ബി.ജെ.പി പ്രതിപക്ഷ രഹിത ഇന്ത്യയുണ്ടാക്കാൻ ശ്രമിക്കുന്നു- അദിർ രഞ്ജൻ ചൗധരി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : മഹാരാഷ്ട്രയില്‍ വിമതനീക്കം നടക്കുന്ന സാഹചര്യത്തില്‍ ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അദിര്‍ രഞ്ജന്‍ ചൗധരി. ഇന്ത്യ മുഴുവന്‍ കൈയടക്കുക എന്നതാണ് ബി.ജെ.പിയുടെ ലക്ഷ്യം എന്ന് അദ്ദേഹം പറഞ്ഞു.’ അവര്‍ പ്രതിപക്ഷ രഹിത ഇന്ത്യ കെട്ടിപ്പടുക്കാനുള്ള പാതയിലാണ് സഞ്ചരിക്കുന്നത്. ആദ്യം അവര്‍ കോണ്‍ഗ്രസ് മുക്ത ഇന്ത്യയെക്കുറിച്ചാണ് സംസാരിച്ചത്. ഇപ്പോള്‍ അത് പ്രതിപക്ഷ മുക്ത ഇന്ത്യയെന്നായി മാറി’- അദ്ദേഹം പറഞ്ഞു.

ഏക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ വിമതനീക്കം നടക്കുന്നതിനെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുകയാണ്. തനിക്ക് 40 എം.എല്‍.എമാരുടെ പിന്തുണയുള്ളതായി ഷിന്‍ഡെ അവകാശപ്പെട്ടിരുന്നു. ശിവസേന നയിക്കുന്ന മഹാ വികാസ് അഘാഡി സഖ്യത്തില്‍ 55 ശിവസേന എം.എല്‍.എമാരും എന്‍.സി.പിക്ക് 53 ഉം കോണ്‍ഗ്രസിന് 44 ഉം എം.എല്‍.എമാരുമാണുള്ളത്. എം.വി.എ സര്‍ക്കാറിനെ താഴെയിറക്കാന്‍ ബി.ജെ.പി ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് ആരോപിച്ചിരുന്നു. എന്നാല്‍ ബി.ജെ.പി ഈ പ്രസ്താവന നിഷേധിക്കുകയായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംസ്ഥാനത്ത് മയക്കുമരുന്ന് മാഫിയക്കെതിരെയുള്ള ‘ഓപ്പറേഷൻ തൂഫാൻ’ ശക്തമായി നടപ്പിലാക്കുകയാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: സംസ്ഥാനത്ത് മയക്കുമരുന്ന് മാഫിയക്കെതിരെയുള്ള 'ഓപ്പറേഷൻ തൂഫാൻ' ശക്തമായി നടപ്പിലാക്കുകയാണെന്ന് ആഭ്യന്തര...

പിഎം ശ്രീ പദ്ധതിയിൽ നിന്ന് കേരളത്തിന് പെട്ടെന്ന് ഊരിപോകാൻ പറ്റില്ലെന്ന് എം കെ മുനീർ

0
കോഴിക്കോട്: പിഎം ശ്രീ പദ്ധതിയിൽ നിന്ന് കേരളത്തിന് പെട്ടെന്ന് ഊരിപോകാൻ പറ്റില്ലെന്ന്...

കേന്ദ്രമന്ത്രി സ്ഥാനം ജോർജ് കുര്യൻ രാജിവെച്ചു

0
ദില്ലി: കേന്ദ്രമന്ത്രി സ്ഥാനം ജോർജ് കുര്യൻ രാജിവെച്ചു. രാജ്യസഭ കാലാവധി പൂർത്തിയായതിന്...

വി.എം. സുധീരനെതിരെ രൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി നടേശൻ

0
തിരുവനന്തപുരം: വി.എം. സുധീരനെതിരെ രൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി നടേശൻ. സർക്കാരിൻ്റെ തീരുമാനത്തിനെതിരെ...