ഏറ്റുമാനൂ‍രിലെ തിരുവാഭരണം അടക്കമുള്ള സ്വത്തുക്കളും പരിശോധിക്കണം ; ആവശ്യം ശക്തമാക്കി ഭക്തർ

For full experience, Download our mobile application:
Get it on Google Play

കോട്ടയം: ഏറ്റുമാനൂ‍ർ മഹാദേവ ക്ഷേത്രത്തിലെ ഏഴരപ്പൊന്നാന വീണ്ടും പരിശോധിച്ച് റിപ്പോർട്ട് നൽകാൻ കോടതി നിർദേശിച്ചതോടെ ക്ഷേത്രത്തിലെ തിരുവാഭരണം അടക്കമുള്ള സ്വത്തുക്കളും പരിശോധിക്കണമെന്ന ആവശ്യം ശക്തം. സ്വർണത്തിലുള്ള തോട്ടി, പഴുക്കാക്കുല, ചേന, വിളക്കുകൾ, പാത്രങ്ങൾ തുടങ്ങിയവ ഭക്തജനങ്ങൾ ക്ഷേത്രത്തിൽ സമർപ്പിച്ചിട്ടുണ്ടെന്ന് ക്ഷേത്ര ഉപദേശക സമിതി മുൻ അംഗം രഘുനാഥൻ നായർ പറഞ്ഞു. ഭക്തജനങ്ങൾ പലതും സമർപ്പിച്ചിട്ടുണ്ടെങ്കിലും മഹസറിൽ രേഖപ്പെടുത്താതെ വെച്ചിട്ടുണ്ട്. 30 വർഷം മുമ്പുള്ള ദേവസ്വം ബോർഡിലെ രജിസ്റ്ററും ഇപ്പോഴത്തെ രജിസ്റ്ററും പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഏറ്റുമാനൂ‍ർ മഹാദേവ ക്ഷേത്രത്തിലെ ഏഴരപ്പൊന്നാനയ്ക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്ന് എട്ട് വർഷം മുമ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. എന്നാൽ അന്ന് കണ്ടെത്തിയ തകരാറുകൾ പരിഹരിക്കാൻ അറ്റകുറ്റപ്പണികളൊന്നും നാളിതുവരെ നടന്നിട്ടില്ല. 2017ലാണ് ക്ഷേത്രം തന്ത്രിയും മേൽശാന്തിയും ഏഴരപ്പൊന്നാനയിലെ കേടുപാടുകൾ തിരുവതാംകൂർ ദേവസ്വം ബോർഡിനെ അറിയിച്ചത്. തുടർന്ന് ദേവസ്വം ബോർഡ് ഹൈക്കടതിയുടെ അനുമതി തേടി പരിശോധന നടത്തി. ദേവസ്വം ഓംബുഡ്സ്മാൻ, ദേവസ്വം കമ്മീഷ്ണ‌ർ, അഡ്വക്കേറ്റ് കമ്മീഷണർ, എന്നിവരുടെ മേൽനോട്ടത്തിൽ വിഗ്രഹ ശിൽപ വിദഗ്ധൻ പി പി അനന്തൻ ആചാരിയാണ് വിശദമായ പരിശോധന നടത്തിയത്. ഏഴരപ്പൊന്നാനയ്ക്ക് കാലപ്പഴക്കവും അശ്രദ്ധമായി കൈകാര്യം ചെയ്തത് മൂലവും കേടുപാടുകൾ സംഭവിച്ചെന്നായിരുന്നു കണ്ടെത്തൽ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...