ദില്ലി: ഒരാഴ്ചയ്ക്കുള്ളിൽ എയർ ഇന്ത്യയ്ക്ക് രണ്ടാം തവണയും പിഴ ചുമത്തി ഏവിയേഷൻ റെഗുലേറ്റർ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). 2022 ഡിസംബർ 6 ന് പാരീസ് – ദില്ലി വിമാനത്തിൽ യാത്രക്കാരുടെ മോശമായ പെരുമാറ്റം ഉണ്ടായതിനെക്കുറിച്ച് റിപ്പോർട്ട് ചെയ്യാത്തതിനാണ് ഡിജിസിഎ എയർലൈനിന് 10 ലക്ഷം രൂപ പിഴ ചുമത്തിയത്. ഒരു യാത്രക്കാരൻ ടോയ്ലറ്റിൽ പുകവലിക്കുകയും മദ്യപിക്കുകയും ചെയ്തു. ജീവനക്കാരുടെ നിർദ്ദേശങ്ങൾ ഇയാൾ അനുസരിച്ചില്ല. ഒരു യാത്രിക സീറ്റിലില്ലാത്തപ്പോൾ മറ്റൊരു യാത്രക്കാരൻ അവിടെയിരുന്ന് അവരുടെ പുതപ്പ് ഉപയോഗച്ചു എന്നും ഡിജിസിഎ പറയുന്നു. ഈ വർഷം ജനുവരി 5 ന് സംഭവത്തെക്കുറിച്ച് അറിഞ്ഞതോടെ, എന്തുകൊണ്ടാണ് ഈ യാത്രക്കാർക്കെതിരെ നടപടിയെടുക്കാത്തതെന്ന് ചോദിച്ച് ഡിജിസിഎ എയർ ഇന്ത്യയുടെ അക്കൗണ്ടബിൾ മാനേജർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ജനുവരി 23നാണ് വിമാനക്കമ്പനി നോട്ടീസിന് മറുപടി നൽകിയത്.
മറുപടി പരിശോധിച്ചതിന് ശേഷം, സംഭവം റെഗുലേറ്ററിലേക്ക് റിപ്പോർട്ട് ചെയ്യാത്തതിനും വിഷയം അതിന്റെ ഇന്റേണൽ കമ്മിറ്റിക്ക് റഫർ ചെയ്യുന്നതിൽ കാലതാമസം വരുത്തിയതിനും ഡിജിസിഎ എയർ ഇന്ത്യയ്ക്ക് പിഴ ചുമത്തുകയായിരുന്നു. ജനുവരി 20 ന്, സമാനമായ ഒരു സംഭവം കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വര്ത്തിയതിന് ഡിജിസിഎ എയർ ഇന്ത്യയ്ക്ക് 30 ലക്ഷം രൂപ പിഴയും ഇൻ-ഫ്ലൈറ്റ് സർവീസസ് ഡയറക്ടർക്ക് 3 ലക്ഷം രൂപ പിഴയും ചുമത്തിയിരുന്നു. 2022 നവംബർ 26 ന് എയർ ഇന്ത്യ ന്യൂയോർക്ക് – ദില്ലിവിമാനത്തിൽ ഒരു പുരുഷ യാത്രക്കാരൻ സഹയാത്രികയായ സ്ത്രീയുടെ മേൽ മൂത്രമൊഴിച്ചതായിരുന്നു ഈ നടപടിക്ക് ആസ്പദമായ സംഭവം. ആ വിമാനത്തിന്റെ പൈലറ്റ് ഇൻ കമാൻഡിന്റെ ലൈസൻസും ഡിജിസിഎ മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്തിട്ടുണ്ട്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033