തർക്കത്തെത്തുടർന്ന് വലിയകുളങ്ങര ക്ഷേത്രത്തിലെ ദേവസ്വം ഓഫീസ് അടിച്ചുതകർത്തു ; രണ്ടുപേർക്കെതിരെ കേസ്

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ കീഴിലുള്ള കാർത്തികപ്പള്ളി മഹാദേവികാട് മേജർ വലിയകുളങ്ങര ദേവീക്ഷേത്രത്തിലെ ദേവസ്വം ഓഫീസിന് നേരെ ആക്രമണം. മീനമാസത്തിലെ അശ്വതി ഉത്സവത്തിന്‍റെ ഭാഗമായി ശനിയാഴ്ച ക്ഷേത്രത്തിൽ കുട്ടികളുടെ കെട്ടുകാഴ്ചകൾ സമർപ്പിച്ചിരുന്നു. ഇതിൽ വടക്കൻ, കലുങ്ക് ബ്രദേഴ്സ് എന്നീ കെട്ടുകാഴ്ചകൾക്കൊപ്പമെത്തിയവർ തമ്മിലുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. തർക്കം കാരണം മറ്റു കെട്ടുകാഴ്ചകൾ ക്ഷേത്രത്തിൽ പ്രവേശിക്കാൻ വൈകിയെന്ന് ഉപദേശക സമിതി പ്രസിഡന്‍റ് പറഞ്ഞെന്നാരോപിച്ചായിരുന്നു രാത്രി പതിനൊന്നു മണിയോടെ ഓഫീസിനു നേരെ ആക്രമണമുണ്ടായത്.

ഉപദേശക സമിതി ഓഫീസ്, സ്റ്റോർ റൂം എന്നിവയുടെ ജനൽച്ചില്ലുകൾ അടിച്ചുതകർത്ത അക്രമികൾ കസേരകളും തല്ലിയൊടിച്ചു. മറ്റു മുറികളുടെ വാതിലുകൾ ചവിട്ടിപ്പൊളിക്കാനും ശ്രമം നടന്നു. അക്രമത്തിൽ ഏകദേശം രണ്ടുലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേർക്കെതിരെ തൃക്കുന്നപ്പുഴ പോലീസ് കേസെടുത്തിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാരണാസിയിലെ ലാൽ ബഹാദൂർ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രികന്റെ കൈവശമുണ്ടായിരുന്ന തോക്ക് അബദ്ധത്തിൽ പൊട്ടി;...

0
ന്യൂഡൽഹി: വാരണാസിയിലെ ലാൽ ബഹാദൂർ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരന്റെ...

കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ തീരുമാനത്തിനെതിരെ കടുത്ത വിമർശനവുമായി...

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ...

വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

0
ഡൽഹി: എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന...

കോഴിക്കോട് രാമനാട്ടുകരയിലെ ബിവറേജസ് ഔട്ട്‌ലെറ്റിൽ മോഷണം

0
കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകരയിലെ ബിവറേജസ് ഔട്ട്‌ലെറ്റിൽ മോഷണം. കുട ഉപയോഗിച്ച്...