കുട്ടികളിലെ പ്രമേഹം ; ലക്ഷണങ്ങള്‍ അറിയാം…!

For full experience, Download our mobile application:
Get it on Google Play

പ്രമേഹം അഥവാ ഷുഗര്‍ എപ്പോഴും ഇത്തിരി പ്രായമായവരെ മാത്രമേ ബാധിക്കൂ എന്ന് ചിന്തിക്കുന്നവരുണ്ട്. പക്ഷേ പ്രമേഹം കുട്ടികളെയും ബാധിക്കും എന്നതാണ് സത്യം. എന്നാല്‍ മുതിര്‍ന്നവരുടെ തോതുമായി തട്ടിച്ചുനോക്കിയാല്‍ കുറവ് തന്നെ.എന്തായാലും കുട്ടികളില്‍ ഇത് ബാധിക്കപ്പെട്ടുവെന്ന് മനസിലാക്കാൻ അവരിലെ ലക്ഷണങ്ങള്‍ നമുക്ക് മനസിലാകേണ്ടതുണ്ട്. ഇതിന് ആദ്യം കുട്ടികളിലെ പ്രമേഹം (ടൈപ്പ് 2) ലക്ഷണങ്ങളെ കുറിച്ചറിയാം.

– ഇടവിട്ട് മൂത്രശങ്ക അനുഭവപ്പെടുന്നതാണ് ഒരു ലക്ഷണം. അമിതമായ ദാഹവും ഇതോടൊപ്പം കാണാം. കുട്ടികള്‍ കിടക്കയിലോ വസ്ത്രത്തിലോ മൂത്രമൊഴിക്കുന്നുണ്ടോ, ഇടയ്ക്കിടെ ബാത്ത്റൂമില്‍ പോകുന്നുണ്ടോ, വെള്ളം കുടിക്കുന്നത് കൂടുതലാണോ, ദാഹം കൂടുതലുണ്ടോ എന്നെല്ലാം പരിശോധിക്കാവുന്നതാണ്.

– അമിതമായ വിശപ്പും കുട്ടികളില്‍ കാണുന്നുവെങ്കില്‍ ശ്രദ്ധിക്കണം. ഇതും ടൈപ്പ് 2 പ്രമേഹലക്ഷണമായി വരുന്നതാകാം. വിശപ്പ് കൂടുതലാകുമ്പോഴും വണ്ണം കുറ‍ഞ്ഞാണ് വരുന്നതെങ്കിലും ശ്രദ്ധിക്കുക. ഇതും പ്രമേഹലക്ഷണമാണ്.

– കുട്ടികളില്‍ സാധാരണ പോലെ ഉന്മേഷം ഇല്ലാതിരിക്കുക. എപ്പോഴും ഒരു തളര്‍ച്ച ബാധിച്ചിരിക്കുക- എന്നിവയുണ്ടെങ്കിലും ശ്രദ്ധിക്കുക, ഇതും പ്രമേഹലക്ഷണമാകാം. എത്ര വിശ്രമിച്ചാലും ഉറങ്ങിയാലുമെല്ലാം ഈ ക്ഷീണം ബാക്കിയായിരിക്കും.

– കുട്ടികളുടെ കാഴ്ചാശക്തിയില്‍ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങളും ശ്രദ്ധിക്കണം. കാഴ്ച മങ്ങുന്നതായോ, കാണാൻ പ്രയാസം തോന്നുന്നതായോ, അവ്യക്തത തോന്നുന്നതായോ അവര്‍ പറഞ്ഞാല്‍ ശ്രദ്ധിക്കണം. ഇതും പ്രമേഹലക്ഷണം ആകാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറം രണ്ട് ജില്ലയാക്കണമെന്ന ആവശ്യത്തിൽ ഉറച്ച് യൂത്ത് ലീ​ഗ് ; പ്രമേയം പാസാക്കി

0
മലപ്പുറം : ജില്ലാ വിഭജനം വേണമെന്ന് ആവശ്യത്തിൽ മുസ്ലിം യൂത്ത് ലീഗ്....

ഭവാനിപ്പുഴയിൽ ചാക്കിൽ മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം : പോലീസ് പ്രതിയെ തിരിച്ചറിഞ്ഞെന്ന് സൂചന

0
പാലക്കാട് : അട്ടപ്പാടിയിൽ യുവതിയുടെയും പെൺകുട്ടിയുടെയും മൃതദേഹങ്ങൾ ചാക്കിൽ കണ്ടെത്തിയ സംഭവത്തിൽ...

‘മന്ത്രിയുമായുള്ള വിഷയങ്ങൾ പറഞ്ഞുതീർക്കേണ്ട കാര്യങ്ങൾ മാത്രം’ ; രാജി വാർത്ത തള്ളി കെ ജയകുമാർ

0
തിരുവനനന്തപുരം : തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുന്നുവെന്ന വാർത്തകൾ...

സിനിമയ്ക്ക് വ്യവസായ പദവി നൽകും ; ചലചിത്ര അക്കാദമി അധ്യക്ഷനെ ഉടൻ നിയമിക്കും :...

0
കോഴിക്കോട് : സിനിമയ്ക്ക് വ്യവസായ പദവി നൽകാൻ സർക്കാർ നടപടി തുടങ്ങിയെന്ന്...