നിർണായക രാഷ്ട്രീയ നീക്കവുമായി വിജയ് ; മറ്റന്നാൾ ടിവികെയെ പിന്തുണയ്ക്കുന്ന പാർട്ടികളുമായി അടിയന്തര യോഗം

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: തമിഴ്നാട്ടിൽ ഉപതെരഞ്ഞെടുപ്പുകൾ വരാനിരിക്കെ നിർണായക രാഷ്ട്രീയ നീക്കവുമായി മുഖ്യമന്ത്രി സി. ജോസഫ് വിജയ്. പിന്തുണയ്ക്കുന്ന പാർട്ടികളുമായി കൂടികാഴ്ച സഖ്യമായി നീങ്ങാൻ ടിവികെ ആലോചിക്കുന്നു. ഇതിനായി ടിവികെ സർക്കാരിനെ പിന്തുണയ്ക്കുന്ന പാർട്ടികളുടെ യോഗം വിളിച്ചു. മറ്റന്നാൾ യോഗം ചേരുമെന്ന് ടിവികെ അറിയിച്ചു. ആദ്യ പടിയായി വിസികെ അധ്യക്ഷൻ തിരുമാവളവന്‍റെ വീട്ടിലെത്തി ബുസി ആനന്ദും ആധവ് അർജുനയും കൂടിക്കാഴ്ച നടത്തി. പിന്തുണയ്ക്ക് നന്ദി പറയാൻ വിജയ് ആഗ്രഹിക്കുന്നതായി നേതാക്കൾ വ്യക്തമാക്കി. സഖ്യത്തിന് പേരും ആലോചനയിലുണ്ടെന്ന് ടിവികെ നേതാക്കൾ പറഞ്ഞു.

കോൺഗ്രസ്സ്, സിപിഎം, സിപിഐ, ലീഗ് , എംഡിഎംകെ പാർട്ടികളെയും മറ്റന്നാൾ നടക്കുന്ന യോഗത്തിലേക്ക് ക്ഷണിക്കുമെന്ന് ടിവികെ അറിയിച്ചു. ഉപതെരഞ്ഞെടുപ്പുകൾ വരാനിരിക്കെ പ്രാദേശിക തലത്തിൽ വലിയ മുന്നേറ്റമുണ്ടാക്കുക എന്നത് ലക്ഷ്യമിട്ടാണ് ടിവികെയുടെ നീക്കം. തമിഴ്നാട്ടിൽ തമിഴ്നാട്ടിൽ രാഷ്ട്രീയ സമവാക്യങ്ങൾ മാറുന്നതിന് സൂചന നൽകി ഒമ്പത് വർഷത്തെ ബന്ധത്തിന് വിരാമമിട്ട് വൈക്കോയുടെ മരുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകം (എംഡിഎംകെ) ഡിഎംകെ നേതൃത്വത്തിലുള്ള സെക്കുലർ പ്രോഗ്രസീവ് അലയൻസിൽ (എസ്‌പിഎ) നിന്ന് പിന്മാറിയിരുന്നു. പാർട്ടിയുടെ ഉന്നത സമിതി യോഗത്തിന് ശേഷമാണ് വൈക്കോ ഇക്കാര്യം പ്രഖ്യാപിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...