പറഞ്ഞതൊക്കെ പച്ചക്കള്ളം ; ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ സര്‍ക്കാര്‍ റദ്ദാക്കിയില്ല

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ സര്‍ക്കാര്‍ റദ്ദാക്കിയില്ല. അമേരിക്കന്‍ കമ്പനി ഇം.എം.സി.സിയുമായി ധാരണപത്രം റദ്ദാക്കിയെന്ന സര്‍ക്കാര്‍ വാദം പൊളിയുന്നു. അസന്‍ഡ് കേരളയില്‍ സര്‍ക്കാരുമായി ഒപ്പിട്ട 5,324 കോടിയുടെ ധാരണപത്രം റദ്ദാക്കിയെന്ന പ്രഖ്യാപനം വിവാദത്തില്‍ നിന്ന് രക്ഷപെടാനുള്ള തന്ത്രമായിരുന്നുവെന്ന് വ്യക്തമാവുകയാണ്. പ്രഖ്യാപനം നടന്നിട്ട് ആഴ്ചകളായെങ്കിലും ഇതുവരെ വ്യവസായവകുപ്പ് ധാരണാപത്രം റദ്ദാക്കി ഉത്തരവിറക്കിയിട്ടില്ല.

ഫെബ്രുവരി 2020ല്‍ ഇഎംസിസിയും കെ.എസ്.ഐ.ഡി.സിയുമായി ഒപ്പിട്ട ധാരണപത്രം വ്യവസായമന്ത്രിയുടെ നിര്‍ദേശപ്രകാരം റദ്ദാക്കിയെന്നായിരുന്ന സര്‍ക്കാര്‍ അവകാശവാദം. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് എടുത്ത തീരുമാനം അംഗീകരിച്ച് ഇതുവരെയും വ്യവസായവകുപ്പോ സര്‍ക്കാരോ ഉത്തരവിറക്കിയിട്ടില്ല. പ്രതിപക്ഷത്തിന്റെ അസത്യ പ്രചാരണത്തിന് തടയിടാനാണ് ധാരണാപത്രം റദ്ദാക്കുന്നതെന്നായിരുന്നു വിശദീകരണം. എന്നാല്‍ വിവാദത്തില്‍ നിന്ന് തടിയൂരാനുള്ള തന്ത്രം മാത്രമായിരുന്നു ധാരണപത്രം റദ്ദാക്കല്‍ അവകാശവാദം.

സര്‍ക്കാരിന് വേണ്ടി കെ.എസ്.ഐ.ഡി.സി എം ഡി ഒപ്പിട്ട ധാരണപത്രം റദ്ദാക്കിയത് സര്‍ക്കാര്‍ ഉത്തരവായി തന്നെ ഇറങ്ങണമെന്നിരിക്കെ ഇത്തരത്തില്‍ ഒരു ഉത്തരവും ഇതുവരെ ഇറങ്ങിയിട്ടില്ല. ധാരണാപത്രം റദ്ദാക്കി ഉത്തരവ് ഇറങ്ങാത്തതിന് കാരണം അന്വേഷിച്ചതിന് മുഖ്യമന്ത്രിയുടെ ഓഫീസ് നല്‍കിയ മറുപടി വ്യവസായവകുപ്പിനോട് ചോദിക്കാനാണ്. ഇതേപ്പറ്റി വ്യവസായ വകുപ്പിലെ ഉദ്യോഗസ്ഥരോട് ആരാഞ്ഞപ്പോള്‍ അറിയില്ലെന്ന മറുപടിയാണ് ലഭിച്ചത്.

എന്നാല്‍ ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷനുമായി ഇഎംസിസി യാനങ്ങള്‍ നിര്‍മ്മിക്കാനുണ്ടാക്കിയ ധരണാപത്രം റദ്ദുചെയ്ത് ഉത്തരവിറങ്ങുകയും ചെയ്തു. ഉത്തരവ് റദ്ദാക്കി ഉത്തരവിറക്കിയാല്‍ കൂടുതല്‍ തെളിവുകള്‍ അമേരിക്കന്‍ കമ്പനി പുറത്തുവിടുമോ എന്നുള്ള ഭയമാണ് ഉത്തരവിറക്കാതെ നീട്ടികൊണ്ട് പോകുന്നതിന്റെ പിന്നിലെന്ന സംശയം ബലപ്പെടുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...