മുംബൈ: ഏഷ്യയിലെ ഏറ്റവും വലിയ ചേരി പ്രദേശമായ ധാരാവിയില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നു. വ്യാഴാഴ്ച 26 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ പ്രദേശത്ത് രോഗം ബാധിച്ചവരുടെ എണ്ണം 86 ആയി . കോവിഡ് മൂലം എട്ട് പേരുടെ ജീവനാണ് ഇതുവരെ ഇവിടെ പൊലിഞ്ഞത്.
ധാരാവി ഉള്‍പ്പെട്ട നഗരസഭക്കു കീഴിലെ ജി നോര്‍ത്ത് ബ്ളോക്ക് റെഡ് സോണിലാണ്. ധാരാവിക്ക് പുറമെ മാഹിം, ശിവജി പാര്‍ക്ക് പ്രദേശങ്ങളും അടങ്ങിയതാണ് ജി നോര്‍ത്ത് ബ്ളോക്ക്. 149 പേര്‍ക്കാണ് ഇവിടെ രോഗം. വര്‍ളിക്ക് പുറമെ ലോവര്‍ പരേല്‍, കറിറോഡ് ഉള്‍പ്പെട്ട ഇവിടെ 420 രോഗികളുണ്ട്വ്യാഴാഴ്ച 107 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതോടെ മുംബൈയിലെ രോഗികളുടെ എണ്ണം 2043 ആയും മരണം 116 ആയും ഉയര്‍ന്നു.