തിങ്കളാഴ്ച ശബരിമലയിൽ ഭക്തജനപ്രവാഹം

For full experience, Download our mobile application:
Get it on Google Play

ശബരിമല : തിങ്കളാഴ്ച ശബരിമലയിൽ ഭക്തജനപ്രവാഹം. തിങ്കളാഴ്ച (ഡിസംബർ 22) വൈകിട്ട് ഏഴുമണിവരെ 66952 പേരാണു ദർശനം നടത്തിയത്. താരതമ്യേന തിരക്കു കുറഞ്ഞ ദിവസമായിരുന്ന ഞായറാഴ്ച (ഡിസംബർ 21) 61576 ഭക്തരാണു ദർശനത്തിനെത്തിയത്. മുൻ സീസണുകളിൽനിന്നു ഭിന്നമായി ഇക്കുറി വാരാന്ത്യദിനത്തിൽ തിരക്കിന് അൽപം ശമനമുണ്ടാകുന്നുണ്ട്. മണ്ഡല മഹോത്സവകാലത്തെ അവസാനത്തെ ഞായറാഴ്ചയിലും ഈ ട്രെൻഡാണ് തുടർന്നത്.

ഞായറാഴ്ച രാത്രിയിൽ തിരക്കിന് നല്ല ശമനമുണ്ടായിരുന്നു. വൈകിട്ട് ഏഴു മണി മുതൽ നട അടയ്ക്കുന്നതുവരെ 7368 പേർ ദർശനം നടത്തിയതായാണ് കണക്ക്. മണിക്കൂറിൽ ശരാശരി 1800ൽ അധികം ഭക്തരാണ് സന്നിധാനത്ത് എത്തിയത്. എന്നാൽ തിങ്കളാഴ്ച പുലർച്ചെ നട തുറന്നപ്പോൾ മുതൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. മണിക്കൂറിൽ ശരാശരി മൂവായിരത്തിഅഞ്ഞൂറിലേറെപ്പേരാണ് മല ചവിട്ടിയത്. എങ്കിലും എല്ലാവർക്കും സുഖദർശനം ഉറപ്പാക്കാനായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....