മോദിക്ക് കത്തുകൾ അയച്ചിട്ടും ഒരു പ്രതികരണവും ഇല്ലെന്ന് സ്റ്റാലിൻ

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: കൊവിഡ് കാലത്തെ പോലെ ഊർജ പ്രതിസന്ധിയെയും നേരിടണമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന രൂക്ഷവിമർശനവുമായി തമിഴ്നാട് മുഖ്യമന്ത്രി. ഉത്തരവാദിത്തം ഔട്ട്‍സോഴ്‌സ് ചെയ്യുന്നത് എന്തിനെന്ന് എം കെ സ്റ്റാലിൻ ചോദിച്ചു. തയാറെടുക്കേണ്ടത് ജനങ്ങൾ അല്ല, സർക്കാർ ആണ്. രാജ്യത്തിനുള്ളത് ഒരു ചോദ്യം മാത്രം, ജനത്തിന്‍റെ താത്പര്യം സംരക്ഷിക്കാൻ മോദി തയാറെടുത്തിട്ടുണ്ടോ എന്നാണത്. ദീർഘവീക്ഷണത്തോടെ തയാറെടുക്കേണ്ടതിനു പകരം ജനത്തെ ഉപദേശിക്കുകയാണ്. മോദിക്ക് കത്തുകൾ അയച്ചിട്ടും ഒരു പ്രതികരണവും ഇല്ലെന്നും സ്റ്റാലിൻ പറഞ്ഞു.

മൂന്നാഴ്ചയായി തുടരുന്ന യുദ്ധം ലോകത്താകെ ഊർജ്ജ പ്രതിസന്ധിക്ക് ഇടയാക്കുന്നുവെന്നും ഇന്ത്യയിലും ഇത് ആശങ്കയുണ്ടാക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ പറഞ്ഞിരുന്നു. ഒരു കോടി ഇന്ത്യക്കാർ പശ്ചിമേഷ്യൻ രാജ്യങ്ങളിലുണ്ട്. പാർലമെന്‍റിൽ നിന്ന് സമാധാനത്തിന്‍റെയും സംവാദത്തിന്‍റെയും സന്ദേശം ഒറ്റക്കെട്ടായി പോകണമെന്നും പ്രധാനമന്ത്രി പറഞ്ഞു. പശ്ചിമേഷ്യൻ സംഘർഷത്തിന്‍റെയും പശ്ചാത്തലത്തിൽ രാജ്യസഭയിൽ പ്രസ്താവന നടത്തുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു

0
ഇടുക്കി: വാഗമണ്ണിന് സമീപം ചോറ്റുപാറ വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട്...

യൂണിഫോം തേയ്ക്കുന്നതിനിടെ ഷോക്കേറ്റു; പതിമൂന്നുകാരിക്ക് ദാരുണാന്ത്യം

0
കൊച്ചി: സ്കൂളിലേക്ക് പോകാനുള്ള യൂണിഫോം തേയ്ക്കുന്നതിനിടെ അയൺ ബോക്സിൽനിന്ന് വൈദ്യുതാഘാതമേറ്റ...

രാജ്യം നിങ്ങൾക്ക് മാപ്പ് നൽകില്ലെന്ന് സോണിയയോട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

0
ന്യൂഡൽഹി: വന്ദേമാതരം ആലാപന വിവാദത്തിൽ പ്രതികരണവുമായി അമിത് ഷാ. രാജ്യം നിങ്ങൾക്ക്...

നാറ്റോയെയും യൂറോപ്യൻ യൂണിയനെയും നേരിട്ടുള്ള യുദ്ധത്തിന് മുതിരാതെ ഉള്ളിൽ നിന്ന് തന്നെ ശിഥിലമാക്കാൻ റഷ്യൻ...

0
മോസ്കോ/കീവ്: നാറ്റോയെയും യൂറോപ്യൻ യൂണിയനെയും (EU) നേരിട്ടുള്ള യുദ്ധത്തിന് മുതിരാതെ ഉള്ളിൽ...