അർഹതപ്പെട്ട വെള്ളം വിട്ടുനൽകാൻ കർണാടകത്തിന് ഉടൻ നിർദേശം നൽകണം , സുപ്രീംകോടതിയിൽ ഹർജി നൽകി തമിഴ്നാട്

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: കാവേരി നദീജല തർക്കത്തിൽ തമിഴ്നാട് സർക്കാർ സുപ്രീം കോടതിയിൽ. ആവശ്യമായ മഴ ലഭിച്ചിട്ടും കാവേരി വാട്ടർ മാനേജ്മെൻ്റ് അതോറിറ്റിയുടെ ഉത്തരവിന് അനുസൃതമായി കർണാടകം തങ്ങൾക്ക് വെള്ളം വിട്ടുനൽകിയില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് തമിഴ്‌നാട് സർക്കാർ സുപ്രീം കോടതി ഹർജി നൽകിയിട്ടുള്ളത്. തമിഴ്നാടിന് അർഹതപ്പെട്ട കാവേരി വെള്ളം വിട്ടുനൽകാൻ കർണാടകത്തിന് ഉടൻ നിർദേശം നൽകണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. തമിഴ്‍നാട് മുഖ്യമന്ത്രി വിജയ്‌യുടെ നിർദേശാനുസരണമാണ് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്.

ജൂലൈ 28ന് നടന്ന കാവേരി വാട്ടർ റെഗുലേഷൻ കമ്മിറ്റി യോഗത്തിൽ വെച്ച് കർണാടകത്തോട് കൃഷ്ണരാജ സാഗർ, കബിനി സംഭരണികളിൽ നിന്ന് തമിഴ്നാടിന് വെള്ളം വിട്ടുനൽകണമെന്ന് നിർദേശം നൽകിയിരുന്നത്. ജൂലൈ 29ന് രാവിലെ എട്ടുമണിമുതൽ, അടുത്ത 15 ദിവസം, ഓഗസ്റ്റ് 15 വരെ തമിഴ്നാട്ടിലെ ബിലിഗുണ്ട്ലുവിലേക്ക് പ്രതിദിനം 3,500 ഘനയടി വെള്ളം വിട്ടുനൽകണമെന്നായിരുന്നു കമ്മിറ്റിയുടെ നിർദേശം. ജൂലൈ 30ന് ചേർന്ന കാവേരി വാട്ടർ മാനേജ്മെൻ്റ് അതോറിറ്റി യോഗം, റെഗുലേഷൻ കമ്മിറ്റിയുടെ നിർദേശം നടപ്പാക്കാനും തീരുമാനിച്ചു.

എന്നാൽ ജൂലൈ 29 മുതൽ ഓഗസ്റ്റ് രണ്ടുവരെ ബിലിഗുണ്ട്ലുവിലേക്ക് ലഭിച്ച വെള്ളത്തിൻ്റെ ഒഴുക്ക് 158 മുതൽ 550 ഘനയടി വരെയായിരുന്നു. ഇത് റെഗുലേഷൻ കമ്മിറ്റിയുടെ നിർദേശത്തേക്കാൾ വളരെ കുറവായിരുന്നു. ആവശ്യത്തിന് വെള്ളം വിട്ടുനൽകാൻ കർണാടകം തയ്യാറാകാത്തതിനെ പിന്നാലെയായിരുന്നു തമിഴ്നാട് സർക്കാർ സുപ്രീം കോടതിയിൽ ഹർജി നൽകിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...