അപരനെ തന്നിലൊരാളായി കാണാൻ പഠിപ്പിച്ച സ്നേഹദർശനമാണ് ഗുരു നിത്യചൈതന്യയതി : മന്ത്രി സജി ചെറിയാന്‍

For full experience, Download our mobile application:
Get it on Google Play

കോന്നി : അപരനെ തന്നിലൊരാളായി കാണാൻ പഠിപ്പിച്ച സ്നേഹദർശനമാണ് ഗുരു നിത്യചൈതന്യയതിയെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. ഗുരു നിത്യചൈതന്യയതി സാംസ്‌കാരിക സമുച്ചയത്തിന്റെയും അന്താരാഷ്ട്ര പഠന ഗവേഷണകേന്ദ്രത്തിന്റെയും നിര്‍മാണോദ്ഘാടനം മ്ലാന്തടം ശ്രീ ഗുരുമുരുക ക്ഷേത്രം ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ലോകമെമ്പാടും ആയിരക്കണക്കിന് ശിഷ്യന്മാരുള്ള ഗുരു നിത്യ ചൈതന്യയതി വിഭജനങ്ങളില്ലാത്ത ലോകത്തെ കുറിച്ചാണ് സംസാരിച്ചത്. കലയും സാഹിത്യവും സംഗീതവും ആത്മീയതയുടെ അവിഭാജ്യ ഘടകമാണെന്ന് വിശ്വസിച്ച ഗുരുവിന്റെ സ്മരണകളുള്ള സാംസ്കാരിക സമുച്ചയം വരും തലമുറയ്ക്ക് പ്രയോജനമാകും.

വർഗ്ഗീയത വെല്ലുവിളിയായി നമ്മുടെ മുന്നിലുണ്ട്. മനുഷ്യർക്കിടയിൽ ഭിന്നിപ്പുണ്ടാക്കാൻ സിനിമയും കലയും ദുരുപയോഗം ചെയ്യപ്പെടുന്നു.
കേരളം കാലങ്ങളായി കാത്തുസൂക്ഷിക്കുന്ന മതസൗഹാർദ്ദത്തെയും സാഹോദര്യത്തെയും തകർക്കാനും ലോകത്തിന് മുന്നിൽ നാടിനെ അപമാനിക്കാനുമാണ് ചിലർ ശ്രമിക്കുന്നത്. വർഗ്ഗീയ അജണ്ടകളെയും വ്യാജപ്രചരണങ്ങളെയും ചെറുത്തുതോൽപ്പിക്കുന്നതിന് നിത്യചൈതന്യയതിയെപ്പോലെയുള്ള ഗുരു മഹാന്മാരുടെ ചിന്തകൾ കരുത്തു പകരും. സംസ്ഥാന സർക്കാർ ഏഴു കോടി രൂപ ചെലവഴിച്ചാണ് ബൃഹത്തായ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പഠിതാക്കൾക്ക് ഗുരുവിന്റെ ദർശനങ്ങൾ പഠിക്കാനും പങ്കുവെക്കാനും ഉള്ള ഒരു വിജ്ഞാന കേന്ദ്രമായി ഗവേഷണ കേന്ദ്രം മാറുമെന്നും മന്ത്രി പറഞ്ഞു. അഡ്വ. കെ. യു ജനീഷ് കുമാർ എം. എൽ. എ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബിന്‍ പീറ്റര്‍, വൈസ് പ്രസിഡന്റ് ക്ഷേമ ശേഖർ, ജില്ലാ പഞ്ചായത്ത് അംഗം എസ് സന്തോഷ്‌ കുമാർ, അരുവാപുലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി രേഷ്മ, അംഗങ്ങളായ എൻ ബിമൽ കുമാർ, ശ്രീലത, സെക്രട്ടറി വി എൻ അനിൽ, ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറ് രേഷ്മ മറിയം റോയി, കെപ്കോ മുൻ ചെയർമാൻ കെ പത്മകുമാർ, സംഘാടക സമിതി രക്ഷാധികാരി ടിപി സുന്ദരേശൻ, സിഡിഎസ് ചെയർപേഴ്സൺ മിനി രാജീവ്, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പൊതുമേഖലാ സ്ഥാപനമായ ‘കെൽ’ നാണ് നിർമാണ ചുമതല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...