രാജ്യത്തിന്റെ വികസനം തടയാനുള്ള ശ്രമം ; പ്രതിപക്ഷ പ്രതിഷേധത്തിനെതിരെ പ്രധാനമന്ത്രി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : പ്രതിപക്ഷത്തിന്റെ പാർലമെന്റിലെ പ്രതിഷേധത്തിനെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യം ഒളിമ്പിക്സിലടക്കം വലിയ നേട്ടങ്ങൾ സ്വന്തമാക്കുമ്പോൾ ചിലർ പാർലമെന്റ് തടസ്സപ്പെടുത്തുകയാണെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

രാജ്യത്തിന്റെ വികസനം തടയാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം. കൊവിഡിനെതിരെ രാജ്യം വലിയ പോരാട്ടമാണ് നടത്തുന്നത്. കർഷകരെ സഹായിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചുവരുന്നത്. പാർലമെന്റ് തടസ്സപ്പെടുത്താനുള്ള ശ്രമം വിലപ്പോകില്ലെന്നും നരേന്ദ്രമോദി പറഞ്ഞു. ഒളിമ്പിക്സ് മെഡൽ ജേതാക്കളെയും നരേന്ദ്ര മോദി  അഭിനന്ദിച്ചു.

പെഗാസസ് ഫോൺ ചോർത്തലിൽ വലിയ ബഹളത്തിനാണ് ലോക്സഭയും രാജ്യസഭയും ഇന്നും സാക്ഷ്യം വഹിച്ചത്. ഇന്നലെ ആറു തൃണമൂൽ കോൺഗ്രസ് അംഗങ്ങളെ ഒരു ദിവസത്തേക്ക് മാറ്റി നിറുത്തിയിരുന്നു. ഇതിൽ ഒരു എം.പി ഉത്തരവ് ലംഘിച്ച് സഭയിലക്ക് തളളിക്കയറാൻ ശ്രമിച്ചെന്ന് ഉപാദ്ധ്യക്ഷൻ ഹരിവംശ് സഭയെ അറിയിച്ചു. ഉന്തിലും തള്ളിലും വാതിൽ ചില്ലുകൾ തകർന്ന് ഇന്നലെ ഒരു സുരക്ഷ ഉദ്യോഗസ്ഥയ്ക്ക് പരിക്കേറ്റു.

തൃണമൂൽ കോൺഗ്രസ് എം.പിക്കെതിരെ ഉദ്യോഗസ്ഥ പരാതി നൽകി. നടപടി സ്വീകരിച്ച് എം.പിമാരെ ഭയപ്പെടുത്താൻ സർക്കാർ ശ്രമിക്കുകയാണെന്ന് തൃണമൂൽ കോൺഗ്രസ് തിരിച്ചടിച്ചു. സുരക്ഷ ഉദ്യോഗസ്ഥയ്ക്ക് പരിക്കേറ്റത്. ഉദ്യോഗസ്ഥയുടെ പരാതിയിൽ ഭരണപക്ഷം നടപടി ആവശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...