നെയ്യഭിഷേകം കഴിഞ്ഞ് സന്നിധാനത്ത് എത്തുന്ന ഭക്തര്‍ക്കും ആടിയശിഷ്ടം നെയ്യ് വാങ്ങാന്‍ സൗകര്യം

For full experience, Download our mobile application:
Get it on Google Play

ശബരിമല : നെയ്യഭിഷേക സമയം കഴിഞ്ഞ് സന്നിധാനത്ത് എത്തുന്ന അയ്യപ്പന്‍മാര്‍ക്ക് ഭഗവാന് അഭിഷേകം ചെയ്ത നെയ്യ് വാങ്ങാന്‍ സൗകര്യം.നെയ്യ് വിതരണം ചെയ്യാനായി ദേവസ്വം ബോര്‍ഡ് കൗണ്ടര്‍ ഒരുക്കിയിട്ടുണ്ട്. ആടിയശിഷ്ടം നെയ്യ് കൗണ്ടര്‍ പ്രവര്‍ത്തിക്കുന്നത് സന്നിധാനത്ത് പടിഞ്ഞാറെ നടയിലും സന്നിധാനം പോലീസ് സ്റ്റേഷന് സമീപത്തുമാണ്. ഭക്തര്‍ കൊണ്ടുവരുന്ന നെയ്യ് ഇവിടെ ഏല്‍പ്പിക്കാം. ഒരു മുദ്രയ്ക്ക് പത്തുരൂപ എന്ന കണക്കില്‍ അടച്ച് ആടിയനെയ്യ് കൈപ്പറ്റാം. അതേസമയം ശബരിമലയില്‍ ഭക്തജനതിരക്ക് തുടരുകയാണ്. വെള്ളിയാഴ്ച മാത്രം ശബരിമലയില്‍ ദര്‍ശനം നടത്തിയത് 82,727 തീര്‍ത്ഥാടകരാണ്. ആദ്യത്തെ 12 ദിവസത്തെ കണക്ക് പ്രകാരം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മൂന്നര ലക്ഷത്തിലധികം തീര്‍ത്ഥാടകര്‍ ഇത്തവണ ദര്‍ശനം നടത്തി. ആദ്യ 12 ദിവസത്തിനുള്ളില്‍ 63 ലക്ഷത്തിലധികം രൂപയാണ് ഇത്തവണ വരുമാനം ലഭിച്ചത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 15 ലക്ഷം രൂപ അധിക വരുമാനം ഉണ്ടായെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാവേരി ജല തർക്കം ; ബെംഗളൂരുവിന്റെ കുടിവെള്ളം പ്രതിസന്ധിയിൽ ; തമിഴ്നാടിന് വെള്ളം നൽകുന്നതിനെതിരെ...

0
ബെംഗളൂരു: തമിഴ്നാടിന് കാവേരിയിലെ വെളളം നൽകണമെന്ന നിർദേശത്തിൽ നിലപാട് കടുപ്പിച്ച് കർണാടക....

നാലു മാസമായി റഷ്യയിലാണ്, എന്നിട്ടും നീറ്റ് പ്രതിഷേധത്തിൽ പങ്കെടുത്തുവെന്ന് കേസ്; ഗുരുതര ആരോപണവുമായി യുവാവ്

0
കിഷൻഗഞ്ച്: നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട പ്രതിഷേധത്തിൽ പങ്കെടുത്തിൻ്റെ പേരിൽ...

ഓപ്പറേഷൻ ‘സൈ – ഹണ്ട് ‘ : പത്തനംതിട്ടയില്‍ യുവതി പിടിയില്‍

0
പത്തനംതിട്ട : സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തടയാന്‍ സംസ്ഥാനത്ത് നടപ്പാക്കിയ ഓപ്പറേഷൻ 'സൈ...

യുഡിഎഫ് യോഗം ചേരാനിരിക്കെ ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ സ്ഥാനത്തെ ചൊല്ലി മുന്നണിയിൽ തർക്കം

0
തിരുവനന്തപുരം: യുഡിഎഫ് യോഗം ചേരാനിരിക്കെ ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ സ്ഥാനത്തെ ചൊല്ലി...