ഉമ്മന്‍ചാണ്ടിയ്ക്കും ചെന്നിത്തലയ്ക്കും കൊതിക്കെറുവ് ; നേതാക്കള്‍ സ്വയം ചെറുതാകുന്നെന്ന് ഷിബു ബേബി ജോണ്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഉമ്മന്‍ ചാണ്ടിയ്ക്കും  രമേശ് ചെന്നിത്തലയ്ക്കും കൊതിക്കെറുവെന്ന് ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍. പ്രശ്നങ്ങള്‍ പക്വമായി പരിഹരിക്കുന്നതിനു പകരം സ്വയം ചെറുതാകും വിധമുളള പ്രവര്‍ത്തനങ്ങളാണ് ഇരുനേതാക്കളില്‍ നിന്നും ഉണ്ടാകുന്നതെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു. ഇരുവരും യുഡിഎഫ് യോഗം ബഹിഷ്കരിച്ചതിന് പിന്നാലെയാണ് മുന്നണിയിലെ പ്രധാന ഘടകകക്ഷിയുടെ നേതാവ്  മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശനം ഉന്നയിക്കുന്നത്.

യുഡിഎഫില്‍ എക്കാലത്തും ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനായിരുന്ന ഷിബു ഇതാദ്യമായാണ് അദ്ദേഹത്തെ കടുത്ത ഭാഷയില്‍ തളളിപ്പറയുന്നത്. വി.ഡി സതീശന്‍റെയും കെ.സുധാകരന്‍റെയും നേതൃത്വത്തിന് പൂര്‍ണ്ണ പിന്തുണ പ്രകടിപ്പിക്കുകയാണ് ആര്‍എസ്പി നേതാവ്. സംഘടനാപരമായും പ്രതിപക്ഷം എന്ന നിലയില്‍ നിയമസഭയിലും മെച്ചപ്പെട്ട പ്രകടനം നടത്തുന്നതിനിടെ ഉമ്മന്‍ ചാണ്ടിയും രമേശും അനാവശ്യ പ്രശ്നങ്ങളുണ്ടാക്കുന്നെന്ന പൊതുവികാരം മറ്റ് ഘടകക്ഷി നേതാക്കളിലും ഉണ്ടെന്നാണ് സൂചന. ഷിബുവിന്‍റെ തുറന്ന് പറച്ചിലിന് പിന്നാലെ കൂടുതല്‍ ഘടകക്ഷി നേതാക്കള്‍  കോണ്‍ഗ്രസിലെ തര്‍ക്കത്തില്‍ പക്ഷം പിടിച്ച് രംഗത്തെത്താനും സാധ്യത ഏറെയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൈക്കൂലി കേസ് ; നേവി ഉന്നത ഉദ്യോഗസ്ഥന് ഏഴുവർഷം കഠിനതടവും പിഴയും

0
കൊച്ചി : കൈക്കൂലി കേസിൽ കുറ്റക്കാരനായി കണ്ടെത്തിയ നേവി ഉന്നത ഉദ്യോഗസ്ഥന്...

ഇന്ത്യയിലെ കോളജുകള്‍ വിദ്യാര്‍ഥികളെ തൊഴിലിന് വേണ്ടി തയാറാക്കുന്നില്ല : നിര്‍മല സീതാരാമന്‍

0
മുംബൈ: ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സംവിധാനത്തിനെതിരെ വിമര്‍ശനവുമായി കേന്ദ്ര ധനമന്ത്രി നിര്‍മ്മല...

ഭാര്യക്കൊപ്പമുള്ള കിടപ്പറ ദൃശ്യങ്ങൾ പകർത്തി അശ്ലീല വെബ്സൈറ്റുകൾക്ക് വിറ്റു ; ഭർത്താവിനെതിരെ കേസ്

0
കണ്ണൂര്‍: ഭാര്യക്കൊപ്പമുള്ള കിടപ്പറ ദൃശ്യങ്ങൾ പകർത്തി അശ്ലീല വെബ്സൈറ്റുകൾക്ക് വിറ്റെന്ന പരാതിയിൽ...

നിർമാതാവ് എൻ.ജി. ജോൺ അന്തരിച്ചു

0
കൊച്ചി : നിർമാതാവ് ജിയോ കുട്ടപ്പൻ (എൻ.ജി. ജോൺ-90) അന്തരിച്ചു. ബുധനാഴ്ച...