ശബരിമല ഓണസദ്യ വിവാദത്തിൽ ദേവസ്വം മന്ത്രിയെ തള്ളി ദേവസ്വം ബോർഡ് പ്രസിഡന്‍റ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ശബരിമല ഓണസദ്യ വിവാദത്തിൽ ദേവസ്വം മന്ത്രി കെ മുരളീധരനെ തള്ളി ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ ജയകുമാർ. മന്ത്രിക്ക് കിട്ടിയ വിവരം ശരിയല്ലായിരിക്കാം. തിരുവോണ സദ്യ നൽകിയതിൽ ഒരു വീഴ്ചയും ഉണ്ടായിട്ടില്ല. മന്ത്രിയെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതാകാം. മെസ്സിൽ കൊടുത്ത സദ്യ 3000 ഭക്തർ കഴിച്ചു. എല്ലാ മുന്നൊരുക്കങ്ങളും നടത്തിയതാണ്. സദ്യയെ കുറിച്ച് ആവശ്യമില്ലാത്ത ദുരൂഹത പ്രചരിപ്പിക്കുകയാണെന്നും കെ ജയകുമാർ പ്രതികരിച്ചു. സന്നിധാനത്ത് തിരുവോണ സദ്യ മുടങ്ങി എന്ന പരാതി ലഭിച്ചെന്നും അന്വേഷിക്കാൻ നിർദ്ദേശം നൽകിയെന്നുമാണ് ദേവസ്വം മന്ത്രി കെ മുരളീധരൻ കഴിഞ്ഞ ദിവസം പറഞ്ഞത്. തിരുവിതാംകൂർ ദേവസ്വം ബോർഡിനാണ് നിർദ്ദേശം നൽകിയത്. മുൻ സംവിധാനങ്ങളിൽ മാറ്റം വരുത്തിയപ്പോൾ ഏകോപനം കുറവുണ്ടായോ എന്ന് പരിശോധിക്കണമെന്നും നിർദ്ദേശം നൽകിയിരുന്നു.

വീഴ്ച കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കണമെന്നും മന്ത്രി നിർദ്ദേശം നൽകിയിരുന്നു. അന്നദാനം ഉൾപ്പെടെയുള്ളവയ്ക്ക് കൃത്യമായ നടപടി ക്രമങ്ങൾ ഉണ്ടാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. പിന്നാലെയാണ് ഒരു വീഴ്ചയും ഉണ്ടായിട്ടില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ് വ്യക്തമാക്കിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘ഇറാനെ സഹായിക്കരുത്, നടപടിയുണ്ടാവും’ ; മോദി-പെസെഷ്കിയാൻ ചർച്ചയ്ക്ക് പിന്നാലെ മുന്നറിയിപ്പുമായി അമേരിക്ക

0
വാഷിങ്ടൺ : അമേരിക്ക ഏർപ്പെടുത്തിയിട്ടുള്ള സാമ്പത്തിക ഉപരോധങ്ങൾ മറികടക്കാൻ ഇറാനെ ഏതെങ്കിലും...

ഭാര്യ വിവാഹമോചന കേസ് ഫയൽ ചെയ്തതിന്റെ പ്രകോപനം ; അമ്മായിയമ്മയുടെ കാറിൻ്റെ ടയർ കുത്തിക്കീറി...

0
കണ്ണൂർ: കണ്ണൂർ പരിയാരത്ത് അമ്മായിയമ്മയുടെ വാഹനത്തിന് നാശനഷ്ടമുണ്ടാക്കി മരുമകൻ. ഭാര്യ...

വധശിക്ഷ സ്വീകരിക്കാൻ സന്നദ്ധനാണ് ; കോടതിയെ അറിയിച്ച് യാസിൻ മാലിക്

0
ന്യൂഡൽഹി : തിഹാർ ജയിലിൽ കഴിയുന്ന നിരോധിത ഭീകര സംഘടനയായ ജമ്മു...

സോഷ്യൽമീഡിയ പോസ്റ്റ് ; മുൻ ഉദ്യോഗസ്ഥനെ ഒമ്പത് മണിക്കൂർ ചോദ്യം ചെയ്ത് ഡൽഹി പോലീസ്

0
ന്യൂഡൽഹി : കേന്ദ്ര സർക്കാരിന്റെ വിമർശകനായ മുൻ ഉന്നത ഉദ്യോഗസ്ഥൻ ആശിഷ്...