തൃക്കുന്നപ്പുഴയിൽ തോക്കെടുത്തുള്ള ഗുണ്ടകളുടെ കൈവിട്ട കളിയിൽ പോലീസ് വധശ്രമത്തിന് കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: തൃക്കുന്നപ്പുഴയിൽ തോക്കെടുത്തുള്ള ഗുണ്ടകളുടെ കൈവിട്ട കളിയിൽ പോലീസ് വധശ്രമത്തിന് കേസെടുത്തു. പത്തുപേരെയാണ് എഫ്ഐആറിൽ പ്രതിചേര്‍ത്തത്. അപ്പു ശാസ്ത്താമുറി, ശരത്, അഭിലാഷ്, സജിൻ എന്നിവരും കണ്ടാൽ അറിയാവുന്ന ആറുപേരുമാണ് പ്രതികൾ. വധശ്രമം, കലാപം സൃഷ്ടിക്കൽ, അന്യായമായി കൂട്ടം ചേരൽ, ആയുധം ഉപയോഗിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കൂട്ടത്തല്ലിനിടെ ഗുണ്ട തോക്ക് ചൂണ്ടുകയായിരുന്നു. തോക്ക് ചൂണ്ടിയ തൃക്കുന്നപ്പുഴ സ്വദേശി വിഷ്ണുവിനെ മറുസംഘം ആക്രമിച്ചു.

കാപ്പ പ്രതി പ്രവീൺ പ്രസന്നൻ, മണ്ണാറശ്ശാല മഹേഷ്‌ എന്നിവരുടെ സംഘങ്ങളാണ് ഏറ്റുമുട്ടിയത്. ഇരു സംഘങ്ങളും തമ്മിൽ മഹാദേവിക്കാട് കെടിഡിസി ബിയർ പാർലറിൽ വെച്ച് വാക്കേറ്റമുണ്ടായി. ഇതിന്‍റെ തുടർച്ചയായിരുന്നു തൃക്കുന്നപ്പുഴ വലിയകുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെ പുളിക്കീഴ് വെച്ച് നടന്നത്. കൂട്ടത്തല്ലിനിടെ തൃക്കുന്നപ്പുഴ സ്വദേശി വിഷ്ണു തോക്ക് ചൂണ്ടി ഭീഷണി ഉയർ‍ത്തി. എന്നാൽ റിവോൾവറിൽ വെടിയുണ്ട ഉണ്ടായിരുന്നില്ല. ഇതോടെ മറുസംഘം വിഷ്ണുവിനെ ആക്രമിച്ചു. തുടര്‍ന്ന് കൂട്ടത്തല്ലായി. സംഘർഷത്തിൽ പത്തോളം പേർക്ക് പരിക്കേറ്റു. പട്ടികകൊണ്ട് തലയ്ക്ക് അടിയേറ്റ വിഷ്ണു പരുമല ആശുപത്രിയിൽ ചികിത്സയിലാണ്. പരിക്കേറ്റവരിൽ ചിലർ വണ്ടാനം മെഡിക്കൽ കോളേജിലും ചികിത്സ തേടി. സംഭവത്തിൽ തൃക്കുന്നപ്പുഴ പോലീസ് അന്വേഷണം ആരംഭിച്ചു. തോക്ക് കസ്റ്റഡിയിൽ എടുത്തു. റിവോൾവർ ഒറിജിനൽ ആണോ എന്നറിയാൻ ബാലിസ്റ്റിക് പരിശോധനയ്ക്ക് അയക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...