വ്യാഴാഴ്ചയും സോണിയാ ഗാന്ധി ഹാജരാകില്ല ; ചോദ്യംചെയ്യൽ മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് ഇ.ഡിയ്ക്ക് കത്ത്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി വ്യാഴാഴ്ച ചോദ്യംചെയ്യലിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുമ്പില്‍ ഹാജരാകില്ല. ഈക്കാര്യം അറിയിച്ച്‌ സോണിയ ഗാന്ധി ഇ ഡിക്ക് കത്ത് നല്‍കി. ആരോഗ്യനില മെച്ചപ്പെടാന്‍ ആഴ്ചകളെടുക്കുമെന്നാണ് സോണിയ ഗാന്ധി കത്തിലൂടെ അറിയിച്ചിരിക്കുന്നത്. കൊവിഡ് അനുബന്ധ ആരോഗ്യ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ഒരാഴ്ച്ചയായി ആശുപത്രിയിലായിരുന്ന സോണിയയെ രണ്ട് ദിവസം മുന്‍പാണ് ഡിസ്ചാര്‍ജ് ചെയ്തത്.

ജൂണ്‍ എട്ടിന് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് ഇ.ഡി ആദ്യം സോണിയാ ഗാന്ധിയ്ക്ക് നോട്ടീസയച്ചത്. എന്നാല്‍ സോണിയ ഗാന്ധി ബുദ്ധിമുട്ട് അറിയിച്ചതിനെ തുടര്‍ന്ന് ജൂണ്‍ 23 ന് ഹാജരാകണമെന്ന് കാണിച്ച്‌ പുതിയ നോട്ടീസ് അയക്കുകയായിരുന്നു. കേസില്‍ സോണിയാ ഗാന്ധിയുടെ മകനും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധിയെ ഇ.ഡി കഴിഞ്ഞ ദിവസങ്ങളില്‍ ചോദ്യം ചെയ്തിരുന്നു. അഞ്ച് ദിവസങ്ങളിലായി 54 മണിക്കൂറാണ് ഇഡി രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്തത്. ഇന്നലെ മാത്രം 12 മണിക്കൂര്‍ ചോദ്യം ചെയ്തു. രാത്രി പതിനൊന്നരയോടെയാണ് രാഹുല്‍ ഇഡി ഓഫീസില്‍ നിന്നും മടങ്ങിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നടൻ വിക്രമിന് വനം വകുപ്പിന്‍റെ നോട്ടീസ് ; നടപടി സംരക്ഷിത കുരങ്ങിനൊപ്പമുള്ള വീഡിയോയ്ക്ക് പിന്നാലെ

0
ചെന്നൈ: സംരക്ഷിത കുരങ്ങിനൊപ്പമുള്ള വീഡിയോയ്ക്ക് പിന്നാലെ നടൻ വിക്രമിന് തമിഴ്നാട്‌ വനം...

ശബരിമല നെയ്യ് ക്രമക്കേട് : മില്‍മയില്‍ എസ്‌ഐടി പരിശോധന ; രേഖകള്‍ പിടിച്ചെടുത്തു

0
പത്തനംതിട്ട: ശബരിമല നെയ്യ് ക്രമക്കേട് കേസില്‍ മില്‍മയില്‍ എസ്‌ഐടി പരിശോധന. പത്തനംതിട്ട...

ഹോർമൂസ് കടലിടുക്കിലൂടെ കപ്പലുകൾ സാധാരണ രീതിയിൽ സഞ്ചരിക്കുന്നുവെന്ന അമേരിക്കയുടെ അവകാശവാദം തള്ളി ഇറാൻ സൈന്യം

0
തെഹ്റാൻ: ഹോർമൂസ് കടലിടുക്കിലൂടെ കപ്പലുകൾ സാധാരണ രീതിയിൽ സഞ്ചരിക്കുന്നുവെന്ന അമേരിക്കയുടെ അവകാശവാദം...

ജാര്‍ഖണ്ഡ് പരീക്ഷാ തട്ടിപ്പ് ; വിദ്യാർത്ഥി പ്രതിഷേധം തുടരുന്നു

0
റാഞ്ചി: ജാര്‍ഖണ്ഡ് പരീക്ഷാ തട്ടിപ്പ് കേസില്‍ സിഐഡി ഏഴുപേരെ അറസ്റ്റ് ചെയ്തു....