ദേശാഭിമാനിയുടെ കാര്‍ട്ടൂണിസ്റ്റ് ബിജെപിയില്‍ ചേര്‍ന്നു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഏഴ് വര്‍ഷം ദേശാഭിമാനിയില്‍ കാര്‍ട്ടൂണിസ്റ്റായിരുന്ന അഡ്വ.കെ.പി വില്‍സണ്‍ ബിജെപിയില്‍ അംഗത്വം സ്വീകരിച്ചു. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ വിജയ യാത്ര തൃപ്പൂണിത്തുറയിലെത്തിയ വേളയിലായിരുന്നു വില്‍സണ്‍ ബിജെപി അംഗത്വം സ്വീകരിച്ചത്. ജില്ല അദ്ധ്യക്ഷന്‍ എസ്.ജയകൃഷ്ണന്റെ സാന്നിദ്ധ്യത്തില്‍ കേന്ദ്ര ധനകാര്യ മന്ത്രി ശ്രീമതി.നിര്‍മ്മല സീതാരാമന്‍ അഡ്വ.കെ.പി.വില്‍സണെ ഷാള്‍ അണിയിച്ച്‌ ദേശീയതയിലേക്ക് ചേര്‍ത്തു.

ഹൈക്കോടതി അഭിഭാഷകനായ അഡ്വ. കെ.പി വില്‍സണ്‍ കോതമംഗലം സ്വദേശിയാണ്. പഴയകാല എസ് എഫ് ഐ ഭാരവാഹിയായിരുന്നു അദ്ദേഹം.
1992 ലോക പരിസ്ഥിതി ദിനമായ ജൂണ്‍ 5ന് ‘മരം ഒരു വരം’ മുദ്രാവാക്യം എഴുതി ഇന്‍ഡ്യന്‍ പ്രസിഡന്റിന്റെ അവാര്‍ഡ് ലഭിച്ചു. മഹാത്മാഗാന്ധി സര്‍വ്വകലാശാല യുവജനോത്സവം 1995-96, 1987-98വര്‍ഷങ്ങളില്‍ കലാപ്രതിഭ കൂടി ആയിരുന്നു വില്‍സണ്‍.

1992-93 മഹാരാജാസ് കോളേജ് മാഗസിന്‍ എഡിറ്റര്‍, 1993-94 ആര്‍ട്സ് ക്ലബ് സെക്രട്ടറി അങ്ങനെ വിവിധ പദവികള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്. വിദ്യാര്‍ഥിയായിരിക്കുമ്ബോള്‍ മുതല്‍ ദേശാഭിമാനി പത്രത്തില്‍ കാര്‍ട്ടൂണിസ്റ്റായി പ്രവര്‍ത്തിച്ചു. 1992 ല്‍ നാഗ്പൂരില്‍ വച്ചു നടന്ന ദേശീയ സര്‍വ്വകലാശാല യുവജനോത്സവം അഖിലേന്ത്യാ തലത്തിലും 1998 കേരള സര്‍വ്വകലാശാല സുവര്‍ണ ജൂബിലി മത്സരത്തിലും കലാപ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

കോതമംഗലം ലിറ്റില്‍ ഫ്ലവര്‍ സെമിനാരിയിലും തൃക്കാക്കര ഭാരത മാതാ കോളേജിലും പൊളിറ്റിക്സ് അദ്ധ്യാപകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ദീര്‍ഘകാലം ഇടത് സഹചാരിയായിരുന്ന വില്‍സണ്‍ ബിജെപിയിലേക്ക് വന്നത് സിപിഎമ്മിനെ ഞെട്ടിച്ചിട്ടുണ്ട്‌.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...