പരിഹാരമില്ലാതെ സംസ്ഥാനത്തെ വൈദ്യുതി ക്ഷാമം ; കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങാൻ കെഎസ്ഇബി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ക്ഷാമം അതിരൂക്ഷമായി തുടരുന്നു. പലയിടത്തും യാതൊരു മുന്നറിയിപ്പുമില്ലാതെ ദിവസത്തിൽ രണ്ടും മൂന്നും തവണയാണ് കെഎസ്ഇബി പവർകട്ട് ഏർപ്പെടുത്തുന്നത്. അരമണിക്കൂറോളം നീളുന്ന ഈ പവർകട്ടുകൾ ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. പ്രതീക്ഷിച്ച രീതിയിൽ മഴ ലഭിക്കാത്തതിനെ തുടർന്ന് സംസ്ഥാനത്തെ ഡാമുകളിലെ ജലനിരപ്പ് 21 ശതമാനത്തിലേക്ക് താഴ്ന്നതാണ് നിലവിലെ പ്രധാന വെല്ലുവിളി. ഈ പ്രതിസന്ധി മറികടക്കാൻ ഉയർന്ന വിലയ്ക്ക് പുറത്തുനിന്ന് വൈദ്യുതി വാങ്ങാനുള്ള കെഎസ്ഇബിയുടെ ആവശ്യം സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ ഇന്ന് പരിഗണിക്കും. എൽ നിനോ പ്രതിഭാസം, മഴക്കുറവ്, കടുത്ത ചൂട്, രാജ്യത്താകമാനമുള്ള വൈദ്യുതി ക്ഷാമം എന്നിവയാണ് നിലവിലെ ഇരുട്ടിലാക്കലിന് കാരണമായി കെഎസ്ഇബി ചൂണ്ടിക്കാട്ടുന്നത്. എന്നാൽ കെഎസ്ഇബിയുടെ കൃത്യമായ പ്ലാനിങ്ങില്ലായ്മയാണ് കേരളത്തെ വീണ്ടും ഈ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടതെന്ന വിമർശനം ശക്തമാണ്.

വൈദ്യുതോത്പാദനത്തിനായി നിരവധി പദ്ധതികൾ പ്രഖ്യാപിച്ചെങ്കിലും ഒന്നും തന്നെ പൂർത്തിയായിട്ടില്ല. പകൽ സമയത്തെ 1500 മെഗാവാട്ട് സോളാർ വൈദ്യുതി ശേഖരിച്ചുവെക്കാൻ ലക്ഷ്യമിട്ട് പ്രഖ്യാപിച്ച ആറ് ബാറ്ററി എനർജി സ്റ്റോറേജ് പദ്ധതികളിൽ ഒന്നുപോലും ഇതുവരെ എങ്ങുമെത്തിയിട്ടില്ല. ഈ സംവിധാനം പ്രവർത്തനസജ്ജമായിരുന്നെങ്കിൽ ഇപ്പോഴത്തെ അവസ്ഥ ഒഴിവാക്കാമായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...