ലോകരാജ്യങ്ങളുടെ എതിർപ്പിനിടയിലും ഗസ്സ സിറ്റിക്കു നേരെ ആക്രമണം കടുപ്പിച്ച്​ ഇസ്രായേൽ

For full experience, Download our mobile application:
Get it on Google Play

തെൽ അവിവ്: യുഎന്നിന്‍റെയും ലോകരാജ്യങ്ങളുടെയും എതിർപ്പിനിടയിലും ഗസ്സ സിറ്റിക്കു നേരെ ആക്രമണം കടുപ്പിച്ച്​ ഇസ്രായേൽ. ദശലക്ഷം ഫലസ്തീനികൾ ഗസ്സ സിറ്റിയിൽ നിന്ന്​ പുറന്തള്ളപ്പെടുമെന്ന്​ യുഎൻ മുന്നറിയിപ്പ്​ നൽകിയിരുന്നു. ഗസ്സയിൽ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 63,000 കടന്നു. ഗസ്സ സിറ്റിക്ക്​ നേരെ കൂടുതൽ ശക്​തമായ വ്യോമാക്രമണവും ഷെല്ലാക്രമണവും തുടർന്ന്​ ഇസ്രായേൽ സേന. 67 പേരാണ്​ ഇന്നലെ മാത്രം കൊല്ല​പ്പെട്ടത്​. ഇവരിൽ 33 പേരും ഗസ്സ സിറ്റിയിലാണ്​. സുരക്ഷിത കേന്ദ്രം എന്ന്​ ഇസ്രായേൽ വിശേഷിപ്പിച്ച അൽ മവാസിയിൽ നടന്ന ആക്രമണത്തിൽ 5 ഫലസ്തീനികൾ കൊല്ലപ്പെട്ടു. ഗസ്സയിലെ മൂന്നിടങ്ങളിൽ നേരത്തെ പ്രഖ്യാപിച്ച പത്ത്​ മണിക്കൂർ നേരത്തെ വെടിനിർത്തൽ പിൻവലിച്ചതായും ഇസ്രയേൽ സേന അറിയിച്ചു. ആകാശമാർഗം ഭക്ഷണം എത്തിക്കുന്ന സംവിധാനം നിർത്തി വെക്കാൻ തീരുമാനിക്കുന്നതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്തു. വരും ദിവസങ്ങളിൽ തെക്കൻ ഗസ്സയിലെ ചില കേന്ദ്രങ്ങളിൽ മാത്രമായി ഭക്ഷണവിതരണം പരിമിതപ്പെടുത്താനാണ്​ ഇസ്രായേൽ നീക്കം.

ഗസ്സ സിറ്റിക്കു നേരെയുള്ള ആക്രമണം ഉപേക്ഷിച്ചില്ലെങ്കിൽ ദശലക്ഷം പേർ പുറന്തള്ളപ്പെടുമെന്ന്​ യു.എൻ മുന്നറിയിപ്പ്​ നൽകി. അതിനിടെ, 22 മാസത്തിലേറെയായി തുടരുന്ന ആക്രമണത്തിൽ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം പതിമൂവായിരം കടന്നു. പട്ടിണിക്കൊലയും ഉയരുകയാണ്​. രണ്ട്​ കുട്ടികൾ ഉൾപ്പെടെ 5 പേർ കൂടി പട്ടിണി മൂലം കൊല്ലപ്പെട്ടു. ഗസ്സ കീഴ്​പ്പെടുത്താനുള്ള ഇസ്രായേൽ നീക്കം സയണിസ്റ്റ്​ രാഷ്ട്രത്തിന്‍റെ അന്ത്യം കുറിക്കുമെന്ന്​ ഹമാസ്​ സായുധ വിഭാഗമായ അൽ ഖസ്സാം ബ്രിഗേഡ്​ വക്​താവ്​ അബൂ ഉബൈദ പറഞ്ഞു. കനത്ത തിരിച്ചടി നൽകി ഇസ്രായേൽ സൈനികരെ പാഠം പഠിപ്പിക്കുമെന്നും അബൂ ഉബൈദ മുന്നറിയിപ്പ്​ നൽകി. ഇസ്രായേലുമായുള്ള വാണിജ്യ ബന്​ധം വിച്ഛേദിച്ച തുർക്കി തീരുമാനത്തെ ഹമാസ്​ അഭിനന്ദിച്ചു. ഗസ്സയിലെ അൽ സൈതൂൻ പ്രദേശത്ത്​ ഇന്നലെ രാത്രി ഹമാസ്​ നടത്തിയ രണ്ട്​ പ്രത്യാക്രമണങ്ങൾ ഇസ്രായേലിനെ ശരിക്കും ഞെട്ടിച്ചു. ഒരു സൈനികൻ കൊല്ലപ്പെടുകയും 9 ​സൈനികർക്ക്​ പരിക്കേൽക്കുകയും ചെയ്തു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാർഥി സമരങ്ങളെ നേരിടുമ്പോൾ സർക്കാർ സംയമനം പാലിക്കണം : സുപ്രീം കോടതി

0
ന്യൂഡൽഹി : വിദ്യാർഥികളുടെ പ്രതിഷേധ സമരങ്ങൾ നേരിടുമ്പോൾ സർക്കാരുകളും സുരക്ഷാ സേനകളും...

കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ അ​ന​ധി​കൃ​ത നി​യ​മ​ന​ങ്ങ​ൾ നടക്കുന്നതായി പരാതി

0
കോ​ട്ട​യം: സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളാ​യ പി.​എ​സ്.​സി​യെ​യും എം​പ്ലോ​യ്മെ​ന്‍റ്​ എ​ക്സ്​​ചേ​ഞ്ചി​നെ​യും നോ​ക്കു​കു​ത്തി​യാ​ക്കി കോ​ട്ട​യം മെ​ഡി​ക്ക​ൽ...

പ്രളയഭീതിയും മാനസിക സമ്മർദ്ദവും അകറ്റാൻ ക്യാമ്പുകളിൽ കഥപറച്ചിൽ ; കോഴിക്കോട് കോർപ്പറേഷന്റെ വേറിട്ട സംരംഭം

0
കോഴിക്കോട്: പ്രളയക്കെടുതിയിൽ വീടുകൾ ഉപേക്ഷിച്ച് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടിവന്ന ജനങ്ങളുടെ...

സിജെപി പ്രക്ഷോഭത്തിനിടെ ആക്രമണം നടത്താൻ പദ്ധതി ; ഐഎസ്ഐ ബന്ധമുള്ള സംഘത്തെ പിടികൂടി പഞ്ചാബ്...

0
ന്യൂഡൽഹി : ജന്തർ മന്തറിലെ സിജെപി പ്രക്ഷോഭത്തിനിടെ ആക്രമണം നടത്താൻ ലക്ഷ്യമിട്ട...