ഡിജിപി ഓഫീസ് മാര്‍ച്ചിലെ സംഘര്‍ഷം : 10 കെഎസ്‌യു പ്രവര്‍ത്തകര്‍ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഇന്നലെ തിരുവനന്തപുരത്ത് ഡിജിപി ഓഫീസിലേക്ക് കെഎസ്‌യു മാര്‍ച്ചിലെ സംഘര്‍ഷത്തെ തുടര്‍ന്ന് അറസ്റ്റിലായ 10 കെഎസ്‌യു പ്രവര്‍ത്തകര്‍ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരും. ഇവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളിൽ ഒന്നിൽ ജാമ്യം ലഭിച്ചു. മറ്റൊരു കേസിൽ ജാമ്യ ഹര്‍ജി നാളെ കോടതി പരിഗണിക്കും. നവ കേരള സദസ്സിന്റെയടക്കം ഫ്ലക്സ് ബോര്‍ഡുകൾ നശിപ്പിച്ചതിനെതിരെ വികെ പ്രശാന്ത് എംഎൽഎ നൽകിയ പരാതിയിലാണ് ഒരു കേസ് എടുത്തത്. ഇതിലാണ് ഇന്ന് ജാമ്യം ലഭിച്ചത്. പോലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനാണ് മറ്റൊരു കേസ് രജിസ്റ്റര്‍ ചെയ്തത്. ഈ കേസിലെ ജാമ്യ ഹര്‍ജികൾ കോടതി നാളെ പരിഗണിക്കും. ഇന്ന് ജാമ്യ ഹര്‍ജി പരിഗണിക്കുന്നതിനിടെ വികെ പ്രശാന്ത് എംഎൽഎക്കെതിരെ കേസെടുക്കണമെന്ന് കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് വേണ്ടി അഭിഭാഷകൻ ആവശ്യപ്പെട്ടു. കേരള ഹൈക്കോടതി നിരോധിച്ച ഫ്ലക്സ് ബോർഡുകൾ പൊതുനിരത്തിൽ സ്ഥാപിച്ച എംഎൽഎക്കെതിരെ കേസെടുക്കണമെന്നാണ് ഇവര്‍ കോടതിയിൽ വാദിച്ചത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആലത്തൂരിൽ തനിച്ചു താമസിക്കുന്ന സ്ത്രീകളുടെ വീട്ടിൽ കയറി ലൈംഗികാതിക്രമം ; പ്രതി പിടിയിൽ

0
പാലക്കാട്: ആലത്തൂരിൽ രണ്ട് സ്ത്രീകളോട് ലൈംഗികാതിക്രമം ചെയ്ത ശേഷം ഒളിവിൽ പോയയാളെ...

നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം ; ഓഗസ്റ്റ് 24 മുതൽ സഞ്ചാരികൾക്ക് കാണാൻ അവസരം

0
രാജകുമാരി : ചാെക്രമുടി മലനിരകളിൽ നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം. ഓഗസ്റ്റ് 24 മുതൽ...

വന്ദേമാതരം വിവാദത്തിൽ ഹൈക്കമാൻഡിന് വിശദീകരണം നൽകി സേവാദൾ ; അതൃപ്‌തിയറിയിച്ച് വിഎച്ച്പിയും

0
ന്യൂഡൽഹി : എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര...

യുദ്ധത്തിനിടെ മൂന്ന് പൈലറ്റുമാരെ പിടികൂടിയെന്ന് ഇറാൻ ; നിഷേധിച്ച് ഖത്തർ

0
ദോഹ : യുഎസുമായുള്ള യുദ്ധത്തിന്റെ തുടക്കത്തിൽ ഒരു സൈനിക നടപടിക്കിടെ തകർന്നുവീണ...