ദേവസ്വം ബോർഡ് ഡയറി പ്രകാശനം ചെയ്‌തു

For full experience, Download our mobile application:
Get it on Google Play

ശബരിമല : തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ 2026 വർഷത്തെ ഡയറി പ്രകാശനം ചെയ്തു. സന്നിധാനത്ത് കൊടിമരച്ചുവട്ടിൽ നടന്ന ചടങ്ങിൽ ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാറാണ് ഓഫീസ് ഡയറി പ്രകാശനം ചെയ്ത‌ത്. ബോർഡ് അംഗങ്ങളായ അഡ്വ. കെ രാജു, അഡ്വ. പി ഡി സന്തോഷ് കുമാർ, ശബരിമല സ്പെഷ്യൽ കമ്മീഷണർ ജസ്റ്റീസ് ആർ ജയകൃഷ്‌ണൻ, ദേവസ്വം ബോർഡ് സെക്രട്ടറി പി എൻ ഗണേശ്വരൻ പോറ്റി, ദേവസ്വം കമ്മിഷണർ ബി സുനിൽ കുമാർ, ദേവസ്വം സാംസ്ക്‌കാരിക – പുരാവസ്‌തു വിഭാഗം ഡയറക്ടർ പി ദിലീപ് കുമാർ, പിആർഒ ജി എസ് അരുൺ തുടങ്ങിയവരും പങ്കെടുത്തു.

കട്ടിയുള്ള പുറംചട്ടയിൽ രൂപകൽപ്പന ചെയ്തിട്ടുള്ള ഡയറിയിൽ ശബരിമലയുടെയും മറ്റ് പ്രധാന ക്ഷേത്രങ്ങളുടെയും ആചാരങ്ങൾ, ചടങ്ങുകൾ എന്നിവയുടെ കളർ ഫോട്ടോകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡിനെ പറ്റിയുള്ള വിശദമായ വിവരങ്ങൾ, ബോർഡിൻ്റെ പരിധയിലുള്ള ക്ഷേത്രങ്ങൾ, ദക്ഷി ണേന്ത്യയിലെ പ്രധാന ക്ഷേത്രങ്ങൾ, ഫോൺ നമ്പറുകൾ, ക്ഷേത്ര ഐതീഹ്യങ്ങൾ, വിവിധ ഭാഷകളിൽ ശരണമന്ത്രം, ശബരിമല വിശേഷ ദിവസങ്ങൾ തുടങ്ങിയവ ഡയറിയിലുണ്ട്. 220 രൂപ വിലയുള്ള ഓഫീസ് ഡയറിയോടൊപ്പം 80 രൂപ വിലയുള്ള പോക്കറ്റ് ഡയറി, 300 രൂപ വിലയുള്ള വിഐപി ഡയറി എന്നിവയും ഉടൻ വിൽപനക്കെത്തും. സന്നിധാനം, പമ്പ ദേവസ്വം ബുക്ക് സ്റ്റാളുകളോടൊപ്പം മറ്റ് സ്ഥലങ്ങളിലെ ദേവസ്വം ബുക്ക് സ്റ്റാളിലും ഡയറി ലഭിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...