Friday, April 26, 2024 5:42 am

ബിഎംഡബ്ല്യു സി 400 ജിടി മാക്സി സ്‍കൂട്ടര്‍ വരുന്നു

For full experience, Download our mobile application:
Get it on Google Play

ബിഎംഡബ്ല്യു മോട്ടോറാഡിന്‍റെ ആഡംബര മാക്സി സ്‍കൂട്ടറായ സി 400 ജിടി ( BMW C 400 GT) ഒക്ടോബര്‍ 12 ന് എത്തുമെന്ന് ഫിനാന്‍ഷ്യല്‍ എക്സ്‍പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ വര്‍ഷം തുടക്കത്തില്‍ പരിഷ്‌ക്കരിച്ച ഏറ്റവും പുതിയ പതിപ്പ് തന്നെയായിരിക്കും ഇന്ത്യയിലേക്ക് എത്തുക. ലോക മെമ്പാടുമുള്ള തെരഞ്ഞെടുത്ത രാജ്യങ്ങളില്‍ വില്‍പ്പനയ്‌ക്കെത്തി വന്‍വിജയമായ മോഡലാണ് സി 400 ജിടി പ്രീമിയം മാക്സി സ്‌കൂട്ടര്‍.

സ്‌പോര്‍ട്ടി ഡിസൈനും ചില പ്രീമിയം സവിശേഷതകളും നിറഞ്ഞതാണ് ബിഎംഡബ്ല്യു സി 400 ജിടി. 350 സിസി, വാട്ടര്‍-കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് പ്രീമിയം മാക്സി സ്‌കൂട്ടറിന് തുടിപ്പേകുക. ഒരു സിവിടി ഗിയര്‍ബോക്സുമായി ജോടിയാക്കിയ ഈ എഞ്ചിന്‍ പരമാവധി 34 ബിഎച്ച്പി കരുത്തില്‍ 35 എന്‍എം ടോര്‍ക്ക് സൃഷ്ടിക്കാന്‍ പ്രാപ്തമാണ്. സി 400 ജിടി പതിപ്പിന്റെ സസ്പെന്‍ഷന്‍ സംവിധാനത്തില്‍ മുന്നില്‍ ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ ഇരട്ട ഷോക്കറുകളുമാണ് ഉള്‍പ്പെടുത്തി യിരിക്കുന്നത്. ഇത് ഒരു നല്ല റൈഡ് /ഹാന്‍ഡ്ലിംഗ് ബാലന്‍സാണ് വാഗ്ദാനം ചെയ്യുന്നത്. സ്‌കൂട്ടറിന് മുന്നില്‍ 15 ഇഞ്ച് വീലും 120/70 ടയറും പിന്നില്‍ 14 ഇഞ്ച് വീലും 150/70 ടയറുമാണുള്ളത്.

സ്മാര്‍ട്ട്ഫോണ്‍ കണക്റ്റിവിറ്റിയുള്ള ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, കീലെസ് ആക്സസ്, പൂര്‍ണ എല്‍ഇഡി ലൈറ്റിംഗ്, യുഎസ്ബി ചാര്‍ജിംഗ് സോക്കറ്റ്, സ്റ്റെബിലിറ്റി കണ്‍ട്രോള്‍, സ്റ്റെയിന്‍ലെസ് സ്റ്റീല്‍, വലിയ വിന്‍ഡ്ഷീല്‍ഡ്, എര്‍ഗണോമിക് സീറ്റ്, ഉയര്‍ത്തിയ എക്സ്ഹോസ്റ്റ്, വലിയ ഗ്രാബ് റെയിലുകള്‍ എന്നിവയാണ് പ്രീമിയം മോഡലിന്റെ മറ്റു സവിശേഷതകള്‍. ഇന്ത്യയിലുടനീളമുള്ള ബിഎംഡബ്ല്യു മോട്ടോറാഡ് ഡീലര്‍ഷിപ്പുകള്‍ സി 400 ജിടി മോഡലിനായുള്ള ബുക്കിംഗ് സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. പ്രീമിയം സ്‌കൂട്ടറിന്റെ വിലകള്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇതിന് ഏകദേശം 6.5 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയായി മുടക്കേണ്ടി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെയാണെങ്കില്‍ ഇന്ത്യയിലെ ഏറ്റവും വില കൂടിയ സ്‌കൂട്ടറായി പുതിയ ബിഎംഡബ്ല്യു സി 400 ജിടി മാറും എന്നാണ് റിപ്പോര്‍ട്ടുകള്‍.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സൈക്കിൾ വിപണി വീണ്ടും ഉണർന്നു ; ആവശ്യക്കാരുടെ എണ്ണത്തിൽ വർധനവ്

0
കൊച്ചി: ഒരു കാലഘട്ടത്തിൽ നിരത്തുകളിലെ ആവേശത്തിന്റെ അടയാളമായിരുന്ന സൈക്കിൾ വീണ്ടും വിപണി...

നല്ല ഇന്ത്യക്കായി കൈകോർക്കാം ; കേരളം ഇന്ന് പോളിംഗ് ബൂത്തിലേക്ക്, കനത്ത സുരക്ഷാ ഏർപ്പെടുത്തി...

0
തിരുവനന്തപുരം: രാജ്യത്തെ 88 ലോക്സഭാ മണ്ഡലങ്ങളിൽ ഇന്ന് രണ്ടാംഘട്ട തിരഞ്ഞെടുപ്പ്. രണ്ടാംഘട്ടത്തിൽ...

ഭാര്യയുടെ സ്ത്രീധനത്തിൽ ഭർത്താവിന് യാതൊരു അവകാശവുമില്ല ; സുപ്രീം കോടതി

0
ഡൽഹി: ഭർത്താവിന് ഭാര്യയുടെ സ്തീധനത്തിൽ യാതൊരു നിയന്ത്രണമോ അവകാശമോ ഇല്ലെന്ന് സുപ്രീം...

വോട്ട് ചെയ്യാന്‍ ഉപയോഗിക്കാം ഈ 13 തിരിച്ചറിയല്‍ രേഖകള്‍…

0
ലോക്സഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് ഏപ്രില്‍ 26 ന് പോളിംഗ് ബൂത്തില്‍...