ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് ; സിപിഎം കൗൺസിലർക്കെതിരെ കൂടുതൽ പരാതി

For full experience, Download our mobile application:
Get it on Google Play

വൈക്കം: ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്ത് പണംതട്ടിയ വൈക്കം നഗരസഭ സിപിഎം കൗൺസിലർക്കെതിരെ കൂടുതൽ പരാതികൾ. ജോലി വാഗ്ദാനം ചെയ്ത് ഉദയനാപുരം നേരേകടവ് സ്വദേശിനി റാണിഷ് മോളിൽ നിന്ന് ഒന്നരലക്ഷം രൂപ വാങ്ങി. തലയോലപ്പറമ്പ് റിട്ടയർഡ് എസ്. ഐ എം. കെ. സുരേന്ദ്രനിൽ നിന്ന് നാലര ലക്ഷം രൂപ തട്ടിയ കേസ് ഒത്തുതീർപ്പിലേക്ക് നീങ്ങുന്നെന്ന സൂചനകളാണ് പുറത്ത് വരുന്നത്.

വൈക്കം നഗരസഭ കൗൺസിലർ കെ.പി.സതീശനും സംഘവും ജോലി വാഗ്ദാനം ചെയ്ത് കൂടുതൽ പേരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയതായുള്ള സൂചനകളാണ് പുറത്ത് വരുന്നത്. കെ. പി സതീശൻ പണം കൈപ്പറ്റിയത് സംബന്ധിച്ച് പുറത്തുവന്ന വാർത്തയ്ക്ക് പിന്നാലെയാണ് കൂടുതൽ പരാതികൾ എത്തുന്നത്. ഗുരുവായൂർ ദേവസ്വം ബോർഡിൽ ജോലിക്കായി 7 ലക്ഷം രൂപ ആവശ്യപ്പെടുകയും ഒന്നരലക്ഷം രൂപ വാങ്ങിയെന്നുമാണ് ഉദയനാപുരം സ്വദേശി റാണിഷ് മോൾ വൈക്കം പോലീസിൽ നൽകിയിരിക്കുന്ന പരാതി.

2021 ജൂലൈയിൽ കെ പി.സതീശനും വെച്ചൂർ സ്വദേശി ബിനീഷും നേരിട്ടെത്തിയാണ് ഇവരുമായി സംസാരിച്ചത്. എന്നാൽ റാങ്ക് ലിസ്റ്റിൽ യുവതിയുടെ പേരില്ലാതെ വന്നപ്പോൾ രാഷ്ട്രീയ നിയമനമാണ് റാങ്ക് ലിസ്റ്റിൽ ഒരു കാര്യവുമില്ലെന്നായിരുന്നു മറുപടി. തട്ടിപ്പിൽ പ്രധാനിയെന്ന്‌ സതീശൻ ആരോപിക്കുന്ന വെച്ചൂർ സ്വദേശി ബിനിഷ് മംഗലാപുരത്തുണ്ടെന്ന സൂചനയും സതീശൻ തന്നെ നൽകുന്നുണ്ട്.

മുൻ ദേവസ്വം മന്ത്രിയുടെ ഓഫിസ് സ്റ്റാഫെന്ന് പറഞ്ഞാണ് ബിനിഷിനെ സതീശൻ പരിചയപ്പെടുത്തിയതെന്നാണ് പരാതികളിൽ പറയുന്നത്.എന്നാൽ മുതിർന്ന സിപിഎം നഗരസഭാ അംഗം കൂടിയായ സതീശന് ഇയാൾ ദേവസ്വം മന്ത്രിയുടെ ഓഫിസ് സ്റ്റാഫല്ലെന്ന വിവരം അറിയാമായിരുന്നു എന്ന് വ്യക്തമാണ്. ബിനിഷ് വെച്ചൂരിലെ സിപിഎം ബ്രാഞ്ചിൽ പ്രവർത്തിച്ചിരുന്നതായും വിവരമുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓപ്പറേഷൻ തൂഫാൻ ; ഓണക്കാലത്ത് ശക്തമായ പരിശോധന : രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട് ഓണക്കാലത്ത് ശക്തമായ പരിശോധന നടത്തുമെന്ന് ആഭ്യന്തരമന്ത്രി...

‘സാമ്പത്തികവും വ്യക്തിപരവുമായ പ്രശ്‌നങ്ങൾ’ ; ഷെഹ്‌സാദ് പൂനെവാല വീണ്ടും ബിജെപിയിൽനിന്ന് രാജിവെച്ചു

0
ന്യൂഡൽഹി : ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനെവാല ബിജെപിയിൽനിന്ന് വീണ്ടും...

വിദ്യാർഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് ലഹരി വിൽപന ; പ്രതിയെ പിടികൂടി പോലീസ്

0
കൽപറ്റ : വയനാട്ടിലെ മുട്ടിൽ, പാറക്കൽ ഭാഗങ്ങൾ കേന്ദ്രീകരിച്ച് വിദ്യാർഥികളെയും യുവാക്കളെയും...

തണ്ണിത്തോട് റൂട്ടില്‍ പ്രിയദര്‍ശിനിക്കെതിരെ സമരം പ്രഖ്യാപിച്ച് ബ്ലൂഹില്‍ ബസ്സുകള്‍ : 18 ബസ്സുകളും സര്‍വീസ്...

0
കോന്നി :  തണ്ണിത്തോട് റൂട്ടില്‍ പ്രിയദര്‍ശിനിക്കെതിരെ സമരം പ്രഖ്യാപിച്ച് ബ്ലൂഹില്‍ ബസ്സുകള്‍,...