തിരുവനന്തപുരം: കേസന്വേഷണത്തിൽ ഗുരുതര വീഴ്ച്ച വരുത്തിയ ജില്ലാ പൊലീസ് മേധാവിമാർക്ക് ഡിജിപിയുടെ വിമർശനം. തിരുവനന്തപുരം റൂറൽ എസ്.പി, കൊല്ലം , തൃശൂർ കമ്മിഷണർമാർ എന്നിവർക്കാണ് വിമർശനം. പീഡന കേസിൽ പ്രതിയാക്കപ്പെട്ട 2 സി.ഐമാരെ അറസ്റ്റ് ചെയ്യാത്തതിനാണ് തിരുവനന്തപുരം റൂറൽ എസ്.പിക്കെതിരായ വിമർശനം.
കൊല്ലത്തേയും തൃശൂരിലേയും ചില കേസുകളിലെ അന്വേഷണത്തിലുണ്ടായ വീഴ്ച്ചയ്ക്കാണ് കമ്മീഷണർമാർക്ക് വിമർശനമുണ്ടായത്. പ്രതികളെ പിടികൂടുന്നതിലും കുറ്റപത്രം നൽകുന്നതിലും ഉള്ള വീഴ്ച്ചകൾക്ക് പുറമെ തുടർനടപടികളെ കുറിച്ചുള്ള പല ചോദ്യങ്ങൾക്കും ഉത്തരമില്ലാതിരുന്നതും വിമർശനത്തിന് ഇടയാക്കി.
സാമൂഹിക വിരുദ്ധ സംഘവുമായി ബന്ധമുള്ള ഉദ്യോഗസ്ഥർക്കെതിരെ നടപടി തുടരണമെന്ന് ഡിജിപി നിർദേശിച്ചു. ഉന്നതതല യോഗത്തിലാണ് ജില്ലാ പോലീസ് മേധാവിമാർക്കുള്ള നിർദേശം. ഗുണ്ടാനിയമപ്രകാരമുള്ള തുടർനടപടികൾ ശക്തമാക്കും. ലഹരി ഉപയോഗിച്ചുള്ള ഡ്രൈവിങ് തടയാൻ പ്രത്യേകം നടപടികളുണ്ടാവും. സംസ്ഥാനത്ത് ലഹരിക്കെതിരായ പോലീസ് നടപടിയിൽ കാര്യമായ പുരോഗതയുണ്ടെന്ന് ജില്ലാ പോലീസ് മേധാവിമാരുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ യോഗം വിലയിരുത്തി.
ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.































