മെസ്സിയുടെ പേരുമായി ബന്ധപ്പെട്ട തട്ടിപ്പ് പരാതിയിൽ ഡിജിപി റിപ്പോർട്ട് കൈമാറി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഫുട്ബോൾ താരം ലയണൽ മെസ്സിയുടെ പേരുമായി ബന്ധപ്പെട്ട തട്ടിപ്പ് പരാതിയിൽ ഡിജിപി റിപ്പോർട്ട് കൈമാറി. കേസിൽ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാമെന്ന് സംസ്ഥാന പോലീസ് മേധാവി ആഭ്യന്തര വകുപ്പിന് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കി. നിലവിലെ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം തുടരണമെന്നും ഡിജിപി ശുപാർശ ചെയ്തിട്ടുണ്ട്.ഡിജിപിയുടെ റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി.എസ്‌ഐടി അന്വേഷണം തുടരുന്നതിനൊപ്പം വിജിലൻസ് അന്വേഷണം ഉൾപ്പെടെയുള്ള തുടർനടപടികളിൽ സർക്കാർ ഉടൻ തീരുമാനമെടുക്കും. നിയമോപദേശം തേടിയ ശേഷമായിരിക്കും അന്വേഷണത്തിന്റെ തുടർ നടപടികളിൽ അന്തിമ തീരുമാനം ഉണ്ടാകുക.

അന്വേഷണത്തിന്റെ ഭാഗമായി മുൻ കായികമന്ത്രി വി. അബ്ദുറഹിമാനെയും ചോദ്യം ചെയ്തിരുന്നു. സ്പോൺസറെ തിരഞ്ഞെടുത്ത രീതി, മന്ത്രിയുടെ ഓഫീസിന്റെ ഇടപെടൽ, വിദേശയാത്ര എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ് എസ്‌ഐടി വിവരങ്ങൾ തേടിയത്. സ്പോൺസറെ തിരഞ്ഞെടുക്കുന്നതിൽ ചട്ടലംഘനം നടന്നോ, ഔദ്യോഗിക നടപടിക്രമങ്ങൾ പാലിച്ചോ, ഇടപാടുകളിൽ ക്രമക്കേടുണ്ടായോ തുടങ്ങിയ കാര്യങ്ങളാണ് അന്വേഷണത്തിൽ പരിശോധിക്കുന്നത്. നേരത്തെ തന്നെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാമെന്ന നിയമോപദേശം ലഭിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലോക റാബീസ് ദിനാചരണ പ്രസംഗ മത്സരം – വിജയികളെ പ്രഖ്യാപിച്ചു

0
പത്തനംതിട്ട : ലോക റാബീസ് ദിനാചരണത്തോടനുബന്ധിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം),...

നിലമ്പൂരിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ച് അപകടം

0
മലപ്പുറം: നിലമ്പൂരിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ച് അപകടം. ഉച്ചയോടെയാണ് സംഭവം. ബൈക്ക്...

താലൂക്ക് ആസ്ഥാനം കോഴഞ്ചേരിയിലേക്ക് മാറ്റണം : കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് താലൂക്ക് വികസന സമിതി...

0
കോഴഞ്ചേരി : കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം പത്തനംതിട്ട നഗരസഭ...

സംസ്ഥാനത്ത് 6000 സ്‌കൂളുകളില്‍ ഡിജിറ്റല്‍ സ്‌ക്വയര്‍ സ്ഥാപിച്ചു : മന്ത്രി എന്‍.ഷംസുദ്ദീന്‍

0
തിരുവല്ല : എല്‍.പി., യു.പി. വിദ്യാഭ്യാസം ഡിജിറ്റലൈസ് ചെയ്യുക, കമ്പ്യൂട്ടര്‍വത്കൃത വിദ്യാഭ്യാസം...