ഓടി രക്ഷപ്പെട്ടോ….; ബില്‍ക്കിസ് കേസിലെ 9 പ്രതികളും ഒളിവില്‍, വീടുകള്‍ പൂട്ടിയനിലയില്‍, അന്ന് മാലയിട്ട് സ്വീകരിച്ചവർ എവിടെയെന്ന് ജനങ്ങൾ…!

For full experience, Download our mobile application:
Get it on Google Play

അഹമ്മദാബാദ്: ഗുജറാത്ത് കലാപകാലത്തെ ബില്‍ക്കിസ് ബാനു കേസുമായി ബന്ധപ്പെട്ട് ജയിലിലേക്ക് മടങ്ങണമെന്ന് സുപ്രീംകോടതി ഉത്തരവിട്ട കുറ്റവാളികള്‍ ഒളിവില്‍പ്പോയി. 11 പേരില്‍ ഒമ്പതുപേരുടെ വിവരമൊന്നുമില്ലെന്നാണ് സൂചനകൾ ലഭിക്കുന്നത്. ജനുവരി 22-നുള്ളിലാണ് ഇവര്‍ കീഴടങ്ങേണ്ടത്. കുറ്റവാളികള്‍ ഇതുവരെ കീഴടങ്ങിയിട്ടില്ലെന്നും കോടതി ഉത്തരവിന്റെ പകര്‍പ്പ് തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നും ദഹോഡ് എസ്.പി. ബല്‍റാം മീണ വ്യക്തമാക്കി. എന്നാല്‍, ഇവര്‍ മറ്റുള്ളവരുമായി ഫോണില്‍ ബന്ധപ്പെടുകയും ചില ബന്ധുക്കളെ സന്ദര്‍ശിക്കുകയും ചെയ്യുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

നരേന്ദ്രമോദി മുഖ്യമന്ത്രിയായിരിക്കെ 2002 മാര്‍ച്ചിലെ വര്‍ഗീയലഹളയില്‍ ബലാത്കാരം ചെയ്യപ്പെട്ട ബില്‍ക്കിസ് ബാനുവിന്റെ കേസില്‍ 11 പേരുടെ ജീവപര്യന്തം ഇളവുചെയ്ത ഗുജറാത്ത് സര്‍ക്കാരിന്റെ തീരുമാനം കഴിഞ്ഞ തിങ്കളാഴ്ചയാണ് സുപ്രീംകോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയത്. തിങ്കളാഴ്ചതന്നെ മാധ്യമപ്രവര്‍ത്തകര്‍ കുറ്റവാളികളുടെ പ്രതികരണം തേടി രണ്‍ധിക്പുര്‍ ഗ്രാമത്തിലെത്തിയെങ്കിലും വീടുകള്‍ പൂട്ടിയിട്ടനിലയിലായിരുന്നു.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെന്മല സർക്കിൾ ഓഫീസ് കുളത്തുപ്പുഴയിൽ തുടരും ; ഐജി ഉത്തരവിറക്കി

0
കൊല്ലം : തെന്മല സർക്കിൾ ഇൻസ്പെക്ടർ ഓഫീസിന്റെ പ്രവർത്തനം കുളത്തുപ്പുഴയിൽ തന്നെ...

ബാങ്കുകളിൽ മുക്കുപണ്ടം പണയം വെച്ച് അഞ്ച് ലക്ഷത്തോളം രൂപ തട്ടിയ കേസിൽ പ്രതി അറസ്റ്റിൽ

0
മലപ്പുറം: ബാങ്കുകളെ കബളിപ്പിച്ച് മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ...

ലോക പാരാ അമ്പെയ്ത്ത് സീരീസിലെ ആദ്യ വ്യക്തിഗത സ്വർണം നേടി ശീതൾ

0
അഹമ്മദാബാദ് : ലോക പാരാ അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടി ഇന്ത്യൻ...

വന്ദേമാതരം ആലാപനത്തിൽ കോൺഗ്രസ് – നാഷണൽ കോൺഫറൻസ് പോര് മുറുകുന്നു

0
ശ്രീനഗർ: ഇന്ത്യാ മുന്നണിയിലെ ഘടകകക്ഷികളായ കോൺഗ്രസും നാഷണൽ കോൺഫറൻസും തമ്മിൽ വന്ദേമാതരം...