരികളുടെ യൂണിഫോം പരിഷ്‌കരിച്ചു

0
തിരുവനന്തപുരം: ഗര്‍ഭിണികളായ വനിതാ പോലീസുകാരികളുടെ യൂണിഫോം പരിഷ്‌കരിച്ചു. കാക്കി സല്‍വാര്‍ കമ്മീസ്,...

അരുണാചൽ പ്രദേശിലെ ദിബാങ് താഴ്‌വരയിലുണ്ടായ കനത്ത മഴയിലും മിന്നൽപ്രളയത്തിലും ഉരുൾപൊട്ടലിലും വൻ നാശനഷ്ടം

0
ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ ദിബാങ് താഴ്‌വരയിലുണ്ടായ കനത്ത മഴയിലും മിന്നൽപ്രളയത്തിലും ഉരുൾപൊട്ടലിലും...

കൊച്ചിയിൽ അന്തർസംസ്ഥാന ബസുകളിൽ എംവിഡിയുടെ മിന്നൽ പരിശോധന

0
കൊച്ചി: എറണാകുളത്ത് അന്തര്‍സംസ്ഥാന ബസ്സുകളിൽ മോട്ടോർ വാഹന വകുപ്പ് നടത്തിയ മിന്നൽ...