തമിഴ്നാട്ടിലെ പ്രളയ ബാധിതര്‍ക്കായി ദുരിതാശ്വാസ സഹായം എത്തിച്ചു നല്‍കാന്‍ കേരളത്തില്‍ കളക്ഷന്‍ സെന്ററുകള്‍ ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശപ്രകാരം തമിഴ്നാട്ടിലെ പ്രളയ ബാധിതര്‍ക്കായി ദുരിതാശ്വാസ സഹായം എത്തിച്ചു നല്‍കാന്‍ കേരളത്തില്‍ കളക്ഷന്‍ സെന്ററുകള്‍ ആരംഭിച്ചു. തിരുവനന്തപുരത്ത് കനകക്കുന്ന് കൊട്ടാരത്തിന് എതിര്‍വശത്തുള്ള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി കാര്യാലയം, തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഓഫീസ് എന്നിവ കളക്ഷന്‍ സെന്ററുകളായി പ്രവര്‍ത്തിക്കും. തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ എം.ജി രാജമാണിക്യത്തെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയില്‍ നിയോഗിച്ചു.

ഒരു കുടുംബത്തിന് ഒരു കിറ്റ് എന്ന നിലയില്‍ സഹായം നല്‍കാനാണ് ഉദേശിക്കുന്നത്. അവശ്യ സാധനങ്ങള്‍ ഒരു കിറ്റായും അല്ലാതെയും കളക്ഷന്‍ സെന്ററുകളില്‍ എത്തിക്കാം. സഹായം നല്‍കാന്‍ താല്‍പര്യമുള്ളവര്‍ ഒന്നോ രണ്ടോ സാധനങ്ങള്‍ മാത്രമായി കളക്ഷന്‍ സെന്ററുകളില്‍ എത്തിച്ചാലും സ്വീകരിക്കുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍: 89439 09038, 97468 01846. ആവശ്യമായ സാധനങ്ങള്‍: വെള്ള അരി, തുവര പരിപ്പ്, ഉപ്പ്, പഞ്ചസാര, ഗോതമ്പു പൊടി, റവ, മുളക് പൊടി, സാമ്പാര്‍ പൊടി, മഞ്ഞള്‍ പൊടി, രസം പൊടി, ചായപ്പൊടി, ബക്കറ്റ്, കപ്പ്, സോപ്, ടൂത്ത് പേസ്റ്റ്, ടൂത്ത് ബ്രഷ്, ചീപ്പ്, ലുങ്കി, നൈറ്റി, തോര്‍ത്ത്, സൂര്യകാന്തി എണ്ണ, സാനിറ്ററി പാഡ്, ഒരു ലിറ്റര്‍ കുടിവെള്ളം, ഒരു ബെഡ് ഷീറ്റ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിസി സിസ തോമസിനെ ആക്രമിച്ചെന്ന കേസിൽ 17 എസ്എഫ്ഐ പ്രവർത്തകർക്ക് മുൻകൂർ ജാമ്യം

0
കൊച്ചി: കാലടി സംസ്കൃത സർവകലാശാലാ വിസി സിസ തോമസിനെ ആക്രമിച്ചെന്ന കേസിൽ...

പന്തളം എം.സി റോഡില്‍ പോലീസ് സ്ഥാപിച്ച മുന്നറിയിപ്പ് ബോര്‍ഡുകള്‍ നീക്കം ചെയ്തിട്ടും ഇത് സ്ഥാപിച്ച...

0
പന്തളം : പന്തളം എം.സി റോഡില്‍ പോലീസ് സ്ഥാപിച്ച മുന്നറിയിപ്പുബോര്‍ഡുകള്‍ അപകടഭീഷണിയായെന്ന് പരാതിയുയര്‍ന്നതിനെ...

കുണ്ടറയിൽ നിയന്ത്രണംവിട്ട പെട്ടി ഓട്ടോറിക്ഷ മൂന്ന് വാഹനങ്ങളിൽ ഇടിച്ച് അപകടം

0
കൊല്ലം: കൊല്ലം കുണ്ടറയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചയാൾ മരിച്ചു....

പാലാ എംഎൽഎ മാണി സി. കാപ്പനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

0
തിരുവനന്തപുരം: പാലാ എംഎൽഎ മാണി സി. കാപ്പനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ...