റാവുത്തർ വിഭാഗത്തിന് അർഹമായ പ്രാതിനിധ്യം ഉറപ്പുവരുത്തണം ; റാവുത്തർ ഫെഡറേഷൻ ആലപ്പുഴ ജില്ലാ പ്രതിനിധി സമ്മേളനം

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : കേരളത്തിന്റെ മതേതര സംസ്കാരത്തിനും സാഹോദര്യത്തിനും കളങ്കമേൽപ്പിക്കുന്ന പ്രസ്താവനകൾ അപലപനീയമാണെന്ന് റാവുത്തർ ഫെഡറേഷൻ ആലപ്പുഴ ജില്ലാ പ്രതിനിധി സമ്മേളനം വിലയിരുത്തി. നടക്കാൻ പോകുന്ന തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ റാവുത്തർ വിഭാഗത്തിന് അർഹമായ പ്രാതിനിധ്യം ഉറപ്പുവരുത്തണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. ആലപ്പുഴ സക്കരിയ ബസാർ ഈസ്റ്റ് വെനീസ് ഹാളിൽ ചേർന്ന പ്രതിനിധി സമ്മേളനം ആലപ്പുഴ നഗരസഭ വൈസ് ചെയർമാൻ പി.എസ്.എം ഹുസൈൻ ഉദ്ഘാടനം ചെയ്തു. റാവുത്തർ ഫെഡറേഷൻ ആലപ്പുഴ ജില്ലാ പ്രസിഡന്റ് നൂറുദ്ദീൻ കുന്നുംപുറം അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് എം.കെ.എം ഹനീഫ മുഖ്യ പ്രഭാഷണം നടത്തി.

റാവുത്തർ ഫെഡറേഷൻ ദേശീയ പ്രസിഡന്റ് അഡ്വ. മെഹബൂബ് ഷരീഫ്, ദേശീയ വൈസ് പ്രസിഡന്റ് റ്റി.എ മുഹമ്മദലി റാവുത്തർ, സംസ്ഥാന ജനറൽ സെക്രട്ടറി ഹാഷിം റാവുത്തർ, ജില്ലാ സെക്രട്ടറി എസ്. അബ്ദുൽ ഗഫൂർ റാവുത്തർ, ജില്ലാ ട്രഷറർ മുഹമ്മദ് ഷരീഫ് പറമ്പിൽ, സുൽഫി അഹമ്മദ്, റഫീഖ് ഇബ്രാഹിം, താജ് പുരയ്ക്കൽ, റിയാസ് ഇസ്മായിൽ എന്നിവർ പ്രസംഗിച്ചു. 2024 നെഹ്റു ട്രോഫി മാധ്യമ പുരസ്കാരം നേടിയ പി എസ് താജുദ്ദീൻ റാവുത്തർക്ക് ചടങ്ങിൽ റാവുത്തർ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് എംകെഎം ഹനീഫ ഉപഹാരം നൽകി. കുടുംബ സംഗമം നസീമ ഖാസിം ഉദ്ഘാടനം ചെയ്തു. കൗൺസിലർ നജിത ഹാരിസ് അധ്യക്ഷത വഹിച്ചു. സിമി ഷാഫിഖാൻ, ദേശീയ കമ്മിറ്റി അംഗം ഷമീം സുലൈമാൻ, ഡോ. തജ്മല ഫാത്തിമ റാവുത്തർ എന്നിവർ പ്രസംഗിച്ചു. റാവുത്തർ ഫെഡറേഷൻ ആലപ്പുഴ ജില്ല ഭാരവാഹികളായി ബാബു ബഷീർ റാവുത്തർ (പ്രസിഡന്റ്), എസ്. അബ്ദുൽ ഗഫൂർ റാവുത്തർ (ജനറൽ സെക്രട്ടറി), മുഹമ്മദ് ഷരീഫ് പറമ്പിൽ (ട്രഷറർ), ജില്ലാ വനിതാ വിഭാഗം ഭാരവാഹികളായി പ്രൊഫ. ഷക്കീല വഹാബ് (പ്രസിഡന്റ് ), റഫ്സാന റഫീഖ് (സെക്രട്ടറി), ഡോ.തജ്‌മല ഫാത്തിമ (ട്രഷറർ) എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിഎം ശ്രീ പദ്ധതി: കേരളത്തിൽ നടപ്പിലാക്കാൻ അനുവദിക്കില്ല ; വിട്ടുവീഴ്ചയില്ലെന്ന് എംഎസ്‌എഫ് സംസ്ഥാന പ്രസിഡന്റ്

0
കോഴിക്കോട്: പി.എം. ശ്രീ പദ്ധതി കേരളത്തിൽ നടപ്പിലാക്കുന്നതിൽ യാതൊരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്ന് എം.എസ്.എഫ്...

മെസിയുടെ പേരിലെ തട്ടിപ്പ് ; നടന്നത് 25.78കോടിയുടെ നികുതി വെട്ടിപ്പ്

0
തിരുവനന്തപുരം: മെസിയെ എത്തിക്കാനെന്ന പേരിൽ നടന്ന ഇടപാടുകളിൽ 25.78 കോടിയുടെ നികുതി വെട്ടിപ്പെന്ന്...

‘ജീവിച്ചിരിക്കുന്ന മനുഷ്യരുടെ പച്ചയിറച്ചി തിന്നുന്നു’ ; കൈക്കൂലി വാങ്ങിയെന്ന ഇഡി റിപ്പോർട്ട് നിഷേധിച്ച് റിയാസ്

0
കോഴിക്കോട് : കൈക്കൂലി വാങ്ങിയെന്ന ഇഡി റിപ്പോർട്ട് നിഷേധിച്ച് മുഹമ്മദ് റിയാസ്....

റെയിൽവേ ഇരട്ടപ്പാതയ്ക്കായി ഷൊർണൂരിൽ 3.40 ഏക്കർ ഏറ്റെടുക്കുന്നു ; തീവണ്ടികൾ പിടിച്ചിടുന്നത് പരിഹരിക്കാൻ കഴിയുമെന്ന്...

0
ഒറ്റപ്പാലം : ഷൊർണൂർ റെയിൽവേ ജങ്ഷനിലേക്ക് പ്രവേശിക്കുംമുൻപ്‌ തീവണ്ടികൾ പിടിച്ചിടുന്ന പ്രശ്‌നം...