പാർഥസാരഥി ക്ഷേത്രത്തിലെ ധനുമാസക്കമ്പം ഡിസംബർ 16-ന് തുടങ്ങും

For full experience, Download our mobile application:
Get it on Google Play

ആറന്മുള : പാർഥസാരഥി ക്ഷേത്രത്തിലെ ധനുമാസക്കമ്പം ഡിസംബർ 16-ന് തുടങ്ങും. രാവിലെ 9.30-ന് ക്ഷേത്രസന്നിധിയിൽ തന്ത്രി പറമ്പൂരില്ലത്ത് ത്രിവിക്രമൻ നാരായണൻ ഭട്ടതിരിപ്പാട് ചടങ്ങുകൾക്ക് ദീപം തെളിയിക്കും. തണുങ്ങുപെറുക്ക് ചടങ്ങുകൾക്ക് അവസാനംകുറിച്ച് ജനുവരി 13-ന് ക്ഷേത്രത്തിന്റെ കിഴക്കേനടയിലെ ആചാരത്തറയിൽ കമ്പത്തിന് തിരികൊളുത്തും. ദ്വാപരയുഗത്തിൽ നരനാരായണൻമാർ കൃഷ്ണാർജുനന്മാരായി അവതരിച്ച് അഗ്നിദേവനുവേണ്ടി ഖാണ്ഡവവനദഹനം നടത്തിയതിന്റെ ഓർമ്മയ്ക്കായാണ് ചടങ്ങ് നടത്തുന്നത്.

ധനുമാസത്തിൽ എല്ലാദിവസവും വൈകുന്നേരം ആറിന് മൂർത്തിട്ട മഹാഗണപതി ക്ഷേത്രത്തിൽനിന്ന് വഴിപാട് സ്വീകരിക്കുന്നതിനായി പോകുന്നതും ആറന്മുളയപ്പന്റെ അത്താഴശ്രീബലിയോടുകൂടി അതത് ദിവസത്തെ വഴിപാട് സ്വീകരിക്കൽ ചടങ്ങ് അവസാനിക്കുകയും ചെയ്യും. ആറന്മുളക്ഷേത്ര പരിസരത്തെ വീടുകളിൽ തണുങ്ങ് പെറുക്ക് വഴിപാട് സ്വീകരിക്കുന്നതിന് 9947955180, 9846257543 ഈ നമ്പറുകളിൽ ബുക്കുചെയ്യാമെന്ന് ധനുമാസക്കമ്പ നിർവഹണസമിതി കൺവീനർ വി.സുരേഷ് കുമാർ, ജോയിൻറ് കൺവീനർ എൻ. മനോജ് കുമാർ എന്നിവർ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെഎസ്ആർടിസി ബസ് യാത്രക്കിടെ അഞ്ചുവയസ്സുകാരന് അപസ്മാരം ; ആശുപത്രിയിലെത്തിച്ച് ജീവനക്കാർ

0
മലപ്പുറം: യാത്രക്കിടെ അപസ്മാരം ബാധിച്ച അഞ്ചുവയസ്സുകാരന് സമയോചിതമായി ചികിത്സ ലഭ്യമാക്കാൻ...

തമിഴ്നാട്ടിൽനിന്ന് പ്രധാനമന്ത്രി വരണം ; ഉത്തരേന്ത്യൻ ആധിപത്യത്തിനെതിരെ കായികമന്ത്രി ആഥവ് അർജുന

0
ചെന്നൈ: രാജ്യത്തിന്റെ പരമാധികാര പദവിയിലേക്ക് ദക്ഷിണേന്ത്യയിൽ നിന്നും വിശേഷിച്ച് തമിഴ്‌നാട്ടിൽ...

വിഴിഞ്ഞം സമരക്കാർക്ക് വിദേശ ഫണ്ട് നൽകിയെന്ന ആരോപണത്തിൽ കേന്ദ്രസർക്കാരിന് തിരിച്ചടി

0
തിരുവനന്തപുരം: വിഴിഞ്ഞം സമരക്കാർക്ക് വിദേശ ഫണ്ട് നൽകിയെന്ന ആരോപണത്തിൽ കേന്ദ്രസർക്കാരിന് തിരിച്ചടി....

സ്റ്റേഡിയം നവീകരിച്ചതിലും വരാത്ത മെസ്സി വരുമെന്ന് പ്രചരിപ്പിച്ചതിലും സർക്കാരിന്റെ അന്വേഷണം ഉണ്ടാകുമെന്ന് മന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം: സ്റ്റേഡിയം നവീകരിച്ചതിലും വരാത്ത മെസ്സി വരുമെന്ന് പ്രചരിപ്പിച്ചതിലും സർക്കാരിന്റെ അന്വേഷണം...