വൈവിദ്ധ്യമാർന്ന രീതിയിൽ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ച് നാറാണംമൂഴി ഗവ.എൽ പി സ്കൂൾ

For full experience, Download our mobile application:
Get it on Google Play

റാന്നി: നാറാണംമൂഴി ഗവ.എൽ പി സ്കൂളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും അനദ്ധ്യാപകരും ചേർന്ന് വൈവിദ്ധ്യമാർന്ന രീതിയിൽ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു. പ്രഥമ അദ്ധ്യാപിക അനില മെറാള്‍ഡിന്‍റെ നേതൃത്വത്തില്‍ ക്രിസ്മസ് കരോളുമായി എല്ലാ വിദ്യാർത്ഥികളുടെയും വീട്ടിൽ എത്തിയ കുട്ടി കരോൾ സംഘം എല്ലാവർക്കും കേക്കുകൾ സമ്മാനിച്ചു. പലവിധ സമ്മാനങ്ങളുമായാണ് രക്ഷിതാക്കൾ കുട്ടികളെ സ്വീകരിച്ചത്. കുട്ടികൾ തന്നെ ചിട്ടപ്പെടുത്തിയ കരോൾ ഗാനങ്ങളും താളമേളങ്ങളും ക്രിസ്മസ് ആഘോഷത്തിന് മാറ്റുകൂട്ടി. നാലാം ക്ലാസ് വിദ്യാർത്ഥി പ്രണവ് ക്രിസ്മസ് ഫാദറായപ്പോൾ മറ്റ് വിദ്യാർത്ഥികൾ ചുമപ്പും വെള്ളയും അണിഞ്ഞ് കരോൾ ഗാനത്തിന് ചുവട് വെച്ചു. നാറാണംമൂഴി പഞ്ചായത്ത് പ്രസിഡന്റ് സോണിയ മനോജിന്റെ ക്രിസ്മസ് സന്ദേശത്തോടെയാണ് കലോത്സവം യാത്ര ആരംഭിച്ചത്. കുട്ടി കരോള്‍ സംഘത്തെ കാണാന്‍ എത്തിയ റാന്നി എം.എൽ.എ അഡ്വ.പ്രമോദ് നാരായണ്‍ എല്ലാവർക്കും ക്രിസ്മസ് ആശംസക‍ൾ നേ‌ർന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വൈദ്യുതി ഉപയോ​ഗം കുത്തനെ കൂടി ; നിയന്ത്രണം എത്ര നാൾ തുടരേണ്ടി വരുമെന്ന് അറിയില്ല...

0
തിരുവനന്തപുരം: വൈദ്യുതി ഉപയോ​ഗം കുത്തനെ കൂടിയെന്നും നിയന്ത്രണം എത്ര നാൾ തുടരേണ്ടി...

അമിത ഫോൺ ഉപയോഗം ; ബ്രിട്ടനിൽ കൗമാരക്കാരുടെ സാമൂഹികമാധ്യമ ഉപയോഗത്തിന് ‘രാത്രികാല കർഫ്യൂ’ നടപ്പാക്കും

0
ലണ്ടൻ : 16, 17 വയസ്സുള്ള കൗമാരക്കാരുടെ രാത്രികാല സാമൂഹികമാധ്യമ ഉപയോഗം...

മലങ്കര ടൂറിസം അഴിമതി ആരോപണം : റോഷി അഗസ്റ്റിന് ക്ലീൻ ചിറ്റ്

0
കൊച്ചി: മുൻ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനെതിരായ മലങ്കര ടൂറിസം...

ഓപ്പറേഷൻ തൂഫാൻ ; ബെം​ഗളൂരുവിൽ നിന്ന് എംഡിഎംഎ കൊണ്ടുവന്ന് വിൽക്കുന്നയാൾ പിടിയിൽ

0
കൊല്ലം :ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായി പോലീസ് നടത്തിയ പരിശോധനയിൽ 51.590...