പോലീസുകാര്‍ മര്യാദയോടെ പെരുമാറിയില്ലെങ്കില്‍ ഇനി ജനങ്ങള്‍ക്ക് നേരിട്ട് ചോദ്യം ചെയ്യാം : ഡി.ജി.പി അനില്‍ കാന്ത്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പോലീസുകാര്‍ മര്യാദയോടെ പെരുമാറിയില്ലെങ്കില്‍ ഇനി ജനങ്ങള്‍ക്ക് നേരിട്ട് ചോദ്യം ചെയ്യാം. പോലീസുകാരെ നിലയ്ക്ക് നിര്‍ത്താന്‍ പുതിയ പദ്ധതികളുമായി ഡി.ജി.പി അനില്‍ കാന്ത്. ജനകീയ നിരീക്ഷണമെന്ന ആശയമാണ് ഇതിനായി സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് മുന്നോട്ട് വച്ചിരിക്കുന്നത്.

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ അരങ്ങേറിയ പോലീസിന്റെ ക്രൂരത വലിയ ചര്‍ച്ചകള്‍ക്കും മറ്റും വഴിവച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് അതിരുവിട്ട് പെരുമാറുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കാന്‍ ഡി.ജി.പി നിര്‍ദ്ദേശം നല്‍കിയത്. സഭ്യതയില്ലാത്ത പെരുമാറ്റത്തിന്റെ ദൃശ്യമോ ശബ്ദമോ ജനങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചാലോ, വാര്‍ത്തയായി വന്നാലോ ഉടന്‍ നടപടിയെടുക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

ഇരകള്‍ക്കും സാക്ഷികള്‍ക്കും ഇത്തരത്തില്‍ നേരിട്ട് ഇടപെടാം. ചില പോലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം മുഴുവന്‍ സേനയ്‌ക്കും സംസ്ഥാന സര്‍ക്കാരിനും നാണക്കേട് ഉണ്ടാക്കുന്ന തരത്തിലായിരുന്നു. അനാവശ്യമായി ഫൈന്‍ എഴുതിക്കൊടുത്തത് മുതല്‍, തൊഴിലാളിയുടെ മീന്‍കുട്ട തട്ടിത്തെറിപ്പിച്ചത് വരെ ഈ നാണക്കേടുകളില്‍ ഉള്‍പ്പെടുന്നു. ഇതോടെയാണ് ഡി.ജി.പി യ്ക്ക് കടുത്ത നടപടികളിലേക്ക് നീങ്ങേണ്ടി വന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഭിമന്യു വധക്കേസ് ; നാലുമാസത്തിനകം വിചാരണ പൂര്‍ത്തിയാക്കി വിധി പറയണമെന്ന് ഹൈക്കോടതി

0
കൊച്ചി: മഹാരാജാസ് കോളജ് വിദ്യാര്‍ഥിയായിരുന്ന എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍...

വീട് കുത്തിത്തുറന്ന് 25 പവൻ സ്വർണം കവർന്നു ; മോഷ്ടാവ് കണ്ണപ്പൻ രതീഷ് പിടിയിൽ

0
കൊല്ലം : ഫിൽഗിരിയിൽ വീട് കുത്തിത്തുറന്ന് 25 പവൻ കവർന്ന കേസിൽ...

പരാമർശങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് മന്ത്രി സിപി ജോൺ ; തന്റെ വാക്കുകൾ വിവാദമുണ്ടാക്കുന്നതിൽ ബുദ്ധിമുട്ടില്ലെന്നും പ്രതികരണം

0
കൊച്ചി: പ്രിയദർശിനിയിലെ സൗജന്യ യാത്രയുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് മന്ത്രി സിപി...

കോഴിക്കോട് പേരാമ്പ്രയിൽ സ്വകാര്യ ബസ് ഡ്രൈവറെ ബസിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

0
പേരാമ്പ്ര: കോഴിക്കോട് പേരാമ്പ്രയിൽ സ്വകാര്യ ബസ് ഡ്രൈവറെ ബസിനുള്ളിൽ തൂങ്ങിമരിച്ച...