അവഗണനയുടെ …. വികസന മുരടിപ്പിന്റെ 30 വര്‍ഷങ്ങളുമായി റാന്നി ; പൊട്ടിപ്പൊളിഞ്ഞ ബസ്സ്‌ സ്റ്റാന്റ് – പുണ്യനദിയില്‍ നോക്കുകുത്തിയായി പഞ്ചവടി പാലത്തിന്റെ തൂണുകള്‍

For full experience, Download our mobile application:
Get it on Google Play

റാന്നി : ഇടത് മുന്നണിയുടെ ദീര്‍ഘകാല ഭരണത്തിന്റെ ഫലമായുണ്ടായ വികസന മുരടിപ്പിലാണ് റാന്നി. അയ്യപ്പ ഭക്തരുടെ പ്രധാന തീര്‍ഥാടന കേന്ദ്രമായ ശബരിമല സ്ഥിതി ചെയ്യുന്ന മണ്ഡലമായ റാന്നിയില്‍ യാതൊരു അടിസ്ഥാന വികസനവും നടന്നിട്ടില്ലെന്നുതന്നെ പറയാം. ദീര്‍ഘനാള്‍ റാന്നി എം.എല്‍.എ ആയിരുന്ന രാജു എബ്രഹാമും പിന്നീട് വന്ന പ്രമോദ് നാരായണനും ദീര്‍ഘവീക്ഷണത്തോടെയുള്ള ഒരു പദ്ധതിയും റാന്നിയില്‍ നടപ്പിലാക്കിയിട്ടില്ല. സി.പി.എമ്മിലെ രാജു എബ്രഹാം 1996 മുതല്‍ 2021 വരെ റാന്നിയുടെ എം.എല്‍.എ ആയിരുന്നു. 2021 ല്‍ ഇടതുമുന്നണിയിലെ കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്റെ പ്രതിനിധി പ്രമോദ് നാരായണന്‍ പിന്‍ഗാമിയായി വന്നിട്ടും റാന്നി പഴയപടി തുടര്‍ന്നു. റാന്നിയിലെ ജനങ്ങള്‍ക്ക്‌ ഇത്രയൊക്കെ മതിയെന്ന് മുന്‍കൂട്ടി തീരുമാനിച്ചുറച്ച നടപടികളായിരുന്നു ഇടതുപക്ഷ ജനപ്രതിനിധികളില്‍ നിന്ന് കാണുവാന്‍ കഴിഞ്ഞിരുന്നത്.

ദിവസേന ആയിരക്കണക്കിന് യാത്രക്കാര്‍ വന്നുപോകുന്ന റാന്നി ഇട്ടിയപ്പാറയില്‍ ആധുനിക നിലവാരത്തില്‍ നല്ലൊരു ബസ്സ്‌ സ്റ്റേഷന്‍ പോലും നിര്‍മ്മിക്കുവാന്‍ രാജു എബ്രഹാമിനോ പിന്നീട് വന്ന പ്രമോദ് നാരായണനോ കഴിഞ്ഞില്ല. പുതിയ ബസ്‌ ടെര്‍മിനലിന് സ്ഥലം ഏറ്റെടുത്തുവെങ്കിലും നിര്‍മ്മാണ പ്രവര്‍ത്തികള്‍ എങ്ങുമെത്താതെ കിടക്കുന്നു. ബസ്‌ ടെര്‍മിനല്‍ നിര്‍മ്മിക്കാന്‍ പഞ്ചായത്ത് വിട്ടുനല്‍കിയ സ്ഥലം ചെളിക്കുഴിയാണെന്നും പുതിയ സ്ഥലം വേണമെന്നും റാന്നി എം.എല്‍.എ പ്രമോദ് നാരായണന്‍ നിലപാട് സ്വീകരിച്ചതോടെയാണ് നിര്‍മ്മാണം തീര്‍ത്തും പ്രതിസന്ധിയിലായത്. നിലവിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനോ പകരം സംവിധാനങ്ങള്‍ കണ്ടെത്തുന്നതിനോ പ്രമോദ് നാരായണന്‍ തയ്യാറായില്ല. ഇക്കാര്യത്തില്‍ തികഞ്ഞ പരാജയമായിരുന്നു പ്രമോദ് നാരായണന്‍.

ഇപ്പോഴുള്ള ബസ്സ്‌ സ്റ്റാന്റ് ഏതാണ്ട് പൂര്‍ണ്ണമായും തകര്‍ന്ന അവസ്ഥയിലാണ്. സ്വകാര്യ – കെ.എസ്.ആര്‍.ടി.സി ബസ്സുകളുടെ നിരവധി സര്‍വ്വീസുകളാണ് ദിനംപ്രതി ഇവിടെനിന്നും ഓപ്പറേറ് ചെയ്യുന്നത്. പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന ബസ്സ്‌ സ്റ്റാന്റ് എന്ന് പറയുന്ന ഇവിടം മഴക്കാലത്ത് കുളമാണ്. യാത്രക്കാര്‍ക്ക് വേണ്ട യാതൊരു അടിസ്ഥാന സൌകര്യങ്ങളും ഇവിടെയില്ല. പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന ശുചിമുറികള്‍ റാന്നിയിലെ വികസനത്തിന്റെ നേര്‍ക്കാഴ്ചയായി അവശേഷിക്കുന്നു. സ്റ്റാന്റിലേക്ക് ബസ്സുകള്‍ കടന്നുവരുന്ന വഴി വര്‍ഷങ്ങളായി തകര്‍ന്നു തരിപ്പണമായി കിടക്കുകയാണ്. റാന്നിയുടെ മുഖമുദ്രയായി ഒരു ആധുനിക ബസ്സ്‌ സ്റ്റേഷന്‍, സ്വകാര്യ ബസ്സുകളും കെ.എസ്.ആര്‍.ടി.സി ബസ്സുകളും ഒരേ സ്ഥലത്തുനിന്നും ഓപ്പറേറ് ചെയ്യുന്ന നിലയില്‍ ഇവിടെ ആവശ്യമാണ്‌. റാന്നിയിലെ ജനങ്ങളുടെ ഈ ആഗ്രഹം ഇപ്പോഴും ആട്ടുതൊട്ടിലില്‍ ഉറക്കമാണ്.

എടുത്തുപറയാവുന്ന മറ്റൊരു വികസനം റാന്നിയിലെ പുതിയ പഞ്ചവടി പാലമാണ്. 2019 ല്‍ പാലത്തിന്റെ പൈലിംഗ് ജോലികള്‍ ആരംഭിച്ചിരുന്നുവെങ്കിലും സ്ഥലമേറ്റെടുപ്പിലെ തടസങ്ങള്‍ കാരണം നിര്‍മ്മാണം വര്‍ഷങ്ങളോളം മുന്നോട്ട് പോയി. പുതിയ പാലം നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് പലതവണ നിര്‍മാണോത്ഘാടനം നടത്തിയിട്ടുണ്ടെങ്കിലും നിര്‍മ്മാണം പൂര്‍ത്തിയാക്കിയതിനു ശേഷമുള്ള  ഉദ്ഘാടനം കാണുവാന്‍ റാന്നിയിലെ ജനങ്ങള്‍ക്ക്‌  ഇതുവരെ ഭാഗ്യമുണ്ടായില്ല. വികസന മുരടിപ്പിന്റെ – റാന്നിയോടുള്ള അവഗണനയുടെ നേര്‍സാക്ഷ്യമായി പുണ്യനദിയായ പമ്പയില്‍ ഉയര്‍ന്നുനില്‍ക്കുന്ന കോണ്‍ക്രീറ്റ്  തൂണുകള്‍  പുനലൂര്‍ -മൂവാറ്റുപുഴ ഹൈവേയിലെ യാത്രക്കാര്‍ക്ക് കൌതുകം പകരുകയാണ്.

വലിയ തോതിലുള്ള റോഡ്‌ വികസനങ്ങളാണ് റാന്നിയില്‍ നടക്കുന്നതെന്ന് എം.എല്‍.എ പ്രമോദ് നാരായണന്‍ അവകാശപ്പെടുമ്പോള്‍ സ്ഥലമേറ്റെടുപ്പ് മൂലം പ്രതിസന്ധിയിലാണ് പല റോഡുകളുമെന്ന് കാണാം. റാന്നിയിലെ പ്രധാന സ്ഥലങ്ങളില്‍ ഒന്നായ വടശ്ശേരിക്കരയും വികസന മുരടിപ്പിലാണ്. ബസ് സ്റ്റാന്റ്  വികസനവും റോഡുകളുടെ ശോച്യാവസ്ഥയും കുടിവെള്ളക്ഷാമവും മാലിന്യ സംസ്കരണവുമെല്ലാം വടശേരിക്കരയിലെ ജനങ്ങള്‍ നേരിടുന്ന പ്രധാന വെല്ലുവിളിയാണ്. പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍മാരുടെ മതിയായ സേവനം ലഭ്യമല്ലെന്നും ആക്ഷേപമുണ്ട്. ഗവിയിലേക്കുള്ള കവാടം എന്ന നിലയില്‍ വടശേരിക്കരയ്ക്ക് വലിയ ടൂറിസം സാധ്യതകള്‍ നിലനില്കുന്നുണ്ട് എങ്കിലും ഇതൊന്നും പ്രയോജനപ്പെടുത്താന്‍ റാന്നി എം.എല്‍.എ പ്രമോദ് നാരായണന് കഴിഞ്ഞിട്ടില്ല. ശബരിമല പാത കടന്നുപോകുന്ന പെരുനാട്‌ പഞ്ചായത്തിലും അടിസ്ഥാന സൗകര്യങ്ങള്‍ വികസിച്ചിട്ടില്ല.>>> തുടരും

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മുഖ്യമന്ത്രി സുവേന്ദു അധികാരിയെ പുകഴ്ത്തി മഹുവ മൊയ്ത്ര

0
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് വലിയ രാഷ്ട്രീയ പ്രതിസന്ധി നേരിടുന്നതിനിടെ,...

ടിനി ടോമിനെതിരായ അൻസിബയുടെ പരാതി ; പോലീസ് ഇന്ന് കോടതിയിൽ റിപ്പോർട്ട് നൽകും

0
കൊച്ചി: ടിനി ടോമിനെതിരായ അൻസിബയുടെ പരാതിയിൽ എറണാകുളം ജെഎഫ്സിഎം കോടതിയിൽ പോലീസ്...

വീര്യം കുറഞ്ഞ മദ്യത്തിന്റെ വില്‍പ്പന ; തിടുക്കത്തിൽ തീരുമാനമില്ല ; വിശദമായ ചർച്ചയ്ക്ക് യുഡിഎഫ്

0
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന്റെ വില്‍പ്പനയിൽ തിടുക്കത്തിൽ തീരുമാനമുണ്ടാകില്ല. വിശദമായി ചർച്ച നടത്താനാണ്...

വെനസ്വേലയിൽ ശക്തമായ ഇരട്ട ഭൂചലനം

0
കാരക്കാസ്: വെനസ്വേലയിൽ ശക്തമായ ഇരട്ട ഭൂചലനം. ഏകദേശം ഒരു മിനിറ്റിന്റെ വ്യത്യാസത്തിൽ...