കോന്നിയിലെ വ്യാപാരികളുടെ പ്രതിഷേധം ഫലം കണ്ടു ; ഹൈവേ പണി ഉടന്‍ പൂര്‍ത്തീകരിക്കാമെന്ന് കെ.എസ്.ടി.പി

For full experience, Download our mobile application:
Get it on Google Play

കോന്നി: പുനലൂര്‍ – മൂവാറ്റുപുഴ ഹൈവേയുടെ കോന്നി ഭാഗത്തെ പണികള്‍ ജൂലൈ ആദ്യവാരത്തോടെ പൂര്‍ത്തീകരിക്കാമെന്ന് കെ.എസ്.ടി.പി അധികൃതര്‍ ഉറപ്പുനല്‍കി. ഇന്ന് കോന്നി എം.എല്‍.എയുടെ സാന്നിധ്യത്തില്‍ വ്യാപാരികളുമായി നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചയിലാണ് ഇക്കാര്യം കെ.എസ്.ടി.പി ഉറപ്പു നല്‍കിയത്. ഹൈവേ പണിയുടെപേരില്‍ കോന്നിയിലെ വ്യാപാരികളെ ബുദ്ധിമുട്ടിക്കുന്ന കരാറുകാരന്റെയും കെ.എസ്.ടി.പിയുടെയും നടപടിയില്‍ പ്രതിഷേധിച്ചുകൊണ്ട് കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി കോന്നി യൂണിറ്റ് എം.എല്‍.എ  കെ.യു ജെനീഷ് കുമാറിന് കത്ത് നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് എം.എല്‍.എ മുന്‍കൈയെടുത്താണ് ഇന്ന് ചര്‍ച്ച നടത്തിയത്. വ്യാപാരികളെ ബുദ്ധിമുട്ടിക്കുന്ന നടപടികള്‍ ഇനിയും തുടരാന്‍ പാടില്ലെന്ന് എം.എല്‍.എ കര്‍ശന നിര്‍ദ്ദേശം നല്‍കി.

കെ.യു.ജെനീഷ് കുമാറിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തിൽ കെ.എസ്.ടി.പി ഉദ്യോഗസ്ഥര്‍, കരാറുകമ്പിനിയുടെ പ്രതിനിധികള്‍, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ഡി. അനിൽകുമാർ, ജനറല്‍ സെക്രട്ടറി  സന്തോഷ് മാത്യു, സംസ്ഥാന കമ്മറ്റി അംഗം റോയി ജോർജ് , വൈസ് പ്രസിഡന്റ് സുരേഷ് പി.വി, സുരേഷ് പി.കെ.പി , പ്രദീപ് കുമാർ, പ്രകാശ് സി.പി  തുടങ്ങിയവർ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനടക്കം പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് : വിജിലൻസ് എസ്പി ഇന്ന് ഹൈക്കോടതിയിൽ ഹാജരാകും

0
കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനടക്കം പ്രതിയായ എസ്എൻഡിപി...

മോദിക്ക് ഇപ്പോള്‍ ഉറക്കമില്ലാ രാത്രികള്‍ ; വിദേശ നേതാക്കളെ കെട്ടിപ്പിടിക്കുന്നതല്ല രാജ്യത്തിന്റെ വിദേശനയം :...

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇപ്പോള്‍ രാത്രി ഉറക്കമില്ലെന്ന് ലോക്‌സഭാ പ്രതിപക്ഷ...

സ്റ്റേഷൻ ഭരണം ഇന്നു മുതൽ എസ്ഐമാർക്ക് ; സംസ്ഥാനത്തെ പോലീസ് സ്റ്റേഷൻ ഭരണത്തിൽ സമഗ്ര...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ പോലീസ് സ്റ്റേഷൻ ഭരണത്തിൽ സമഗ്ര മാറ്റം....

ആഭ്യന്തര മന്ത്രിയെ അധിക്ഷേപിച്ച കേസിൽ അര്‍ജുന്‍ ആയങ്കിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും

0
കണ്ണൂർ: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ സമൂഹ മാധ്യമത്തിലൂടെ അധിക്ഷേപിച്ച കേസില്‍...