മാടമൺ ശ്രീനാരായണ കൺവെൻഷന് ഭക്തിനിർഭരമായ സമാപനം

For full experience, Download our mobile application:
Get it on Google Play

റാന്നി: എസ്.എൻ.ഡി.പി യോഗം റാന്നി യൂണിയന്റെയും പോഷക സംഘടനകളുടെയും സംയുക്ത ആഭിമുഖ്യത്തിലും ഗുരുധർമ്മ പ്രചരണസഭയുടെയും ഇതര ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയും സഹകരണത്തോടെയും നടന്നു വന്ന 31-ാമത് മാടമൺ ശ്രീനാരായണ കൺവെൻഷന് ഭക്തിനിർഭരമായ സമാപനം. ഉദ്ഘാടനവും മുഖ്യപ്രഭാഷണവും മുൻ കൗൺസിലറും എം.പിയുമായ അടൂർ പ്രകാശ് നിര്‍വ്വഹിച്ചു. ഇരുട്ടിൽ കഴിഞ്ഞിരുന്ന പിന്നോക്ക ജനതയെ വെളിച്ചത്തിലേക്ക് നയിച്ചത് ശ്രീനാരായണ ഗുരുദേവനാണെന്ന് അദ്ദേഹം അനുസ്മരിച്ചു.

മനുഷ്യനെ മനുഷ്യനായി കാണേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും വരുംതലമുറ ലഹരി ഉൾപ്പെടെയുള്ള വിപത്തുകളിൽ അകപ്പെടുമ്പോൾ ഗുരുദേവ സന്ദേശങ്ങൾ കുട്ടികളിലേക്ക് എത്തിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ മുഖ്യാതിഥിയായിരുന്നു. ജാതി-മത-വർഗ്ഗ വ്യത്യാസമില്ലാതെ മനുഷ്യർ ഒന്നാണെന്ന ചിന്ത ഉയർത്തിക്കൊണ്ടുവരാൻ ഗുരുദർശനങ്ങൾക്കായിട്ടുണ്ടെന്നും നമ്മുടെ നാടിനെ മുന്നോട്ട് നയിക്കാൻ ഈ ദർശനങ്ങൾ മുറുകെപ്പിടിക്കണമെന്നും അദ്ദേഹം പറഞ്ഞു. സ്വാഗതസംഘം കൺവീനർ സി.ജി. വിജയകുമാർ അധ്യക്ഷത വഹിച്ചു.

ചങ്ങനാശ്ശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് സംഘടനാ സന്ദേശവും അഡ്വ. പ്രമോദ് നാരായൺ എം.എൽ.എ കൺവെൻഷൻ സന്ദേശവും നൽകി. ഡയറക്ടർ ബോർഡ് അംഗം ബൈജു അറുകുഴി മുഖ്യപ്രഭാഷണം നടത്തി.
പുരസ്കാര വിതരണവും ആദരിക്കലും സമ്മേളനത്തിന്റെ ഭാഗമായി വിവിധ സേവന-പുരസ്കാര വിതരണങ്ങൾ നടന്നു. ജില്ലാ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ സെക്രട്ടറി കെ.ബി. അജി ആദരവ് നൽകി. ചികിത്സാ ധനസഹായ വിതരണവും സ്വാഗതസംഘം ചെയർമാൻ പ്രമോദ് വാഴാംകുഴിയിൽ സ്കോളർഷിപ്പ് വിതരണവും നിർവഹിച്ചു. ചതയാഘോഷം, ഓണാഘോഷം എന്നിവയുടെ സമ്മാനദാനവും അവാർഡ് ദാനവും ഫിനാൻസ് കമ്മിറ്റി ചെയർമാൻ അഡ്വ. പി.ഡി. സുരേഷ്‌കുമാർ നിർവഹിച്ചു.

വിവിധ ശാഖകളിൽ നിന്നും ത്രിതല പഞ്ചായത്തുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ റാന്നി യൂണിയൻ അഡ്മിനിസ്ട്രേറ്റർ അഡ്വ. മണ്ണടി മോഹനൻ ചടങ്ങിൽ ആദരിച്ചു. സൗമ്യ അനിരുദ്ധൻ നയിച്ച ക്ലാസ്സോടെയാണ് സമാപന ദിവസത്തെ ചടങ്ങുകൾ ആരംഭിച്ചത്. ജനറൽ കൺവീനർ അഡ്വ. മണ്ണടി മോഹനൻ,
പി.എസ്. മോഹനൻ, ബാബു ഗോപാലൻ, ഇന്ദിര മോഹൻദാസ്, ആദർശ്, ദീപു കണ്ണന്നുമൺ, സൂരജ് വയറൻമരുതി, അനൂപ് കമലാസനൻ, സിന്ധു, കൺവീനർ കെ.കെ. രാജു എന്നിവര്‍ പ്രസംഗിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർ.സുഗതന്റെ പരോൾ ; അണ്ടർ സെക്രട്ടറിക്ക് വീഴ്ചയില്ലെന്ന് ആഭ്യന്തര വകുപ്പ്

0
തിരുവനന്തപുരം : എസ്കോർട്ട് പരോൾ അനുവദിക്കണമെന്ന, ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ...

നടൻ പ്രദീപ് റാവത്ത് അന്തരിച്ചു

0
മുംബൈ : നടൻ പ്രദീപ് റാവത്ത് (പ്രദീപ് റാം സിങ് റാവത്ത്-74)...

മഴക്കെടുതി : 26 മരണം, കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത

0
തിരുവനന്തപുരം : സംസ്ഥാനത്ത് മഴയ്ക്ക് നേരിയ ശമനം വന്നെങ്കിലും മഴ ജാഗ്രത...

പ്രത്യേക പദവി റദ്ദാക്കിയതിന്റെ ഏഴാം വാർഷികം ; കനത്ത ജാഗ്രതയിൽ ജമ്മു കശ്മീർ

0
ന്യൂഡൽഹി: പ്രത്യേക പദവി എടുത്തുകളഞ്ഞതിന്റെ ഏഴാം വാർഷികത്തിൽ ജമ്മു കശ്മീർ കനത്ത...