വികസനമാണ് പ്രധാനം ; പ്രൊഫ. സി രവീന്ദ്രനാഥിന്റെ പര്യടനം മുന്നോട്ട്

For full experience, Download our mobile application:
Get it on Google Play

അങ്കമാലി : നവ ചാലക്കുടിക്കായുള്ള വികസന കാഴ്‌ചപ്പാട്‌ പങ്കുവച്ച്‌ പ്രൊഫ. സി രവീന്ദ്രനാഥിന്റെ പര്യടനം. വോട്ട്‌ അഭ്യർഥനയ്ക്കപ്പുറം മാഷിന്റെ പര്യടനം മുന്നേറുന്നത്‌ പുതുകാലത്തിനൊപ്പം ചാലക്കുടിക്ക്‌ കുതിക്കാൻ ഊർജമേകുന്ന പുത്തനാശയങ്ങൾ പകർന്നാണ്‌. പര്യടനത്തിനിടയിലെ ചെറുനിമിഷങ്ങളിൽ വോട്ടർമാർക്കുമുന്നിൽ സി രവീന്ദ്രനാഥ്‌ വീണ്ടും അധ്യാപകനാകും. ‘പാഠ്യവിഷയമാകും’ നവചാലക്കുടി. വാക്കുകളിൽ തെളിയും മണ്ഡലത്തിന്റെ മനസ്സറിഞ്ഞുള്ള സമഗ്രവികസന നയം.

അങ്കമാലി നിയോജകമണ്ഡലം കേന്ദ്രീകരിച്ചായിരുന്നു വെള്ളിയാഴ്‌ച പര്യടനം. കാലടി ശ്രീശാരദ വിദ്യാലയം, ബിഎഡ്‌ കോളേജ്‌, ശ്രീശങ്കര ആർട്‌സ്‌ കോളേജ്‌, ആദിശങ്കര എൻജിനിയറിങ്‌ കോളേജ്‌ എന്നിവിടങ്ങളിലെത്തി. മറ്റൂർ ജങ്‌ഷനിലും കാലടിയിലും നടന്ന റോഡ്‌ ഷോയിൽ തൊഴിലാളികളും വീട്ടമ്മമാരും വിദ്യാർഥികളും പങ്കെടുത്തു. സംസ്‌കൃത സർവകലാശാലയിൽ പ്രൊഫ. എം വി നാരായണൻ, പ്രോ വൈസ് ചാൻസലർ ഡോ. കെ മുത്തുലക്ഷ്മി എന്നിവരെ സന്ദർശിച്ചു. വിദ്യാർഥികളുമായും അധ്യാപക–-അനധ്യാപക ജീവനക്കാരുമായും കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആളില്ലാത്ത വീട്ടിൽ മോഷണം : ഉടമയുടെ മൊബൈലിൽ സി സി ടി വി സന്ദേശമെത്തി...

0
കൊടുങ്ങല്ലൂർ : വീട്ടുകാരില്ലാത്ത സമയത്ത് മോഷ്ടിക്കാൻ കയറിയയാളുടെ ദൃശ്യം സി.സി.ടി.വി.യിൽ പതിഞ്ഞു....

സംശയാസ്പദമായ അക്കൗണ്ടുകൾ പൂട്ടും ; മ്യൂൾ അക്കൗണ്ടുകൾ കണ്ടെത്താൻ എ.ഐ. സംവിധാനവുമായി റിസർവ്...

0
കൊച്ചി : സൈബർ തട്ടിപ്പുകളിൽ പണം കൈമാറ്റത്തിന് മുഖ്യ പങ്കുവഹിക്കുന്ന മ്യൂൾ...

കണ്ണൂരിൽ ശിവസൂര്യയുടെ തിരോധാനത്തിന് ഒരു മാസം ; അന്വേഷണത്തിൽ തുമ്പില്ലാതെ പോലീസ്

0
കണ്ണൂർ: കണ്ണൂർ ചൊക്ലിയിലെ ശിവസൂര്യയെ കാണാതായിട്ട് ഇന്ന് ഒരു മാസം. പതിനേഴുകാരൻ...

എൻ.സി.പി.(എസ്)-കോൺഗ്രസ് (എസ്) ലയനം : പുതിയ പാർട്ടിയുണ്ടാക്കാൻ തീരുമാനം ; പദവികളിൽ ധാരണയായി

0
കൊച്ചി : ഇടതുമുന്നണിയിലെ ഘടകകക്ഷികളായ എൻ.സി.പി.(എസ്) - കോൺഗ്രസ് (എസ്) കക്ഷികൾ...