ശബരി സേവാ ട്രസ്റ്റിന്റെ നേതൃത്വത്തിൽ തിരുവാഭരണത്തിന് കിടങ്ങന്നൂരിൽ ഭക്തിനിർഭരമായ സ്വീകരണം

For full experience, Download our mobile application:
Get it on Google Play

​കിടങ്ങന്നൂർ: ശബരിമല അയ്യപ്പ സ്വാമിക്ക് ചാർത്തുന്നതിനായി ശബരി സേവാ ട്രസ്റ്റിന്റെ നേതൃത്വത്തിൽ തിരുവാഭരണം കിടങ്ങന്നൂരിൽ എത്തിച്ചേർന്നപ്പോൾ ഭക്തസഹസ്രങ്ങൾ ഭക്തിനിർഭരമായ സ്വീകരണം നൽകി. ശരണംവിളികളാൽ മുഖരിതമായ അന്തരീക്ഷത്തിൽ നൂറുകണക്കിന് ഭക്തരാണ് പുണ്യദർശനത്തിനായി എത്തിയത്. രാവിലെ പുറപ്പെട്ട ഘോഷയാത്രയെ കിടങ്ങന്നൂരിൽ വെച്ച് ശബരി സേവാ ട്രസ്റ്റും യൂത്ത് കോൺഗ്രസ് പ്രവർത്തകരും ചേർന്ന് സ്വീകരിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ട, എം സി ആരിഫ്, അനിൽ ബാബു ഇരവി പേരൂർ, പ്രേം സാഗർ, വിനു സുരേന്ദ്രൻ ശബരി സേവാ ട്രസ്റ്റ് ഭാരവാഹികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

സ്വീകരണത്തിന് ശേഷം ഭക്തർക്ക് ഭക്ഷണവിതരണവും നടന്നു. വരും ദിവസങ്ങളിൽ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം മകരവിളക്ക് ദർശനത്തിന് മുന്നോടിയായി തിരുവാഭരണം ശബരിമലയിൽ എത്തിക്കും. 14 ന് മകരവിളക്ക് ദർശനത്തിന് വരുന്ന അയ്യപ്പഭക്തർക്ക് അന്നദാനവും സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പും സംഘടിപ്പിക്കുമെന്ന് നഹാസ് പത്തനംതിട്ട അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ധ്യതാ പരിശോധനയ്‌ക്കെത്തിയ 26കാരന് ഗർഭപാത്രം ; ഒടുവിൽ കാൻസറിൽ നിന്നും അത്ഭുതകരമായ രക്ഷപ്പെടൽ

0
ന്യൂഡല്‍ഹി: വിവാഹം കഴിഞ്ഞ് നാളുകളേറെ ആയിട്ടും കുട്ടികള്‍ ഉണ്ടാകാത്തതിനെ തുടര്‍ന്ന് ആശുപത്രിയില്‍...

സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി

0
തിരുവനന്തപുരം: ഐഎഎസ് തലപ്പത്ത് അഴിച്ചുപണിയുമായി സർക്കാർ. ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസിനെ...

എഡിജിപിയുടെ ചോദ്യങ്ങൾ‌ക്ക് മറുപടി നൽകാതിരുന്ന കൊല്ലം കരുനാ​ഗപ്പള്ളി പോലീസ് സ്റ്റേഷനിലെ പോലീസുകാർക്ക് മെമ്മോ

0
കൊല്ലം: മൈ പോലീസ് സ്റ്റേഷനെക്കുറിച്ചുള്ള എഡിജിപിയുടെ ചോദ്യങ്ങൾ‌ക്ക് മറുപടി നൽകാതിരുന്ന കൊല്ലം...

പേഴ്സണൽ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട് താൻ ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നതായി മുഖ്യമന്ത്രി വി.ഡി. സതീശൻ

0
തിരുവനന്തപുരം: മുൻ സർക്കാരിന്റെ കാലത്തെ പേഴ്സണൽ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട്...