പഴവങ്ങാടിയുടെ വികസന ആവശ്യങ്ങൾ ചർച്ച ചെയ്ത് വികസന സദസ് : കോൺഗ്രസ് പരിപാടിയിൽ പങ്കെടുത്ത് എൽ.ഡി.എഫ് ഗ്രാമപഞ്ചായത്ത് അംഗവും

For full experience, Download our mobile application:
Get it on Google Play

റാന്നി : പഴവങ്ങാടിയുടെ നിരവധി അനവധി ആയ വികസന സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ കഠിന പ്രവർത്തനം നടത്തുമെന്ന് അഡ്വ.പഴകുളം മധു എം.എൽ.എ പറഞ്ഞു. കോൺഗ്രസ് പഴവങ്ങാടി ടൗൺ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വികസന സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗ്രാമപഞ്ചായത്തിന് ആസ്ഥാന മന്ദിരം നിർമ്മിക്കുക, ഇട്ടിയപ്പാറ ബസ്റ്റാന്‍റ് ആധുനിക രീതിയിൽ നിർമ്മിക്കുക, കെ.എസ്.ആർ.റ്റി.സി ഡിപ്പോ അനുവദിക്കുക, ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണം, ടൂറിസം പദ്ധതികൾ, കുടിവെള്ള പദ്ധതികൾ, മാലിന്യ സംസ്കരണം തുടങ്ങി നിരവധി വിഷയങ്ങൾ വികസന സദസില്‍ എം.എൽ.എ യുടെ ശ്രദ്ധയിൽപ്പെടുത്തി. കോൺഗ്രസ് ജനപ്രതിനിധികൾ, പാർട്ടി ഭാരവാഹികൾ എന്നിവർക്കായി സംഘടിപ്പിച്ച വികസന സദസില്‍ ഗ്രാമപഞ്ചായത്ത് പതിനേഴാം വാർഡിലെ എൽ.ഡി.എഫ് അംഗം പ്രിയ ഷാജി പങ്കെടുത്തതും ശ്രദ്ധേയമായി.

മണ്ഡലം പ്രസിഡന്‍റ് കെ.കെ തോമസ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി റിങ്കു ചെറിയാൻ, ഡി.സി.സി അംഗം തോമസ് അലക്സ്‌, ബ്ലോക്ക് വൈസ് പ്രസിഡന്‍റ് സി.കെ ബാലൻ, ബ്ലോക്ക് സെക്രട്ടറിമാരായ ബെന്നി മാടത്തുംപടി, സൂസൻ മാത്യു, ബിനോജ് ചിറക്കൽ, ഐ.എൻ.റ്റി.യു.സി ബ്ലോക്ക് പ്രസിഡന്‍റ് റെഞ്ചി പതാലിൽ, പ്രവാസി കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് റോയി ഉള്ളിരിക്കല്‍, മഹിളാ കോൺഗ്രസ് ഭാരവാഹികളായ ഉഷാ തോമസ്, ഷേർലി ജോർജ്, റൂബി കോശി, ജില്ലാ പഞ്ചായത്തംഗം ആരോൺ ബിജിലി പനവേലിൽ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ സനോജ് മേമന, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പ്രമോദ് മന്ദമരുതി, വൈസ് പ്രസിഡന്‍റ് സൗമ്യ ജി.നായർ, സ്ഥിരം സമിതി അധ്യക്ഷരായ മനോജ് എം.കെ., മോളി മാത്യു, അംഗങ്ങളായ കെ.ഇ മാത്യു, ജിജി വർഗീസ് എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാനഡയെ വീണ്ടും പ്രകോപിപ്പിച്ച് ട്രംപ് ; ഒന്റാറിയോ തടാകത്തിന്റെ പേര് ലേക്ക് അമേരിക്ക എന്നാക്കി

0
കാനഡ: കാനഡയെ പ്രകോപിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഒന്റാറിയോ തടാകത്തിന്റെ...

ചില ഭാഗങ്ങള്‍ ഒഴിവാക്കണമെന്ന ആവശ്യം തള്ളി ; സോണിയ ഗാന്ധിയുടെ പുസ്തകം പെന്‍ഗ്വിന്‍ ഇന്ത്യ...

0
ന്യൂഡല്‍ഹി: സോണിയാ ഗാന്ധിയുടെ ജീവിതകഥ പറയുന്ന 'ബിലോങ്ങിങ്: എ ജേര്‍ണി ഓഫ്...

റെയില്‍വേ ഡിവിഷന്‍ വിഭജനം : ആശങ്കകള്‍ അറിയിക്കാന്‍ റെയില്‍വേ മന്ത്രിയുമായി യുഡിഎഫ് എംപിമാര്‍ കൂടിക്കാഴ്ച...

0
തിരുവനന്തപുരം: പാലക്കാട്, തിരുവനന്തപുരം റെയില്‍വേ ഡിവിഷനുകള്‍ വിഭജിക്കാനുള്ള നീക്കത്തിലെ ആശങ്കകള്‍ അറിയിക്കാന്‍...

നേപ്പാള്‍ മിന്നല്‍ പ്രളയം : ഉത്തര്‍പ്രദേശിലെ രണ്ട് ജില്ലകളില്‍ കനത്ത ജാഗ്രതാ നിര്‍ദേശം

0
ലക്‌നൗ: നേപ്പാളിലെ മിന്നല്‍ പ്രളയത്തെത്തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ച്, കുശിനഗര്‍ ജില്ലകളില്‍ കനത്ത...