നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി എംകെ സ്റ്റാലിന് മുന്നിൽ പ്രത്യേക ആവശ്യവുമായി ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി എംകെ സ്റ്റാലിന് മുന്നിൽ പ്രത്യേക ആവശ്യവുമായി ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്. നിയമസഭാ തെരഞ്ഞെടുപ്പിൽ അഞ്ച് സീറ്റുകളിൽ മത്സരിക്കാൻ താത്പര്യം പ്രകടിപ്പിച്ചതിനൊപ്പം 16 സീറ്റുകൾ വിവിധ മുസ്ലിം സംഘടനകൾക്കായി വിട്ടുനൽകണമെന്നും മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ ഖാദർ മൊയ്‌തീൻ ആവശ്യപ്പെട്ടു. ഡിഎംകെ നേതൃത്വത്തിൽ സെക്യുലർ പ്രോഗ്രസീവ് സഖ്യത്തിൻ്റെ ഭാഗമായാണ് മുസ്ലിം ലീഗും 2026 നിയമസഭാ തെരഞ്ഞെടുപ്പ് നേരിടുന്നത്. ഡിഎംകെ നേതാവ് ടിആർ ബാലുവിൻ്റെ നേതൃത്വത്തിലുള്ള സമിതിയുമായി ആദ്യ ഘട്ട സീറ്റ് ചർച്ചകളിൽ ഖാദർ മൊയ്‌തീൻ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

മുസ്ലിം ലീഗ് വെറുമൊരു രാഷ്ട്രീയ കക്ഷിയല്ലെന്നും സംസ്ഥാനത്തെ 60 ലക്ഷം വരുന്ന മുസ്ലിങ്ങളുടെ പ്രതിനിധിയാണെന്നുമാണ് ഖാദർ മൊയ്തീൻ വ്യക്തമാക്കിയത്. കരുണാനിധിയുടെ കാലത്ത് തങ്ങൾക്ക് അഞ്ച് സീറ്റ് മത്സരിക്കാൻ കിട്ടിയിരുന്നു. അത്രയും സീറ്റാണ് ഇപ്പോഴത്തെ ഡിഎംകെ നേതൃത്വത്തോട് ആവശ്യപ്പെടുന്നത്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വിവിധ മുസ്ലിം സംഘടനകളിൽ നിന്നുള്ള 16 എംഎൽഎമാർ സഭയിൽ ഉണ്ടാകണമെന്നാണ് മുസ്ലിം ലീഗിൻ്റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. ഈ ആവശ്യങ്ങളോട് ഡിഎംകെ നേതൃത്വം എങ്ങിനെ പ്രതികരിക്കുമെന്ന് വ്യക്തമല്ല.

ഡിഎംകെയെ സംബന്ധിച്ച് വിജയ്‌കാന്തിൻ്റെ പാർട്ടിയായ ഡിഎംഡികെ മുന്നണിയിലെത്തിയതോടെ ഇവർക്ക് കൂടി സീറ്റുകൾ നൽകേണ്ടതുണ്ട്. അതിനാൽ തന്നെ മുസ്ലിം ലീഗിന് രണ്ട് സീറ്റ് നൽകാമെന്നാണ് ഡിഎംകെ നേതൃത്വം പറയുന്നത്. കഴിഞ്ഞ തവണ മൂന്ന് സീറ്റിലാണ് മുസ്ലിം ലീഗ് മത്സരിച്ചത്. എന്നാൽ മൂന്നിടത്തും മുസ്ലിം ലീഗ് സ്ഥാനാർത്ഥികൾ പരാജയപ്പെട്ടിരുന്നു. ചോദിക്കുന്നത് കിട്ടിയില്ലെങ്കിലും ഡിഎംകെയ്ക്ക് ഒപ്പം നിൽക്കുമെന്നും അത് നാലായാലും രണ്ടായാലും ഒന്നും കിട്ടിയില്ലെങ്കിലും രാഷ്ട്രീയമായ ഈ നിലപാടിൽ മാറ്റമുണ്ടാകില്ലെന്നും ഖാദർ മൊയ്‌തീൻ വ്യക്തമാക്കിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...