Saturday, April 27, 2024 10:24 am

ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് പത്തനംതിട്ട ജില്ലാ കമ്മിറ്റി ആറന്മുളയില്‍ ധർണ നടത്തി

For full experience, Download our mobile application:
Get it on Google Play

ആറന്മുള : വെർച്ചൽ ക്യൂ പൂർണമായും ഒഴിവാക്കുകയും ശബരിമലയിൽ രണ്ട് വാക്സിൻഎടുത്ത എല്ലാ ഭക്തർക്കും പൂർണതോതിൽ ദർശന അനുമതി നൽകുകയും വേണമെന്ന് പത്തനംതിട്ട ജില്ലാ കോൺഗ്രസ് കമ്മിറ്റി ഉപാധ്യക്ഷൻ അഡ്വക്കേറ്റ് വെട്ടൂർ ജ്യോതി പ്രസാദ് ആവശ്യപ്പെട്ടു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറന്മുള അസിസ്റ്റൻറ് കമ്മീഷണർ ഓഫീസിന് മുമ്പിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കെ.എസ്.ആർ.ടി.സി 1000 കോടി അടക്കം വിവിധ സ്ഥാപനങ്ങൾക്ക് കോടിക്കണക്കിന് രൂപയുടെ ശമ്പളവും പെൻഷനും പ്രഖ്യാപിച്ച ഗവൺമെൻറ് പൂർണമായും ദേവസ്വം ബോർഡിനെ അവഗണിക്കുന്നു രണ്ട് പ്രളയവും കൊവിഡ് മഹാമാരിയു തകർത്തുകളഞ്ഞ ദേവസ്വം വരുമാനം പുനസ്ഥാപിക്കാൻ അശ്രാന്തപരിശ്രമം വേണ്ടിവരും. മുന്പ് സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യം നൽകുന്നതോടൊപ്പം 300 കോടി രൂപയുടെ അടിയന്തര ആശ്വാസ പാക്കേജ് പ്രഖ്യാപിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണം, അതോടൊപ്പം പ്രളയകാലത്ത് പിടിച്ച ദേവസ്വം ജീവനക്കാരുടെ ശമ്പള കുടിശിക മറ്റ് ജീവനക്കാർക്ക് നൽകിയതുപോലെ ദേവസ്വം ജീവനക്കാർക്ക് തിരികെ നൽകാൻ തയ്യാറാകണം.

സീസൺ കാലത്ത് 3000 കോടിയിലധികം രൂപയുടെ അധിക വരുമാനമാണ് സംസ്ഥാനസർക്കാർ ലഭിക്കുന്നത് എന്നിട്ടും പൂർണമായ തോതിൽ ശബരിമല അടക്കം ദേവാലയങ്ങളെ അവഗണിക്കുന്ന സർക്കാർ നയം തിരുത്തണമെന്നും ആവശ്യപ്പെട്ടു. ജീവനക്കാരുടെ കാര്യത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് കാട്ടുന്ന ഗുരുതരമായ അനാസ്ഥയും അവസാനിപ്പിക്കണം പ്രസിഡൻറ് എം.ജി സുകു അധ്യക്ഷത വഹിച്ചു. ടി.എസ് രാധാകൃഷ്ണൻ നായർ വി.ടി സുരേഷ്, രതീഷ് തട്ട, ഉളനാട് സുരേഷ് കുമാർ, ബിജു, അഖിൽ ജി കുമാര്‍, സന്തോഷ് എന്നിവർ പ്രസംഗിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മണിപ്പൂരിൽ ഭീകരാക്രമണത്തിൽ 2  സിആർപിഎഫ്  ജവാന്മാർ കൊല്ലപ്പെട്ടു, രണ്ട് പേർക്ക് പരിക്കേറ്റു 

0
ന്യൂഡൽഹി : മണിപ്പൂരിലെ നരൻസേന പ്രദേശത്ത് കുക്കി തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ...

തൃശൂരിൽ സി.പി.എം ബി.ജെ.പിക്ക് ക്രോസ് വോട്ട് ചെയ്‌തെന്ന് ആരോപണവുമായി കെ. മുരളീധരൻ

0
തൃശൂർ:തൃശൂർ മണ്ഡലത്തിൽ സി.പി.എം ബി.ജെ.പിക്ക് ക്രോസ് വോട്ട് ചെയ്‌തെന്ന് ആരോപണവുമായി യു.ഡി.എഫ്...

റോട്ടറി ക്ലബ് സോണൽ കോൺഫറൻസ് നടത്തി

0
തിരുവല്ല : സാമൂഹിക സേവന പ്രവർത്തനങ്ങൾ ക്രോഡീകരിക്കാൻ റോട്ടറി ക്ലബ് സോണൽ...

പന്തളം മഹാദേവർ ക്ഷേത്രത്തിലെ മാതൃസമിതി രൂപീകരണയോഗം ഉദ്ഘാടനം ചെയ്തു

0
പന്തളം : പന്തളം മഹാദേവർക്ഷേത്രത്തിലെ മാതൃസമിതി രൂപീകരണയോഗം സംസ്‌കൃതം അദ്ധ്യാപികയും മതപ്രഭാഷകയുമായ...