യുപിഎസ്സി എഞ്ചിനീയറിം​ഗ് സർവ്വീസ് മെയിൻ പരീക്ഷ ; വിശദമായ അപേക്ഷ ഫോം പുറത്തിറക്കി

For full experience, Download our mobile application:
Get it on Google Play

ദില്ലി : യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ എഞ്ചിനീയറിംഗ് സർവീസ് മെയിൻ പരീക്ഷയ്ക്കുള്ള വിശദമായ അപേക്ഷാ ഫോമുകൾ പുറത്തിറക്കി. ഡീറ്റെയിൽഡ് ആപ്ലിക്കേഷൻ ഫോംസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ upsc.gov.in ൽ ലഭ്യമാണ്. ഉദ്യോഗാർത്ഥികൾ വിശദമായ അപേക്ഷ ഫോം പൂരിപ്പിച്ച്  ജനുവരി 7, 6 മണിക്ക് മുമ്പ് സമർപ്പിക്കണം.

2021-ലെ എഞ്ചിനീയറിംഗ് സർവീസസ് പരീക്ഷയുടെ മെയിൻ/സ്റ്റേജ്-II പരീക്ഷയിൽ യോഗ്യത നേടിയ ഉദ്യോഗാർത്ഥികൾ www.upsc.gov.in എന്ന വെബ്‌സൈറ്റിൽ ഓൺലൈൻ വിശദമായ അപേക്ഷാ ഫോം പൂരിപ്പിക്കുന്നതിന് മുമ്പ് ആദ്യം രജിസ്റ്റർ ചെയ്യേണ്ടതാണെന്നും യുപിഎസ് സി വ്യക്തമാക്കുന്നു.

വിവിധ എൻജിനീയറിങ് വിഭാഗങ്ങളിലായി 226 ഒഴിവുകളിലേക്കാണ് ഈ പരീക്ഷയിലൂടെ നിയമനം നടത്തുക. റെയിൽവേ മന്ത്രാലയം 2020 മുതൽ എൻജിനീയറിങ് സർവീസ് പരീക്ഷയിൽ നിന്നുള്ള ഒഴിവുകൾ പിൻവലിച്ചിരുന്നു. വിശദമായ അപേ​ക്ഷ ഫോം സമർപ്പിച്ചതിന് ശേഷം യൂണിയൻ പബ്ലിക് സർവ്വീസ് കമ്മീഷൻ അഭിമുഖ തീയതികൾ പ്രസിദ്ധീകരിക്കും. “അഭിമുഖത്തിന്റെ ഷെഡ്യൂൾ യഥാസമയം ഉദ്യോഗാർത്ഥികളെ അറിയിക്കുന്നതാണ്. റോൾ നമ്പർ തിരിച്ചുള്ള ഇന്റർവ്യൂ ഷെഡ്യൂളും കമ്മീഷന്റെ വെബ്‌സൈറ്റിൽ ലഭ്യമാക്കും,” യുപിഎസ്‌സി അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാറ്റോയെയും യൂറോപ്യൻ യൂണിയനെയും നേരിട്ടുള്ള യുദ്ധത്തിന് മുതിരാതെ ഉള്ളിൽ നിന്ന് തന്നെ ശിഥിലമാക്കാൻ റഷ്യൻ...

0
മോസ്കോ/കീവ്: നാറ്റോയെയും യൂറോപ്യൻ യൂണിയനെയും (EU) നേരിട്ടുള്ള യുദ്ധത്തിന് മുതിരാതെ ഉള്ളിൽ...

അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ യുവാവിനെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു

0
തിരുവനന്തപുരം: ഓണാഘോഷത്തോടനുബന്ധിച്ച് നിർമ്മിച്ച അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ...

ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി

0
തിരുവനന്തപുരം: ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി....

ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ പോയ കാർ രാത്രി പുഴയിലേക്കു വീണു

0
കോഴിക്കോട്: പന്തീരാങ്കാവിൽ ദേശീയപാത ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ...