കോന്നി : കെ എസ് ആർ റ്റി സി ബസ് ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്നയാൾ മരണപ്പെട്ടു. കൊല്ലൻപടി സ്വദേശി മുന്നൂറ് വേലിക്കൽ സഹദേവൻ (78) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് 4.10 ഓടെ ആയിരുന്നു അപകടം. റോഡരികിൽ കൂടി പത്തനാപുരം ഭാഗത്തേക്ക് കടന്നുപോയ സഹദേവനെ ഇതേ ദിശയിൽ സഞ്ചരിച്ച കെ എസ് ആർ റ്റി സി തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് ബസ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തിന്റെ സി സി റ്റി വി ദൃശ്യങ്ങളും ലഭിച്ചു. ഗുരുതരമായി പരിക്കേറ്റ സഹദേവൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ ആയിരുന്നു മരണം സംഭവിച്ചത്.
—
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
കോന്നിയിൽ കെ എസ് ആർ റ്റി സി ബസ് ഇടിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു
RECENT NEWS
Advertisment



























