ദേവഗൗഡയുടെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നത് ; അദ്ദേഹം മുഖ്യമന്ത്രിയുമായി ആശയവിനിമയം നടത്തിയിട്ട് തന്നെ വര്‍ഷങ്ങള്‍ കഴിഞ്ഞു – മാത്യു ടി. തോമസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ബി.ജെ.പിക്കൊപ്പം പ്രവര്‍ത്തിക്കാനുള്ള ജെ.ഡി.എസ് തീരുമാനം കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പൂര്‍ണ സമ്മതത്തോടെയെന്ന എച്ച്‌.ഡി. ദേവഗൗഡയുടെ വാദം തള്ളി ജനതാദള്‍ (എസ്) കേരള ഘടകം സംസ്ഥാന പ്രസിഡന്റ് മാത്യു ടി. തോമസ് എം.എല്‍.എ. ബി.ജെ.പിയുമായി സഖ്യമുണ്ടാക്കുന്നുവെന്ന പ്രഖ്യാപനത്തിന് മുഖ്യമന്ത്രി പിണറായി വിജയന്റെയും ജനതാദള്‍(എസ്) മന്ത്രി കെ.കൃഷ്ണൻ കുട്ടിയുടെയും അനുമതിയുണ്ടെന്ന എച്ച്‌.ഡി. ദേവഗൗഡയുടെ പ്രസ്താവന തികഞ്ഞ രാഷ്ട്രീയ അസംബന്ധമെന്ന് മാത്യു ടി. തോമസ് പറഞ്ഞു. ദേവഗൗഡ മുഖ്യമന്ത്രിയുമായി ഏതെങ്കിലും വിഷയത്തില്‍ ആശയവിനിമയം നടത്തിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. മുൻ പ്രധാനമന്ത്രി കൂടിയായ അദ്ദേഹത്തിന്റെ പ്രസ്താവന തെറ്റിദ്ധാരണ ഉണ്ടാക്കാൻ മാത്രമേ ഉപകരിക്കുകയുള്ളൂവെന്നും മാത്യു ടി. തോമസ് ചൂണ്ടിക്കാട്ടി.

ബി.ജെ്പിയെയും കോണ്‍ഗ്രസിനെയും എതിര്‍ക്കുക എന്ന ദേശീയ പ്ലീനറി സമ്മേളനത്തിന്റെ രാഷ്ട്രീയ നിലപാട് തിരുത്താൻ ആര്‍ക്കും അവകാശമില്ലെന്നും വിഭിന്ന നിലപാട് സ്വീകരിക്കാൻ ദേശീയ പ്ലീനറി സമ്മേളനത്തിന് മാത്രമേ അവകാശമുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. തെറ്റിദ്ധാരണ കൊണ്ടോ അല്ലെങ്കില്‍ പ്രായാധിക്യത്തിന്റെ പ്രയാസങ്ങളാല്‍ സംഭവിച്ച പിഴവായാണ് ആ പ്രസ്താവനയെ കാണുന്നത്. ഒരു ഫോറത്തിലും ചര്‍ച്ച ചെയ്യാതെയാണ് ബി.ജെ.പിക്കൊപ്പം ചേരുക എന്ന തീരുമാനം അഖിലേന്ത്യാ അധ്യക്ഷൻ സ്വീകരിച്ചത്. അതിനൊപ്പം കേരളത്തിലെ പാര്‍ട്ടിയില്ല. കേരളത്തിലെ പാര്‍ട്ടി ഇടതുപക്ഷ മുന്നണിക്കൊപ്പമായിരിക്കുമെന്നും മാത്യു ടി. തോമസ് വ്യക്തമാക്കി.

കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പൂര്‍ണ സമ്മതത്തോടെയാണ് കര്‍ണാടകയില്‍ ബി.ജെ.പിയുമായി പ്രവര്‍ത്തിക്കാനുള്ള തീരുമാനത്തിലെത്തിയത് എന്നാണ് എച്ച്‌.ഡി. ദേവഗൗഡ പറഞ്ഞത്. പാര്‍ട്ടി കേരള ഘടകവും സഖ്യനീക്കത്തെ പിന്തുണച്ചതായും അദ്ദേഹം പറഞ്ഞു. പിന്നാലെ ഇത് നിഷേധിച്ച്‌ മന്ത്രി കെ കൃഷ്ണൻകുട്ടിയും രംഗത്തെത്തിയിരുന്നു. പിണറായി വിജയനും ദേവഗൗഡയും തമ്മില്‍ ചര്‍ച്ച നടത്തിയിട്ടില്ല. പ്രസ്താവന ഏത് സാഹചര്യത്തിലെന്ന് അറിയില്ല. എൻ.ഡി.എ സഖ്യത്തിന് കേരളഘടകം സമ്മതം മൂളിയിട്ടില്ലെന്ന് കെ. കൃഷ്ണൻകുട്ടി പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പിഎം ശ്രീ സ്കൂൾ പദ്ധതിയുമായി യുഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നതിനെതിരെ രൂക്ഷവിമർശനവുമായി എസ്‌വൈഎസ്

0
കോഴിക്കോട്: കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ സ്കൂൾ പദ്ധതിയുമായി യുഡിഎഫ് സർക്കാർ...

സുഡാനിൽ നിന്നെത്തിയ യുവതിക്ക് എബോളയെന്ന് സംശയം ; കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ

0
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന വിദേശ വനിതയ്ക്ക് എബോളയെന്ന്...

കേന്ദ്രം ഉറപ്പുകൾ പാലിച്ചില്ല ; കർഷകര്‍ വീണ്ടും തെരുവിലേക്ക് ; രാജ്യവ്യാപക പ്രക്ഷോഭത്തിന് കിസാൻ...

0
ദില്ലി: കേന്ദ്ര സര്‍ക്കാരിനെ കടുത്ത സമ്മര്‍ദ്ദത്തിലാക്കിയ കര്‍ഷക പ്രക്ഷോഭത്തിന് പിന്നാലെ സംയുക്ത...

ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞു ; ഇന്ധനവില കുറയുമോയെന്ന് ഉറ്റുനോക്കി വിപണി

0
ദില്ലി: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാനും ഹോർമുസ് കടലിടുക്ക് തുറക്കാനുമായി അമേരിക്കയും ഇറാനും...