കമ്മ്യൂണിസ്റ്റ് പാർട്ടി ഇപ്പോൾ കലാകാരന്മാരെ ആക്ഷേപിക്കുകയാണെന്ന് നടൻ സലിംകുമാർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കലാകാരന്മാർ രൂപം നൽകിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇപ്പോൾ കലാകാരന്മാരെ ആക്ഷേപിക്കുകയാണെന്ന് നടൻ സലിംകുമാർ. സിപിഐഎം സ്ഥാനാർഥിയായി നിർത്തിയ ഇന്നസെന്റ്, മുകേഷ്, സുധീർ കരമന ഇവരൊക്കെ കോമഡി ചെയ്യുന്ന ആളുകളാണ് അപ്പോൾ അവർ കോമാളികൾ ആണോ? ഒരു കലാകാരനെ എന്ന് മാത്രമല്ല ആരെയും കോമാളി എന്ന് വിളിക്കരുത്. തോമസ് ഐസക്കിന്റെ അധഃപതനമാണ് അദ്ദേഹത്തിന്റെ വാക്കുകളിലൂടെ പ്രകടമാകുന്നത് എന്നും സലിംകുമാർ പറഞ്ഞു.

കോൺഗ്രസുകാരൻ ആണെന്ന് പറയുന്നതിൽ വലിയ അഭിമാനമുണ്ട്. കലാകാരന്മാർ ഇടതുപക്ഷം ആവണം എന്ന വ്യാഖ്യാനം പണ്ടുണ്ടായിരുന്നു. ആ സമയത്ത് കോൺഗ്രസുകാരൻ ആണെന്ന് പറഞ്ഞ ആളാണ് ഞാൻ. അതിനുള്ള ധൈര്യവും ചങ്കൂറ്റവും തനിക്കുണ്ട്. ഇടതുപക്ഷത്തിന്റെ പരസ്യവാചകം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഞങ്ങളല്ലാതെ മറ്റാരുണ്ടെടാ എന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഈ വെല്ലുവിളികൾക്കുള്ള മറുപടി ജനങ്ങൾ കൊടുക്കും. വി ഡി സതീശന്റെ ഭൂരിപക്ഷം ഇത്തവണ ഇരട്ടി ആയിരിക്കുമെന്നും സലിംകുമാർ പ്രതികരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ് വിദ്യാർഥികൾ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു

0
കോതമംഗലം: സഹപാഠിയുടെ മരണത്തെ തുടർന്ന് കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ്...

കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ തീരുമാനത്തിനെതിരെ കടുത്ത വിമർശനവുമായി...

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ...

ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കും ; ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന കർശനമാക്കിയതായി ആരോഗ്യ...

0
തിരുവനന്തപുരം : ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കുമെന്നും ഇതിന്റെ ഭാഗമായി ഭക്ഷ്യവസ്തുക്കളുടെ...

കെഎഫ്‌സി ഔട്ട്ലെറ്റിൽ നിന്ന് പഴകിയ ഇറച്ചി പിടിച്ചു

0
മംഗളൂരു: ചീഞ്ഞതും ദുർഗന്ധം വമിക്കുന്നതുമായ ഇറച്ചി വിതരണം ചെയ്തെന്ന പരാതിയെ...