അക്ഷന്തവ്യമായ അപരാധം ദേശീയ പതാകയോട് കാട്ടിയിട്ടും ലാഘവത്തോടെ ആണ് ഇതിനെ അധികൃതർ കാണുന്നത് ; പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഇന്ത്യൻ ദേശീയ പതാകയെ അനാദരിക്കുകയും അവഹേളിക്കുകയും ചെയ്ത സംഭവത്തിൽ കേസെടുക്കാൻ വൈകിപ്പിച്ചു ഗുരുതരമായ കൃത്യ വിലോപം കാട്ടുകയും കേസെടുക്കാതെയിരിക്കാൻ കാരണം കണ്ടെത്തുകയുമാണ് മലയാലപ്പുഴ പോലീസ് ചെയ്യുന്നതെന്ന് ഡിസിസി പ്രസിഡന്റ്‌ പ്രൊഫ. സതീഷ് കൊച്ചുപറമ്പിലും വൈസ് പ്രസിഡന്റ്‌ വെട്ടൂർ ജ്യോതിപ്രസാദും ആരോപിച്ചു. അക്ഷന്തവ്യമായ അപരാധം ദേശീയ പതാകയോട് കാട്ടിയിട്ടും ലാഘവത്തോടെ ആണ് ഇതിനെ അധികൃതർ കാണുന്നത്.

എലിയും പട്ടിയും മറ്റും കടിച്ചു വലിച്ചിട്ടിരുന്ന കൊടി കണ്ടാണ് കോൺഗ്രസ്‌ നേതാക്കൾ ചാക്ക് കെട്ടുപരിശോധിച്ചത്. അപ്പോളാണ് ആയിരക്കണക്കിന് ദേശീയപതാകകൾ മാലിന്യം തള്ളും വിധം കൂട്ടിയിട്ടിരിക്കുന്നതു കണ്ടത്.
ചാക്ക് തുറന്നത് അപരാഥമായി കാണാനാണ് പോലീസ് ശ്രമമെന്ന് നേതാക്കൾ ആരോപിച്ചു. കളക്ടറുടെ നിർദേശപ്രകാരം പാതകകൾ മുറിയിലേക്ക് മാ റ്റിയിട്ടുണ്ടെങ്കിലും ദേശീയ പതാകയെ അവഹേളിച്ചതിനു കേസെടുത്തില്ലായെങ്കിൽ
നിയമ നടപടികൾ സ്വീകരിക്കുകയും ശക്തമായ സമരം ആരംഭിക്കുകയും ചെയ്യുമെന്ന് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ദിലീപ് കുമാർ പൊതീപ്പാട് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....