Wednesday, June 26, 2024 9:22 am

ദേവഗൗഡയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും കര്‍ണാടകയില്‍ നിന്ന് രാജ്യസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: മുന്‍ പ്രധാനമന്ത്രിയും ജെഡിഎസ് ദേശീയ അധ്യക്ഷനുമായ എച്ച്‌.ഡി ദേവഗൗഡയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും കര്‍ണാടകയില്‍ നിന്ന് രാജ്യസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. നിയമസഭ സെക്രട്ടറി ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചു. കോ​ണ്‍​ഗ്ര​സി​ന്റെകൂ​ടി പി​ന്തു​ണ​യി​ലാ​ണ് 87-കാ​ര​നാ​യ ദേവ​ഗൗ​ഡ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. ആദ്യമായാണ് ഖാര്‍ഗെ രാജ്യസഭാംഗമാകുന്നത്.

കൂ​ടു​ത​ല്‍ വോ​ട്ട് ആ​വ​ശ്യ​മാ​യി വ​ന്നാ​ല്‍ ദേ​വ​ഗൗ​ഡ​യ്ക്കു കോ​ണ്‍​ഗ്ര​സ് വോ​ട്ട് ന​ല്‍​കു​മെ​ന്നു പാ​ര്‍​ട്ടി നേ​തൃ​ത്വം വ്യക്തമാക്കിയിരു​ന്നു. എ​ന്നാ​ല്‍ ബി​ജെ​പി മൂ​ന്നാ​മ​തൊ​രു സ്ഥാ​നാ​ര്‍​ഥി​യെ നി​ര്‍​ത്താ​തി​രു​ന്ന​തി​നാ​ല്‍ കോ​ണ്‍​ഗ്ര​സി​ന്റെ  വോട്ട് വേ​ണ്ടി​വ​ന്നി​ല്ല.

ഇ​തു ര​ണ്ടാം ത​വ​ണ​യാ​ണ് ദേ​വ​ഗൗ​ഡ രാ​ജ്യ​സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​ത്. 1996-ല്‍ ​പ്രധാനമന്ത്രിയായിരുന്നപ്പോ​ഴാ​ണ് അ​ദ്ദേ​ഹം ആ​ദ്യ​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. ഖാര്‍ഗെ കല്‍ബുര്‍ഗിയില്‍ നിന്നും ദേവഗൗഡ തുംകൂര്‍ മണ്ഡലത്തില്‍ നിന്നും കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥികളോട് പരാജയപ്പെട്ടിരുന്നു. ബിജെപിയുടെ രാജ്യസഭാ സ്ഥാനാര്‍ഥികളായ അശോക് ഗസ്തിയും ഹിരന്ന കടാഡിയും കൂടി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതോടെ 19ന് നടക്കേണ്ട വോട്ടെടുപ്പ് ഒഴിവായി.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കളിയിക്കാവിളയിൽ ക്രഷർ ഉടമയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ് ; പ്രതി പിടിയിൽ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് കളിയിക്കാവിളയിൽ ക്രഷർ ഉടമയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി...

കാറഡുക്ക തട്ടിപ്പ് കേസ് ; അന്വേഷണം ക്രൈംബ്രാ‍ഞ്ചിന്

0
കാസർകോട്: കാറഡുക്ക അഗ്രികൾച്ചറിസ്റ്റ് വെൽഫെയർ സഹകരണ സംഘത്തിലെ 4.76 കോടിയുടെ തട്ടിപ്പിൽ...

മലപ്പുറത്ത് യുവതിയുടെ വീടിന് നേരെ വെടിയുതിർത്ത് യുവാവ്

0
മലപ്പുറം: വിവാഹത്തിൽ നിന്ന് പിന്മാറിയതിന് പിന്നാലെ വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത്...

തോമസ് ചാഴിക്കാടന്റെ സിപിഎം വിമർശനങ്ങൾ പൂർണമായി തള്ളി ജോസ് കെ മാണി

0
കോട്ടയം: കോട്ടയത്തെ തോൽവിയിൽ തോമസ് ചാഴിക്കാടൻ മുഖ്യമന്ത്രിക്കെതിരെ ഉന്നയിച്ച വിമർശനങ്ങൾ കേരള...