Wednesday, April 17, 2024 7:06 pm

‘എംഎൽഎമാരെ ഏകോപിപ്പിക്കുന്നതിലടക്കം വൻ പരാജയം’ ; ആരോഗ്യമന്ത്രിക്കെതിരെ ഡെപ്യൂട്ടി സ്പീക്കർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : രണ്ടാം പിണറായി സ‍ര്‍ക്കാര്‍ ഒന്നാം വാര്‍ഷികം വിപുലമായി ആഘോഷിക്കുന്നതിനിടെ കല്ലുകടിയായി ഡെപ്യൂട്ടി സ്പീക്കർ – മന്ത്രി  പോര്. ആരോഗ്യ മന്ത്രി വീണ ജോർജിനെതിരെ അതിരൂക്ഷ വിമർശനങ്ങളുമായി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ രംഗത്തെത്തി. പത്തനംതിട്ട ജില്ലയുടെ ചുമതലയുള്ള മന്ത്രി എംഎൽഎമാരെ ഏകോപിപ്പിക്കുന്നതിൽ വൻ പരാജയമാണെന്നാണ് ഡെപ്യൂട്ടി സ്പീക്കറുടെ ആരോപണം. സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് പത്തനംതിട്ടയിൽ നടക്കുന്ന പരിപാടികളിലേക്ക് ക്ഷണിക്കാത്തതിനെ തുടർന്നാണ് ചിറ്റയം ഗോപകുമാർ മന്ത്രിക്കെതിരെ തുറന്നടിച്ചത്.

Lok Sabha Elections 2024 - Kerala

ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്യുന്ന സർക്കാർ പ്രദർശന വിപണ മേളയുടെ അധ്യക്ഷനാണ് ചിറ്റയം ഗോപകുമാർ. നഗരസഭ സ്റ്റേഡിയത്തിൽ നടക്കുന്ന സർക്കാർ പരിപാടിയുടെ പോസ്റ്ററിലും ഫ്ലെക്സിലും നോട്ടീസിലുമെല്ലാം രേഖപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെയാണെങ്കിലും പരസ്യത്തിൽ ചിരിച്ച ചിത്രം വെച്ച പരിപാടിയെ കുറിച്ച് അടൂർ എംഎൽഎ ചിറ്റയം ഗോപകുമാർ അറിഞ്ഞിട്ടില്ല. ജില്ലയുടെ ചുമതലയുള്ള മന്ത്രി വീണ ജോർജ് ഒരു കാര്യത്തിലും കൂടിയാലോചന നടത്തുന്നില്ലെന്നാണ് ചിറ്റയം ഗോപകുമാറിന്റെ ആരോപണം

വികസന പദ്ധതികളിലും അവഗണനയുണ്ടെന്നും ഡെപ്യൂട്ടി സ്പൂക്കർ തുറന്നടിക്കുന്നു. ഇതോടെ മന്ത്രി പങ്കെടുക്കുന്ന പരിപാടികളിൽ നിന്ന് പൂർണയായും വിട്ടു നിന്ന് തിരിച്ചടിക്കുകയാണ് ചിറ്റയം ഗോപകുമാർ. പത്തനംതിട്ട ജില്ലയിലെ വിവിധ ഇടങ്ങളിൽ സിപിഐ- സിപിഎം സംഘർഷം തമ്മിൽ തല്ലുന്ന ഘട്ടം വരെ എത്തിയതിന് പിന്നാലെയാണ് മന്ത്രി ഡെപ്യൂട്ടി സ്പീക്കർ പോര് മുറുകുന്നത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ആലപ്പുഴയിൽ വീണ്ടും പക്ഷിപ്പനി ; മൂന്ന് സാമ്പിളുകൾ പോസിറ്റീവ്

0
ആലപ്പുഴ : ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. കുട്ടനാട്ടിൽ...

ഓണ്‍ലൈന്‍ ഭക്ഷണവിതരണ ജീവനക്കാരന് സെക്യൂരിറ്റി ജീവനക്കാരുടെ ക്രൂരമര്‍ദനം

0
തിരുവനന്തപുരം : തിരുവനന്തപുരത്ത് ഓണ്‍ലൈന്‍ ഭക്ഷണവിതരണ ജീവനക്കാരന് ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരുടെ...

അഴിമതിയുടെ കട സുരക്ഷിതമാക്കാന്‍ കോണ്‍ഗ്രസും സിപിഐഎമ്മും ഒന്നിച്ചു : പ്രധാനമന്ത്രി

0
ന്യൂഡല്‍ഹി: അഴിമതിയുടെ കട സുരക്ഷിതമാക്കാന്‍ കോണ്‍ഗ്രസും സിപിഐഎമ്മും ഒന്നിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി....

സഭയുടെ പാരമ്പര്യം സംരക്ഷിച്ച പിതാക്കൻമാരെ സ്മരിക്കണം : പരിശുദ്ധ കാതോലിക്ക ബാവാ

0
ചെങ്ങന്നൂർ: പ്രതിസന്ധി കാലഘട്ടത്തിൽ മഹത്തായ പാരമ്പര്യം പകർന്നു നൽകിയ പിതാക്കൻമാരാണ് 6-ാം...