‘ഭക്തർക്ക് നേരെ ബല പ്രയോഗം അംഗീകരിക്കാൻ കഴിയില്ല ; വിശദീകരണം തേടി ദേവസ്വം പ്രസിഡന്റ്‌

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തീർത്ഥാടകരെ തള്ളിയ ദേവസ്വം വാച്ചർ അരുൺ കുമാറിനോട് ബോർഡ്‌ വിശദീകരണം ചോദിച്ചിട്ടുണ്ടെന്ന് ദേവസ്വം പ്രസിഡന്റ്‌ കെ അനന്തഗോപൻ. ജീവനക്കാരൻ ബലം പ്രയോഗിച്ച് തള്ളി എന്ന് ഒരു തീർത്ഥാടകനും പരാതി നൽകിയിട്ടില്ല. വീഡിയോകളിലൂടെ മാത്രമാണ് ഇക്കാര്യം കണ്ടത്. ഭക്തർക്ക് നേരെ ബല പ്രയോഗം നടത്തുന്നത് അംഗീകരിക്കാൻ കഴിയില്ല. കോടതിയുടെ തീരുമാനം അനുസരിച്ചു ബോർഡ്‌ തുടർനടപടികൾ സ്വീകരിക്കും. സ്പെഷ്യൽ കമ്മീഷണർ കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഡ്യൂട്ടിയിൽ നിന്ന് മാറ്റിയതല്ലാതെ മറ്റ് നടപടികൾ എടുത്തിട്ടില്ല. അരുൺകുമാറിന്റെ വിശദീകരണം കാത്തിരിക്കുന്നുവെന്നും അനന്തഗോപൻ പറഞ്ഞു.

ശബരിമലയിൽ തീർത്ഥാടകരെ വാച്ചർ തള്ളിയ സംഭവത്തിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി രം​ഗത്തെത്തിയതിന് പിന്നാലെയാണ് ദേവസ്വം പ്രസിഡന്റ് വിശദീകരണം തേടിയത്. തീർത്ഥാടകരെ തള്ളാൻ ആരാണ് അദ്ദേഹത്തിന് അനുവാദം നൽകിയതെന്ന് കോടതി ചോദിച്ചു. തിരക്ക് നിയന്ത്രിക്കാൻ നിരവധിയായ മാർഗങ്ങളുണ്ട്. എങ്ങനെ ഇയാൾ ഭക്തരുടെ ദേഹത്ത് തൊടുമെന്നും കോടതി ചോദിച്ചു.

ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, പി ജി അജിത്ത് കുമാർ എന്നിവർ അടങ്ങിയ രണ്ടംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. തിരുവിതാംകൂർ ദേവസ്വം തിരുവനന്തപുരം ഗ്രൂപ്പിലെ ജീവനക്കാരനാണ് അരുൺ കുമാർ.  ദേവസ്വം ജീവനക്കാരുടെ സംഘടനയായ എംപ്ലോയീസ് കോൺഫെഡറേഷൻ സിഐടിയു സംസ്ഥാന നേതാവാണ് അരുൺ കുമാർ. സ്പെഷ്യൽ ഡ്യൂട്ടിക്കാണ് അരുൺ കുമാർ ശബരിമലയിൽ എത്തിയത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033
dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ചേലക്കര പഴയന്നൂരിൽ വയോധികയുടെ കഴുത്തിൽ നിന്നും സ്വർണ്ണ മാല പൊട്ടിച്ച് ഓടി

0
തൃശൂർ: ചേലക്കര പഴയന്നൂരിൽ വയോധികയുടെ കഴുത്തിൽ നിന്നും സ്വർണ്ണ മാല പൊട്ടിച്ച്...

ഭക്ഷണപ്പൊതികളില്‍ സ്റ്റേപ്ലര്‍ പോലുള്ള ലോഹ വസ്തുക്കള്‍ ഉപയോഗിക്കുന്നത് നിരോധിച്ച് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്...

0
ന്യൂഡല്‍ഹി: ഭക്ഷണപ്പൊതികളില്‍ സ്റ്റേപ്ലര്‍ പോലുള്ള ലോഹ വസ്തുക്കള്‍ ഉപയോഗിക്കുന്നത് നിരോധിച്ച് ഫുഡ്...

നടി അൻസിബ ഹസൻ ടിനി ടോമിനെതിരെ നൽകിയ പരാതിയിൽ കൊച്ചി എസിപി തുടർ നടപടി...

0
കൊച്ചി: നടി അൻസിബ ഹസൻ ടിനി ടോമിനെതിരെ നൽകിയ പരാതിയിൽ കൊച്ചി...

വടകരയുടെ മണ്ണിൽ സിപിഐഎം വിഷം കലക്കാൻ ശ്രമിച്ചു ; നാടിനോടുള്ള നീതി നടപ്പാക്കിയ പോലീസിന്...

0
പാലക്കാട്:  കാഫിർ സ്ക്രീൻഷോട്ട് കേസിലെ കള്ളത്തരം പൊളിച്ചത് ജനങ്ങളാണെന്ന് ഷാഫി പറമ്പിൽ...